രാവിലത്തെ അരമണിക്കൂര്‍ ലോഡ് ഷെഡിംഗ് ഒഴിവാക്കി, ആശ്വസിക്കാന്‍ വരട്ടെ, പകല്‍ സമയത്തെ കട്ട് 1 മണിക്കൂറാക്കി

നാളെ മുതല്‍ രാവിലെ ആറു മുതല്‍ ഒന്‍പതു വരെയുള്ള സമയത്ത് പവര്‍ക്കട്ടില്ല. എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്നതായിരുന്നു വാര്‍ത്ത. കാരണം, രാവിലെ എല്ലാവര്‍ക്കും പ്രധാനമാണ്. തിരക്കിട്ടു നില്‍ക്കുന്ന സമയത്തുള്ള ഈ കട്ട് ഒന്ന് ഒഴിവായ് കിട്ടണമെന്ന് ആഗ്രഹിച്ചവരാണ് എല്ലാവരും. എന്നാല്‍ പകല്‍ സമയത്ത് 10 മണിക്കും 5 മണിക്കും ഇടയ്‌ക്ക് തുടര്‍ച്ചയായ് ഒരു മണിക്കൂര്‍ കറണ്ട് പോകും. ഇത് ഓഫീസുകളുടേയും വ്യവസായങ്ങളുടേയും നിലനില്‍പ്പിനെ സാരമായിതന്നെ ബാധിക്കും.
വൈദ്യുതി ക്ഷാമം രൂക്ഷമായതോടെ ലോഡ് ഷെഡിംഗിന്റെ സമയം ബൈദ്യുതി ബോര്‍ഡ് പുനക്രമീകരിച്ചിരിക്കുകയാണ്. രാത്രികാലത്തെ ലോഡ് ഷെഡിംഗും സമയം മാറ്റി. 6.30 മുതല്‍ 10.30 വരെയുള്ള അര മണിക്കൂര്‍ ലോഡ് ഷെഡിംഗ് 7 മുതല്‍ 11 വരെയുമാക്കി.
https://www.facebook.com/Malayalivartha