ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ വീഴ്ച്ചയില്‍ പ്രതിക്ക് ജാമ്യം ലഭിച്ചതില്‍ നടപടി. ഗീന കുമാരിയെ സ്ഥാനത്തു നിന്നും നീക്കി. ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നുമാണ് നീക്കിയത്. അഡി.ഗവ.പ്ലീഡര്‍ എ.ആര്‍ ഷാജിക്ക് പകരം ചുമതല നല്‍കി. മറ്റൊരു നിയമനം നടക്കുന്നതുവരെ താല്‍ക്കാലിക ചുമതല. പ്രതിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് പ്രോസിക്യൂട്ടര്‍ ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. പ്രോസിക്യൂട്ടറായ ഗീനകുമാരി പൊലീസ് റിപ്പോര്‍ട്ട് അട്ടിമറിച്ചെന്ന സിറ്റിപോലീസ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ട് പരിഗണിച്ച് പ്രോസിക്യൂട്ടര്‍ ഗീന കുമാരിയെ മാറ്റിയിരുന്നു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ എ.സന്തോഷ് കുമാറിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുകയും ചെയ്തു. ഇഡി ഉദ്യോഗസ്ഥരെ അക്രമിച്ച ഒമ്പതാംപ്രതിക്ക് ജാമ്യം കിട്ടയതുള്‍പ്പെടെയുള്ള ഫയലുകള്‍ പരിശോധിച്ച ശേഷമാണ് സര്‍ക്കാരിന്റെ നിര്‍ണായക നീക്കം.കേസില്‍ കക്ഷിചേരുന്ന സര്‍ക്കര്‍ അടുത്ത ദിവസം ജാമ്യത്തെ എതിര്‍ത്ത് ഹര്‍ജി നല്‍കും. ഇഡി ഉദ്യോസ്ഥരെ അക്രമിച്ച കേസ് ഗൌരവമുള്ളതാണെന്നും ഉന്നതഗൂഢാലോചന അടക്കം അന്വേഷിക്കണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമിതയായ പ്രോസിക്യൂട്ടര്‍ ഗീന കുമാരി വലിയ വീഴ്ചയ്ക്ക് കാരണക്കാരിയായി എന്നാണ് സര്‍ക്കാര്‍ നിലപാട്.
https://www.facebook.com/Malayalivartha
























