Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..

ആശുപത്രി കെട്ടിടം 80 കോടി; ഉപകരണങ്ങള്‍ 10 കോടി; ഫര്‍ണിച്ചറുകള്‍ 10 കോടി, മരുന്നുകള്‍ 20 കോടി; 120 കോടിയുടെ നഷ്ടമുണ്ടാക്കി പ്രളയം തകർത്തത് 168 ആശുപത്രികളെ...

30 AUGUST 2018 09:44 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

പ്രളയ ദുരന്തത്തെ തുടര്‍ന്ന് 168 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കേടുപാട് സംഭവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതില്‍ 22 ആശുപത്രികള്‍ പൂര്‍ണമായും ഉപയോഗശൂന്യമായി. 50 ആശുപത്രികള്‍ക്ക് വലിയ കേടുപാടുകള്‍ സംഭവിക്കുകയും 96 ആശുപത്രികള്‍ക്ക് ഭാഗീകമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 120 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായത്. ആശുപത്രി കെട്ടിടങ്ങള്‍ക്ക് 80 കോടി രൂപയുടേയും ഉപകരണങ്ങള്‍ക്ക് 10 കോടി രൂപയുടേയും ഫര്‍ണിച്ചറുകള്‍ക്ക് 10 കോടി രൂപയുടേയും മരുന്നുകള്‍ക്ക് 20 കോടി രൂപയുടേയുമാണ് നാശനഷ്ടമുണ്ടായത്. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ നഷ്ടം പൂര്‍ണമായും കണക്കാക്കാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ എന്‍.എച്ച്.എം. എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തിലാണ് കെട്ടിടങ്ങളുടെ കണക്കെടുത്തത്. ഈ കണക്കുകള്‍ എന്‍.എച്ച്.എം. ചീഫ് എഞ്ചിനീയറുടെ മേല്‍നോട്ടത്തിലാണ് ക്രോഡീകരിക്കുന്നത്. മെഡിക്കല്‍ ഉപകരണങ്ങളുടേയും മരുന്നുകളുടേയും കണക്കെടുത്തത് കെ.എം.എസ്.സി.എല്‍. മുഖേനയാണ്.

തകര്‍ന്ന ആശുപത്രികള്‍ക്ക് പകരം വാടക കെട്ടിടത്തില്‍ ആശുപത്രികള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. ചില അഭ്യൂദയകാക്ഷികള്‍ ആശുപത്രികള്‍ പുതുക്കി പണിയുന്നതിന് മുന്നോട്ട് വന്നിട്ടുണ്ട്. ആശുപത്രികള്‍ പുനസൃഷ്ടിക്കാനായി വലിയ ഏജന്‍സികള്‍ മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

വിവിധ ജില്ലകളിലായി ഉപയോഗ്യമല്ലാത്ത 22 ആശുപത്രികളുടെ പുനര്‍നിര്‍മ്മാണത്തിന് മാത്രം 50.05 കോടി രൂപയുടെ ചെലവ് വരും. ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ബ്ലോക്ക് അത്യാഹിത വിഭാഗം പൂര്‍ണമായും തകര്‍ന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ കൊല്ലം മണ്‍ട്രോതുരുത്ത്, ആലപ്പുഴ ജില്ലയിലെ കുപ്പപ്പുറം, മുട്ടാര്‍, നീലംപേരൂര്‍, തകഴി, കടമ്പൂര്‍, കോട്ടയം ജില്ലയിലെ അയ്മനം, മലപ്പുറത്തെ ഇരിങ്ങല്ലൂര്‍, കോഴിക്കോട്ടെ കക്കോടി, കണ്ണൂരിലെ വള്ളിത്തോട്, മേക്കുന്ന് എന്നിവയും ആലപ്പുഴ ജില്ലയിലെ വെളിയനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും പൂര്‍ണമായും ഉപയോഗശൂന്യമായി.

വലിയ തോതില്‍ കേടുപാട് പറ്റിയ 50 ആശുപത്രികളുടെ പുനരുദ്ധാരണത്തിന് 20.30 കോടി ചെലവാകും. ഇടുക്കി ജില്ലാ ആശുപത്രി, താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രികളായ തൃശൂര്‍ ചാലക്കുടി, ഇടുക്കി കട്ടപ്പന, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ കൊല്ലം കിളികൊല്ലൂര്‍, ആലപ്പുഴ തകഴി, കാവാലം, ബുദ്ധനല്ലൂര്‍, എറമാലിക്കര, പാണ്ടനാട്, കോട്ടയം അയ്മനം, പാറാമ്പുഴ, ഉദയനാര്‍പുരം, ഇടുക്കി കെ.പി. കോളനി, കാമാക്ഷി, പെരുവണ്ണത്താനം, തൃശൂര്‍ പടിയൂര്‍, പറപ്പുകര, തൈക്കാട്, മുപ്പാലിയം, മലപ്പുറം വഴക്കാട്, വയനാട് പൊഴുതാനം, കണ്ണൂര്‍ പള്ളിക്കുന്ന് എന്നിവയ്ക്കും,

സബ് സെന്ററുകളായ കോട്ടയം പറമ്പുവാരെ, ചെങ്ങളം, കുമരകം സൗത്ത്, കുമരകം നോര്‍ത്ത്, അട്ടിപീടിക, ആറ്റിന്‍കര, വടയാര്‍, പാരിപ്പ്, കുമ്മനം, അയ്മനം ഈസ്റ്റ്, കുടമാളൂര്‍, വടക്കേമുറി, പള്ളിയാട്, ഇടുക്കി പശുപാറ, ആനപ്പാലം, മത്തായിപ്പാറ, എന്‍.ആര്‍. സിറ്റി, തൃശൂര്‍ മടയിക്കോണം, വെള്ളഞ്ചിറ, ബ്രഹ്മകുളം, നൂറടി, വയനാട് മാടന്‍കുന്ന്, മലപ്പുറം ചെവായൂര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളായ ആലപ്പുഴ ചെമ്പുപുറം, ഇടുക്കി വണ്ടിപ്പെരിയാര്‍, കുടുംബാരോഗ്യ കേന്ദ്രമായ ഇടുക്കി കഞ്ഞിയാര്‍, അപ്പര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ തൃശൂര്‍ ആനപ്പുഴ, കണ്ണൂര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നവയ്ക്കാണ് വലിയ രീതിയില്‍ കേടുപാടുണ്ടായത്.

ഭാഗീകമായ രീതിയില്‍ കേടുപാടുണ്ടായ 96 ആശുപത്രികളുടെ നവീകരണത്തിനായി 9.65 കോടി ചെലവാകും. കൊല്ലം പുനലൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പത്തനംതിട്ട പമ്പ ഗവ. ഡിസ്‌പെന്‍സറി, എറണാകുളം നോര്‍ത്ത് പരവൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി എന്നിവയ്ക്കും വിവിധ ജില്ലകളിലായി 21 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും 5 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ക്കും 7 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കും 60 സബ് സെന്ററുകള്‍ക്കുമാണ് കേടുപാട് പറ്റിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (7 minutes ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (20 minutes ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (33 minutes ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (55 minutes ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (1 hour ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (1 hour ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (2 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (2 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (3 hours ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (3 hours ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (11 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (12 hours ago)

Malayali Vartha Recommends