Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

നാലാം ക്ലാസുകാരനെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയതിന് പിന്നിൽ ക്വട്ടേഷൻ സംഘമുണ്ടെന്ന് സൂചന; കൊല്ലപ്പെട്ട ഷഹീനിന്റെ അച്ഛന് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പ്രതിയുടെ മൊഴി; കസ്റ്റംസ് പിടിച്ചെന്ന് പറഞ്ഞ് മാഫിയയില്‍ നിന്നും 80 ലക്ഷം തട്ടി: പിതൃസഹോദരൻ തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയത് ഇതില്‍ നിന്നും 5 ലക്ഷം തട്ടാന്‍! പല ദിവസങ്ങളിലും കടലുണ്ടിപ്പുഴയുടെ സമീപത്ത് വന്ന് മൃതദേഹം പൊങ്ങിയോ എന്ന് പരിശോധനയും, മന്ത്രവാദിയെ കാണാന്‍ ഉപദേശവും

29 AUGUST 2018 09:18 AM IST
മലയാളി വാര്‍ത്ത

മേലാറ്റൂരില്‍ ഒമ്പത് വയസുക്കാരനെ തട്ടിക്കൊണ്ടുപോയി പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ റിമാന്റിലുള്ള പ്രതി ആനക്കയം പുള്ളിലങ്ങാടിയിലെ മങ്കരത്തൊടി മുഹമ്മദിനെ(44) പോലീസ് കസ്റ്റഡിയിൽ വാങ്ങും. കുട്ടിയെ തട്ടിക്കൊണ്ടുപോയത് വ്യക്തമായ ആസൂത്രണത്തോടെയായിരുന്നു എന്നതിന്റെ തെളിവാണ് മലപ്പുറത്ത് മുൻകൂട്ടി മുറിയെടുത്തതെന്നും പരിചയമുള്ള ക്വട്ടേഷൻ സംഘം സംഭവത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

മോചനദ്രവ്യം ആവശ്യപ്പെടാനും മറ്റും ഇടപെടാനിരുന്നത് ക്വട്ടേഷൻ സംഘമാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഷഹീനിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികളെ അടക്കം ഉപയോഗിച്ച്‌ വിപുലമായ തെരച്ചില്‍ നടത്താനാണ് പോലീസ് ഒരുങ്ങുന്നത്. അതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി മുഹമ്മദ് അവിശ്വസനീയമായ മൊഴിയാണ് പോലീസിന് നല്‍കിയിരിക്കുന്നത്.

കൊല്ലപ്പെട്ട ഷഹീനിന്റെ അച്ഛനായ മുഹമ്മദ് സലീമീന് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പ്രതിയുടെ മൊഴിയില്‍ പറയുന്നു. സ്വര്‍ണക്കടത്ത് കേന്ദ്രമായ കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിയ മൂന്ന് കിലോയോളം വരുന്ന സ്വര്‍ണം മാസങ്ങള്‍ക്ക് മുന്‍പ് സലിം തട്ടിയെടുത്തിരുന്നു. ഒരു സുഹൃത്തിന്റെ സഹായത്തോടെ ആയിരുന്നു ഇത്.

ഈ സ്വര്‍ണം കയ്യില്‍ കിട്ടിയതോടെ സലീം ആഢംബര ജീവിതത്തിലേക്ക് മാറി. വാടകവീട്ടില്‍ നിന്നും മറ്റൊരു വലിയ വീട്ടിലേക്ക് താമസം മാറി. സലീം സ്വര്‍ണം പറ്റിച്ച കള്ളക്കടത്ത് സംഘം ഒരിക്കല്‍ സഹോദരന്‍ മുഹമ്മദിനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് സലീമിന്റെ പക്കല്‍ സ്വര്‍ണവും പണവും ഉണ്ടെന്ന് മുഹമ്മദ് അറിഞ്ഞത്.

പിന്നാലെ സലീമിന് ലഭിച്ച സ്വര്‍ണത്തിന്റെ ഒരു ഭാഗം സ്വന്തമാക്കുന്നതിന് വേണ്ടി മുഹമ്മദ് പദ്ധതിയിട്ടു. എന്നാല്‍ തട്ടിയെടുത്ത സ്വര്‍ണത്തിന്റെ ഭൂരിഭാഗവും പണമായി കള്ളക്കടത്ത് സംഘം സലീമില്‍ നിന്ന് വാങ്ങിയെടുത്തിരുന്നു. ഇക്കാര്യം മുഹമ്മദ് അറിഞ്ഞിരുന്നില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം വാങ്ങിയെടുക്കാമെന്നാണ് മുഹമ്മദ് പദ്ധതി ഇട്ടത്.

സ്‌കൂളില്‍ നിന്നും ഷഹീനെ ബൈക്കില്‍ കയറ്റി ഒരു ദിവസം മുഴുവന്‍ പലയിടത്തായി കറങ്ങി. കുട്ടിയെ സിനിമ കാണിക്കുകയും ബിരിയാണിയും പുതിയ വസ്ത്രവും വാങ്ങി നല്‍കുകയും ചെയ്തു. രാത്രിയായതോടെ കുട്ടിയെ കാണാനില്ലെന്ന വിവരം പരന്നു. ചാനലുകളിയും സോഷ്യല്‍ മീഡിയയിലും വാര്‍ത്ത വന്നു. ഇതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുവെന്ന് മുഹമ്മദിന് മനസ്സിലായത്.

