കേരളയാത്രയ്‌ക്കു ശേഷം സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്ന് ചെന്നിത്തല

കോണ്‍ഗ്രസ്സിന്റെ കേരള യാത്രയ്‌ക്കു ശേഷം കാര്യമായ രാഷ്ട്രീയ മാറ്റം കേരളത്തില്‍ ഉണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. വിവാദങ്ങള്‍ ഒഴിവാക്കി സംസ്ഥാനത്തിന്റെ മാറ്റത്തിനാണു കോണ്‍ഗ്രസ് പരിഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ഒരുതരത്തിലുള്ള അഭിപ്രായ വ്യത്യാസവും നിലനില്‍ക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേന്ദ്രബില്ലിനെ സ്വാഗതം ചെയ്യുന്നു. വികസനകാര്യത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒരുമിച്ച് അജണ്ടകള്‍ രൂപീകരിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ ഭാവിയെ മുന്നില്‍ കണ്ടുള്ള വികസന ചര്‍ച്ചകളാണ് കേരളയാത്രയില്‍ നടക്കുന്നത്. അല്ലാതെ യു.ഡി.എഫ് സര്‍ക്കാരിനോടുള്ള വിമര്‍ശനങ്ങളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമൃദ്ധ കേരളം സുരക്ഷിത കേരളം എന്ന മുദ്രാവാക്യവുമായി ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടക്കുന്ന കേരള യാത്ര വ്യാഴാഴ്‌ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉല്‍ഘാടനം ചെയ്‌തത്. കാസക്കോട് ജില്ലയിലെ ഹൊസങ്കടിയില്‍ നിന്നാണ് പ്രയാണം ആരംഭിച്ചത്.
https://www.facebook.com/Malayalivartha