പ്രളയത്തിൽ ഒലിച്ചുപോയത് മുഖ്യമന്ത്രി പിണറായി വിജയും ഏഷ്യാനെറ്റും തമ്മിൽ അധികാരത്തിലെത്തിയ കാലം മുതൽ തുടങ്ങിയ സംഘർഷം; ഏഷ്യാനെറ്റിന്റെ ക്യാമറ കാണുമ്പോൾ അസ്വസ്ഥനാകുമായിരുന്ന പിണറായിയെ മാറ്റിയെടുത്തത് തങ്ങളെന്ന് ഏഷ്യാനെറ്റ്

പ്രളയം കൊണ്ട് നേട്ടമുണ്ടാക്കിയവർ ആരൊക്കെയാണ്. ഏഷ്യാനെറ്റ് മാത്രം എന്നാണ് മറുപടി.മുഖ്യമന്ത്രി പിണറായി വിജയും ഏഷ്യാനെറ്റും തമ്മിൽ അദ്ദേഹം അധികാരത്തിലെത്തിയ കാലം മുതൽ തുടങ്ങിയ സംഘർഷം ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് അവസാനിച്ചത്. ഏഷ്യാനെറ്റിന്റെ ക്യാമറ കാണുമ്പോൾ തന്നെ പിണറായി അസ്വസ്ഥനാകുമായിരുന്നു. ഇവർ തമ്മിലുള്ള വിരോധം തീർക്കാൻ പലരും ശ്രമിച്ചതാണ്. അന്നൊന്നും പിണറായി അതിന് തയ്യാറായില്ല. പിണറായിയുടെ സർക്കാർ മോശക്കാരാണെന്ന് വരുത്തി തീർക്കാൻ ഇതേ മാധ്യമം നൽകിയ സംഭാവന ചെറുതല്ല. വിനു വി ജോണും മറ്റും പിണറായിക്കെതിരെ കത്തികയറി. പിണറായിയെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തെ വരെ ഏഷ്യാനെറ്റ് അധിക്ഷേപിച്ചു. അതോടെ ഏഷ്യാനെറ്റിൽ നിന്നും പിണറായി പൂർണമായും അകന്നു. തോമസ് ചാണ്ടിയെ കൊണ്ട് മന്ത്രി സ്ഥാനം രാജിവയ്പ്പിച്ചും മറ്റും നിരന്തരം സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി.
പിണറായിയുടെ ഭാഗത്തും പോരായ്മകൾ ഉണ്ടായിരുന്നു. അദ്ദേഹം മാധ്യമങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിച്ചത് വിനയായി. മാധ്യമങ്ങളെല്ലാം തന്നെ തകർക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. മാധ്യമ ശബ്ദത്തെ എതിർശബ്ദമായി അദ്ദേഹം കരുതി. തന്റെ സർക്കാരിനെതിരെ മാധ്യമങ്ങൾ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
എന്നാൽ പ്രളയം വന്നതോടെ പിണറായി മാറി. പിണറായി മാറിയതല്ലെന്നും അദ്ദേഹത്തെ തങ്ങൾ മാറ്റിയെടുത്തതാണെന്നും മാധ്യമങ്ങൾ പറയുന്നുണ്ടെങ്കിലും അത് ശരിയല്ല. പ്രളയത്തിന്റെ വിശദാംശങ്ങൾ അറിയിക്കാൻ അദ്ദേഹം കൃത്യമായി പത്ര സമ്മേളനങ്ങൾ നടത്തി. പത്രസമ്മേളനങ്ങളിൽ മാധ്യമ പ്രവർത്തകരോട് കരുതലോടെ പെരുമാറി. ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങളെ അദ്ദേഹം സ്നേഹത്തോടെ നോക്കി കണ്ടു, പ്രളയ ദിവസം ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ നടത്തിയ രക്ഷാപ്രവർത്തനങ്ങളെ പിണറായി അഭിനന്ദിച്ചു.
മലയാളികളെ നാണം കെട്ടവർഗമായി വിശേഷിപ്പിച്ച അണബ് ഗോസ്വാമിയുടെ സഹപ്രവർത്തകൻ രാജീവ് ചന്ദ്രശേഖരന്റെ ചാനലാണ് ഏഷ്യാനെറ്റ്. റിപ്പബ്ളിക് ടി വി യും ഏഷ്യാനെറ്റും സഹ വർത്തിത്തതോടെ പ്രവർത്തിക്കുന്നവയാണ്. അർണബ് പറഞ്ഞതിനെ പരസ്യമായി ന്യായീകരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് തലവൻ രാജീവ് ചന്ദ്രശേഖർ ചെയ്തത്. ബിജെപി എംപി യാണ് രാജീവ് ചന്ദ്രശേഖരൻ. അക്കാര്യം മലയാളികളിൽ മറച്ചുവയ്ക്കേണ്ടത് ചാനലിന്റെ ആവശ്യമായിരുന്നു. ശ്രദ്ധ തിരിച്ച് വിട്ട് തങ്ങൾക്ക് പരിക്ക് ഏൽക്കാതിരിക്കാൻ ചാനൽ ശ്രദ്ധിച്ചു. അതിന്റെ ഭാഗമായിരുന്നു പുനർനിർമ്മാണത്തിന് വേണ്ടിയുള്ള 9 മണിക്കൂർ ചർച്ച. ഏഷ്യാനെറ്റിന്റെ വാർത്താ വിഭാഗം മേധാവി മാർക്സിസ്റ്റ് സൈദ്ധാന്തികനായ പി.ഗോവിന്ദപിള്ളയുടെ മകൻ എം. ജി രാധാകൃഷ്ണനാണ്. അതും ചാനലും മുഖ്യമന്ത്രിയും തമ്മിലുള്ള മഞ്ഞുരുകലിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















