Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുക്കും... വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചതായി വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്, കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ


സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...


കനത്ത ചൂടിന് ആശ്വാസമേകി മഴയെത്തുന്നു.... ഫെബ്രുവരി 19 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ വിധി ഇന്ന് ... കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്


കോഴിക്കോട് പാളയത്തുള്ള ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടുത്തം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ രാത്രിയോടെ നിയന്ത്രണ വിധേയമാക്കി...

അച്ചടക്ക രാഹിത്യം പൊറുക്കേണ്ടതില്ല... സഭക്കെതിരെ സമരം ചെയ്യുന്നവരെ ഇല്ലാതാക്കാന്‍ സഭയുടെ ഉന്നതങ്ങളില്‍ നിന്നും തീരുമാനം; ഇത്തരത്തില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ സഭയുടെ അവസാനം; സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള മലയാളി കന്യാസ്ത്രിമാര്‍ കടുത്ത ആശങ്കയില്‍ 

23 SEPTEMBER 2018 11:09 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള മലയാളി കന്യാസ്ത്രിമാര്‍ കടുത്ത ആശങ്കയില്‍. സഭക്കെതിരെ സമരം ചെയ്യുന്നവരെ ഇല്ലാതാക്കാന്‍ സഭയുടെ ഉന്നതങ്ങളില്‍ നിന്നും തീരുമാനമുണ്ടായതായി അറിയുന്നു.

അച്ചടക്ക രാഹിത്യം പൊറുക്കേണ്ടതില്ലെന്നാണ് സഭയുടെ തീരുമാനം. അങ്ങനെ പൊറുത്തുതുടങ്ങിയാല്‍ ആര്‍ക്കും എന്തുമാകാം എന്ന അവസ്ഥ കൈവരുമെന്നാണ് സഭയുടെ വിശ്വാസം. സിസ്റ്റര്‍ അനുപമയും മറ്റ് കന്യാസ്ത്രിമാരും ആര്‍ക്കും ഒരു പാഠമാകരുതെന്നാണ് സഭാ നേതൃത്വം കരുതുന്നത്. 

പ്രത്യക്ഷമായി സഭയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരാണ് സമരം ചെയ്ത കന്യാസ്ത്രിമാര്‍ എന്ന ധാരണയാണ് സഭാ നേതൃത്വത്തിന് ഉണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ സഭയുടെ അവസാനമാകുമെന്നാണ് സഭാനേതൃത്വം കരുതുന്നത്. സഭയുടെ വിശ്വാസ്യത പൊതുജനമധ്യത്തില്‍ തകര്‍ന്നു. ഒരിക്കലും ബിഷപ്പിനെ കുറ്റം പറയാന്‍ സഭ തയ്യാറാവില്ല. കാരണം ബിഷപ്പിനെ കുറ്റം പറഞ്ഞാല്‍ സഭ പൊതുജനമധ്യത്തില്‍ മേശമാകും.അതേ സമയം ബിഷപ്പിനെയും സഭക്ക് ഉള്ളില്‍ പ്രതി സ്ഥാനത്ത് നിര്‍ത്തുന്നുണ്ട്. മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സമരം ചെയ്ത സംഘത്തെ കൊണ്ട് കന്യാസ്ത്രിമാര്‍ രംഗത്തിറങ്ങിയതിലാണ് സഭക്ക് ഖേദം. 

എതിര്‍ശബ്ദങ്ങള്‍ ഇല്ലാതാക്കാന്‍ തന്നെയാണ് സഭാനേതൃത്യം ശ്രമിക്കുന്നത്. സഭ അതിനു വേണ്ടി ചരടുവലിക്കും. കുറവിലങ്ങാട് ആശ്രമത്തിലെക്കാണ് കന്യാസ്ത്രിമാര്‍ പോയിരിക്കുന്നത്. അതിപ്പോഴും ഫ്രാങ്കോ മുളക്കലിന്റെ പിന്‍ഗാമി കളുടെ കൈവശമാണുള്ളത്. കാരണം ഫ്രാങ്കോ തന്നെയാണ് രൂപതാധ്യക്ഷന്‍. സഭയുടെ നീതി കന്യാസ്ത്രിക്കൊപ്പം നില്‍ക്കുമെന്ന് ആര്‍ക്കറിയാം. സിസ്റ്റര്‍ അഭയയുടെ അവസ്ഥ വരില്ലെന്ന് ആര്‍ക്കറിയാം. തീര്‍ത്തും സുരക്ഷിതമല്ല കന്യാസ്ത്രികളുടെ ഇന്നത്തെ അവസ്ഥ.