ആദ്യം കുട്ടിയെ ഉപേക്ഷിക്കാനായിരുന്നു തീരുമാനം. എന്നാല്‍ വിവരം കുട്ടി പുറത്ത് പറയുമോ എന്ന ഭയം മൂലം കൊല്ലാന്‍ തീരുമാനിച്ചു. ആനക്കയം പാലത്തിന്റെ മധ്യഭാഗത്തെത്തി പുഴ കാണിച്ച്‌ തരാമെന്ന് പറഞ്ഞ് കുട്ടിയെ ഉയര്‍ത്തി പുഴയിലേക്ക് വലിച്ച്‌ എറിയുകയായിരുന്നു മുഹമ്മദ്. കുട്ടി മുങ്ങിത്താഴുന്നത് നോക്കി നിന്ന് മരണം ഉറപ്പാക്കിയ ശേഷമാണ് ഇയാള്‍ സ്ഥലം വിട്ടത്.

പിന്നീടുള്ള ദിവസങ്ങളില്‍ കടലുണ്ടിപ്പുഴയുടെ സമീപത്ത് വന്ന് മൃതദേഹം പൊങ്ങിയോ എന്നിയാള്‍ പരിശോധിച്ചിരുന്നു. കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതിപ്പെടാനും മറ്റും മുന്നിലുണ്ടായിരുന്നത് ഇയാള്‍ തന്നെ ആയിരുന്നു. ഇയാള്‍ തന്നെ എംഎല്‍എയ്ക്കും ഡിവൈഎസ്പിക്കും മുന്നില്‍ പരാതിയുമായി എത്തി. അപ്പോഴൊന്നും ആരും ഇയാളെ സംശയിച്ചതുമില്ല.

പോലീസിന് കുട്ടിയെ കണ്ടെത്താന്‍ സാധിക്കില്ലെന്ന് പറഞ്ഞ് സലീമിനെ ഇയാള്‍ ചില മന്ത്രവാദികളുടെ അടുത്തേക്കും കൊണ്ടുപോയിരുന്നു. ജ്യോത്സ്യന്മാരെ കാണാനും ഇയാള്‍ സഹോദരനെ ഉപദേശിച്ചു. ഒടുവില്‍ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്. ദൃശ്യങ്ങളില്‍ മകനൊപ്പം ബൈക്കില്‍ പോകുന്നത് സഹോദരന്‍ ആണെന്ന് സലിം തിരിച്ചറിഞ്ഞു.

ജ്യോത്സനെ കാണാന്‍ പോകണം എന്ന് പറഞ്ഞ് തന്ത്രപരമായി സലീം മുഹമ്മദിനെ പാണ്ടിക്കാട് സ്റ്റേഷനിലേക്ക് വിളിച്ച്‌ വരുത്തിയാണ് അറസ്റ്റ് ചെയ്യിപ്പിച്ചത്. ആദ്യം ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ ഇയാള്‍ തയ്യാറല്ലായിരുന്നു. 24 മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതക വിവരം പുറത്ത് വന്നത്. നാല് ദിവസമായി ഷഹീന് വേണ്ടി തെരച്ചില്‍ നടക്കുകയാണ്.

പ്രതിയുടെ സഹോദരനായ മുഹമ്മദ് സലീമിനെതിരേ നിലവില്‍ കസ്റ്റംസില്‍ കേസുകളുണ്ട്. നിരവധി തവണ സ്വര്‍ണക്കടത്ത് കാരിയറായി പ്രവര്‍ത്തിച്ചിട്ടുള്ള ഇയാള്‍ ആദ്യമായാണ് ഇത്തരത്തില്‍ മാഫിയയെ കബളിപ്പിച്ച്‌ സ്വര്‍ണം കടത്തിയതെന്നും പോലീസ് പറഞ്ഞു. 80ലക്ഷംരൂപയോളം വിലവരുന്ന സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തുവെന്നാണ് ഇയാള്‍ മാഫിയകളെ അറിയിച്ചത്.

എന്നാല്‍ തട്ടിപ്പ് മനസ്സിലാക്കിയ കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് മാഫിയാ സംഘം ഇദ്ദേഹത്തെ പിടികൂടുകയും തുടര്‍ന്നു തന്റെ കയ്യിലുള്ള കുറച്ചു പണം ഇയാള്‍ മാഫിയക്ക് െകെമാറിയതായും പോലീസ് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ലഭിച്ച പണത്തിലെ ചെറിയ തുകമാത്രമാണു സഹോദരന്‍ സ്വര്‍ണക്കടത്ത് മാഫിയക്ക് െകെമാറിയിട്ടുള്ളുവെന്ന് മനസ്സിലാക്കിയ മുഹമ്മദ് അഞ്ചുലക്ഷം രൂപ ആഗ്രഹിച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാനും വിലപേശാനും തീരുമാനിച്ചത്.


അതേ സമയം പൊലീസുകാരെ വിമർശിച്ച് നാട്ടുകാർ വീണ്ടും രംഗത്തിറങ്ങി. പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്കുള്ളിലാണ് മാതാപിതാക്കളും അധ്യാപകരും പോലീസിൽ പരാതി നൽകിയത്. 12 മണിക്കൂറുകളോളം പ്രതി ബൈക്കിൽ കുട്ടിയുമായി കറങ്ങിയെങ്കിലും പോലീസിന് പിടികൂടാനായില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (5 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (19 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (35 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (8 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (10 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

Malayali Vartha Recommends