ടി.പി വധം: മൊഴിമാറ്റിയ പോലീസ് ട്രെയിനിക്കെതിരെ നടപടിയുണ്ടാകുമെന്ന് തിരുവഞ്ചൂര്‍

ടി.പി വധക്കേസില്‍ മൊഴിമാറ്റി പറഞ്ഞ പോലീസ് ട്രെയിനിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. കേസ് അട്ടിമറിക്കാന്‍ ആരേയും അനുവദിക്കില്ല. കേസിലെ ഉന്നത ഗൂഡാലോചനയെക്കുറിച്ചുള്ള അന്വേഷണത്തെക്കുറിച്ച് ആരേയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
അറുപത്തിയേഴാം സാക്ഷിയും പോലീസ് സാക്ഷിയുമായ എം നവീനാണ് കഴിഞ്ഞ ദിവസം കൂറുമാറിയത്. ഒളിവിലായ സമയത്ത് പി.കെ കുഞ്ഞനന്തന്‍ എസ്.എഫ്.ഐ നേതാവ് സരിന്‍ശശിക്കൊപ്പം മാടായി ഏരിയ കമ്മിറ്റി ഓഫീസില്‍ വന്നു എന്ന് നേരത്തെ നല്‍കിയ മൊഴിയാണ് നവീന്‍ കോടതിയില്‍ തിരുത്തിയത്. ഇതോടെ സരിന്‍ ശശിക്കെതിരെയുള്ള കേസില്‍ തെളിവില്ലാതായി.
https://www.facebook.com/Malayalivartha