കോവളം കൊട്ടാവും കോടിക്കണക്കിന് സ്വത്തും അനുഭവിക്കാന്‍ യോഗമുള്ളവര്‍ അനുഭവിക്കട്ടേന്ന്, അന്വേഷണവും കേസും ഒത്തുകളിയിലൂടെ ഇല്ലാതാക്കി

കോവളം കൊട്ടാരം വീണ്ടും സമരവേദിയാകാന്‍ പോകുകയാണ്. സര്‍ക്കാരിനവകാശപ്പെട്ട കോടിക്കണക്കിന് വിലയുള്ള കൊട്ടാരവും ഭൂമിയും സര്‍ക്കാരും കൈ ഒഴിയുകയാണ്.
കോവളം കൊട്ടാരം കെമാറ്റം ചെയ്‌തതു സംബന്ധിച്ച അന്വേഷണവും വിജിലന്‍സ് കേസും ഉപേക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം അനുസരിച്ചാണ് വിജിലന്‍സ് അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ട ഉദ്യോഗസ്ഥരെ കേസില്‍ നിന്നും കോടതി ഒഴിവാക്കിയത്.
തിരുവനന്തപുരം കളക്‌ടറായിരുന്ന ശാരദ മുരളീധരന്‍, നെയ്യാറ്റിന്‍കര ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്. ഷാഹുല്‍ ഹമീദ് എന്നിവരടക്കം 4 ഉന്നത ഉദ്യോഗസ്ഥരാണ് വിജിലന്‍സ് അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടത്. 2000ല്‍ കോവളം കൊട്ടാരവും 25 ഹെക്‌ടര്‍ ഭൂമിയും ഐ.ടി.ഡി.സി.ക്ക് കൈമാറിയതിലെ അഴിമതി ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇത് തികച്ചും നിയമവിരുദ്ധമാണന്ന് കണ്ടെത്തിയിരുന്നു.
ഐ.ടി.ഡി.സി. പിന്നീട് കോവളം ഹോട്ടല്‍സ് എന്ന സ്വകാര്യ കമ്പനിക്ക് കൈമാറിയതും നിയമ വിരുദ്ധമായിരുന്നു. നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് കളക്‌ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ശക്തമായ റിപ്പോര്‍ട്ടാണ് വിജിലന്‍സ് നല്‍കിയത്. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് കേസ് പിന്‍വലിക്കാനായി സര്‍ക്കാര്‍ നിയമോപദേശം നല്‍കിയത്.
https://www.facebook.com/Malayalivartha