Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

ഇപ്പോൾ കോൺഗ്രസുകാരെ മർദിക്കുന്ന പൊലീസുകാർ അറിയുക, രണ്ടു വർഷത്തിനു ശേഷം മുഖ്യമന്ത്രിയാകാൻ പോകുന്നയാളാണ് ഈ ഇരിക്കുന്നത് ; കുര്യൻ ഇനി ചെന്നിത്തല ക്യാമ്പിൽ

23 SEPTEMBER 2018 03:01 PM IST
മലയാളി വാര്‍ത്ത

മുൻ രാജ്യസഭാ ഉപാധ്യക്ഷനും കോൺഗ്രസ്സ് എ ഗ്രൂപ്പിലെ മുതിർന്ന നേതാവുമായിരുന്ന പിജെ കുര്യൻ ഐ ഗ്രൂപ്പിലേക്ക്. ഇതിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുമായി ചർച്ച നടത്തി. ഇന്നലെ നടന്ന യു.ഡി.എഫ് പാർലമെന്റ് മണ്ഡലം കൺവൻഷനിൽ കുര്യന്റെ പ്രസംഗം കോൺഗ്രസുകാർ തടസപ്പെടുത്തിയതിനെ തുടർന്നാണ് ഗസ്റ്റ് ഹൗസിൽ ചെന്നിത്തലയുമായി അടച്ചിട്ട മുറിയിൽ ചർച്ച നടന്നത്. രമേഷ് ചെന്നിത്തലയുമായി കുര്യൻ ഒന്നരമണിക്കൂറോളം ചർച്ച നടത്തി.

പത്തനംതിട്ട ഗസ്റ്റ്ഹൗസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കുര്യൻ ഒന്നര മണിക്കൂറോളം ചർച്ച നടത്തിയത് ഐ ഗ്രൂപ്പിന്റെ തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ കൂടിയാണ്. പത്തനംതിട്ടയിൽ ഐ ഗ്രൂപ്പിനെ ശക്തിപ്പെടുത്താനാണ് ഇത്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുമായുണ്ടായ പ്രശ്നങ്ങളെത്തുടർന്നാണ് കുര്യൻ ഐ ഗ്രൂപ്പുമായി അടുത്തത്. തന്നെ ഒതുക്കാനായി കോൺഗ്രസിലെ സോഷ്യൽമീഡിയ കൈകാര്യം ചെയ്യുന്ന യുവനേതാക്കളെ ഉമ്മൻ ചാണ്ടി ഫലപ്രദമായി ഉപയോഗിച്ചെന്നു കുര്യൻ ആരോപണമുയർത്തി. വിവാദം ഉയർന്നതിനെ തുടർന്ന് കുര്യനെ രാജ്യസഭാ സീറ്റിൽ നിന്നൊഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിലെ രാഷ്ട്രീയത്തിലേക്ക് മാത്രമായി കുര്യൻ ചുരുങ്ങി.

കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ പൊലീസ് അതിക്രമത്തിനെതിരേ ഡി.സി.സി സംഘടിപ്പിച്ച യോഗത്തിൽ വേദിയിലുണ്ടായിരുന്ന ചെന്നിത്തലയെ രണ്ടു വർഷത്തിന് ശേഷം മുഖ്യമന്ത്രിയാകാൻ പോകുന്നയാളാണെന്നാണ് കുര്യൻ വിശേഷിപ്പിച്ചത്. ' ഇപ്പോൾ കോൺഗ്രസുകാരെ മർദിക്കുന്ന പൊലീസുകാർ അറിയുക, രണ്ടു വർഷത്തിനു ശേഷം മുഖ്യമന്ത്രിയാകാൻ പോകുന്നയാളാണ് ഈ ഇരിക്കുന്നത്' എന്നായിരുന്നു കുര്യന്റെ പരാമർശം.

താൻ ചെന്നിത്തലയ്‌ക്കൊപ്പമാണെന്ന് കുര്യൻ വ്യക്തമാക്കുകയായിരുന്നു. നേരത്തെ ഡി.സി.സി സംഘടിപ്പിച്ച ആർ. ഇന്ദുചൂഢൻ അനുസ്മരണ ചടങ്ങിൽ ഉമ്മൻ ചാണ്ടിക്കെതിരേ കുര്യൻ പരോക്ഷ വിമർശനം നടത്തിയിരുന്നു. ചിലർ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ് ഗ്രൂപ്പ് വളർത്തുവെന്നാണ് കുര്യൻ പറഞ്ഞത്. ഇന്നലെ നടന്ന യു.ഡി.എഫ് പാർലമെന്റ് മണ്ഡലം കൺവൻഷനിൽ കുര്യന്റെ പ്രസംഗം കോൺഗ്രസുകാർ തന്നെ തടസപ്പെടുത്തി. അഞ്ചു മിനിറ്റിനകം പ്രസംഗം നിർത്തേണ്ടിയും വന്നു. തുടർന്നാണ് ഗസ്റ്റ് ഹൗസിൽ ചെന്നിത്തലയുമായി അടച്ചിട്ട മുറിയിൽ ചർച്ച നടന്നത്. കുര്യന്റെ എല്ലാ പരിപാടികൾക്കും ഐ ഗ്രൂപ്പിന്റെ പൂർണ്ണ പിന്തുണുണ്ട്.

കുര്യന്റെ വരവ് ഗ്രൂപ്പിനെ ശക്തിപ്പെടുത്തുമെന്നാണ് ചെന്നിത്തലയുടെ കണക്ക് കൂട്ടൽ. പത്തനംതിട്ടയിലും കോട്ടയത്തും ഗ്രൂപ്പ് പ്രവർത്തനങ്ങളെ കുര്യൻ ഏകോപിപ്പിക്കുമെന്നാണ് സൂചന. ഇതിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അടക്കം സ്ഥാനാർത്ഥി നിർണ്ണയത്തിലും മറ്റും സ്വാധീനം ചെലുത്താനാകുന്ന ശക്തിയായി മാറുകയാണ് ചെന്നിത്തലയും ഐ ഗ്രൂപ്പും ലക്ഷ്യമിടുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (10 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (24 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (40 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (9 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (10 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

Malayali Vartha Recommends