കമ്മ്യൂണിസ്റ്റ്‌കാരെ ഒറ്റപ്പെടുത്താന്‍ കോണ്‍ഗ്രസ് മുരളിയെ കൂട്ടുപിടിച്ചു, പകുതിക്കാലം ഭരണം കിട്ടുമെന്നും മോഹിച്ചു, ഊഴം വന്നപ്പോള്‍ മുരളി മലക്കം മറിയുന്നു

ഷൊര്‍ണൂരിലെ കരുത്തനായ സഖാവാണ് എം. ആര്‍. മുരളി. കമ്മ്യൂണിസ്റ്റ്‌കാരോട് മുരളി തെറ്റിപ്പിരിഞ്ഞതോടെ എല്ലാ പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നായിരുന്നു യു.ഡി.എഫും സി.പി.എം വിമതരായ ജനകീയ വികസന സമിതിയും തമ്മില്‍ ഷൊര്‍ണൂര്‍ നഗരസഭാ ഭരണം സംബന്ധിച്ച ധാരണയിലെത്തിയത്. 33 സീറ്റുകളുള്ള നഗരസഭയില്‍ എട്ടുവീതം സീറ്റുകളാണ് ജനകീയ വികസന സമിതിക്കും യു.ഡി.എഫിനും ഉള്ളത്. സിപിഎമ്മിന് 13 സീറ്റുകളും ബിജെപിക്ക് 3 സീറ്റുകളും ഉണ്ട്. വര്‍ഷങ്ങളായി ഇടതുമുന്നണി ഭരിച്ചിരുന്ന ഷൊര്‍ണൂരില്‍ വിമതരുടെ സാന്നിധ്യമാണ് എല്‍ ഡി എഫിന് ഭരണം നഷ്ടപ്പെടുത്തിയത്.
രണ്ടര വര്‍ഷം അദ്ദേഹം ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്നശേഷം യു.ഡി.എഫ് പ്രതിനിധി ചെയര്‍മാന്‍ ആകുമെന്നായിരുന്നു ധാരണ. കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് എം ആര്‍ മുരളി ധാരണയില്‍നിന്ന് പിന്മാറിയത്. നഗരസഭാ ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്നാണ് എം ആര്‍ മുരളി പറയുന്നത്. സി പി എമ്മിനോട് അന്ധമായ വിരോധം ഇല്ലെന്നും മുരളി വ്യക്തമാക്കി.
ജനകീയ വികസന സമിതി രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് നഗരസഭയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. അതിനിടെ പാര്‍ട്ടി വിട്ടവര്‍ തിരിച്ചുവരണമെന്ന് സി.പി.എം നേതാവ് എ.കെ ബാലന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha