നയന്‍താരയുമായുള്ള ലിപ് ലോക്കിനെപ്പറ്റി ഉള്ളുതുറന്ന് ചിമ്പു

നയന്‍താരയും ചിമ്പുവുമായുള്ള ബന്ധം എല്ലാവര്‍ക്കുമറിയാം. ചിമ്പുവും നയന്‍താരയുമായുള്ള പ്രണയകഥകളും ലിപ്‌ലോക്ക് വിവാദങ്ങളും സിനിമ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ കാര്യങ്ങളായി ഏവരും മറന്നു തുടങ്ങിയ ഈ വിവാദങ്ങള്‍ ഇപ്പോള്‍ വീണ്ടും ചൂടുപിടിക്കുകയാണ്. ഇക്കുറി ചിമ്പു തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്.
താനും നയന്‍താരയുമായുള്ള ചിത്രം താനല്ല അന്ന് പുറത്തുവിട്ടതെന്നും ഈ ചിത്രങ്ങളുടെ പേരില്‍ ഒരുപാട് പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നുമാണ് ചിമ്പുപറയുന്നത്. താന്‍ ഈ കാര്യത്തില്‍ നിരപരാധിയാണ്. ആ ചിത്രങ്ങള്‍ ദുബായിയില്‍ വെച്ചാണ് എടുത്തത്. അവിടെ നിന്നും കാമറ വാങ്ങിയിരുന്നു. എന്നാല്‍ അന്നെടുത്ത ചിത്രങ്ങള്‍ എങ്ങനെയാണ് ലീക്കായതെന്ന് തനിക്കറിയില്ലെന്നാണ് ചിമ്പു പറയുന്നത്.

ജീവിതത്തില്‍ ഇതുവരെ അവരുടെ അനുവാദമില്ലാതെ ഒരു സ്ത്രീയേയും തൊട്ടിട്ടില്ലെന്നും ചിമ്പു കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങള്‍ ചിമ്പു വെളിപ്പെടുത്തിയത്.

https://www.facebook.com/Malayalivartha





