ബിഷപ്പിനെ ഞായറാഴ്ച കുറിവിലങ്ങാട് ആശ്രമത്തിലെത്തിക്കുമ്പോള്‍ സ്വഭാവികമായും സഭാ നേതൃത്വ ത്തിന്റെ വികാരം ആഞ്ഞടിച്ചേക്കാം. പിതാവിനെ ഇത്തരമൊരു അവസ്ഥയിലാക്കിയത് കന്യാസ്ത്രികള്‍ ആണെന്ന ധാരണക്ക് ആക്കം കൂടും. എല്ലാം കൈവിട്ടു പോകാന്‍ കാരണം കന്യാസ്ത്രികളാണെന്ന ധാരണയാണ് പള്ളികളില്‍ ഉണ്ടായിരിക്കുന്നത്. കന്യാസ്ത്രികള്‍ പിന്തുടരുന്ന പുരോഗമനാശയങ്ങള്‍ അംഗീകരിക്കാനുള്ള മനസ് ഏതായാലും സഭാ വിശ്വാസികള്‍ക്കില്ല. അവര്‍ ഇപ്പോഴും പരമ്പരാഗത മൂല്യങ്ങളില്‍ തന്നെയാണ് വിശ്വസിക്കുന്നത്. എന്തൊക്കെ പറഞ്ഞാലും സഭയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം കന്യാസ്ത്രിമാര്‍ നിന്നു എന്ന് സഭ കരുതുന്നു. 

എത്രയും വേഗം ഫ്രാങ്കോ മുളക്കലിനെ രാജിവയ്പ്പിക്കാനാണ് സഭാനേത്യ ത്യം ശ്രമിക്കുന്നത്. മുഖംരക്ഷിക്കാന്‍ അത് അനിവാര്യമാണെന്ന് സഭ കരുതുന്നു. അദ്ദേഹത്തെ സ്വമേധയാ രാജിവയിപ്പിക്കാനാണ് ശ്രമം. പോലീസ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സി ബി സി ഐ അറിയിച്ചിരിക്കുന്നത്. അപ്പോഴും ബിഷപ്പ് തെറ്റുകാരനല്ലെന്ന സാധാരണ വിശ്വാസികള്‍ കരുതുന്നതാണ് സഭയെ കുഴയ്ക്കുന്നത്. ജോര്‍ജ് ആലഞ്ചേരി യുടെ കാര്യത്തിലും സഭാ വിശ്വാസികള്‍ ഇങ്ങനെയാണ് വിശ്വസിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു...  (11 minutes ago)

  ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർത്ഥാടകർക്കും  (44 minutes ago)

  ഓട്ടൻ തുള്ളൽ രംഗത്തെ പ്രഗത്ഭനായ കലാകാരൻ താമരക്കുടി കരുണാകരൻ മാസ്റ്റർ അന്തരിച്ചു  (1 hour ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല....  (1 hour ago)

തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ...  (1 hour ago)

എകെജിയുടെ ജീവിതം ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്... മ്യൂസിയം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി  (1 hour ago)

ശബരിമലയിൽ അംഗഭംഗം വന്ന പാളി തിരികെ സ്ഥാപിക്കുന്നത് ശരിയല്ലെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്....  (1 hour ago)

തെരഞ്ഞെടുപ്പ് കടുക്കും... വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചതായി വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്, കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ  (2 hours ago)

  കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമങ്ങളിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ വരുത്തണമെന്ന നിർദ്ദേശം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...  (2 hours ago)

വിദേശത്ത് തൊഴിലവസരം, മംഗള കർമ്മങ്ങൾ! ഇടവം രാശിക്കാർക്ക് ഇന്ന് ശുഭവാർത്ത!  (2 hours ago)

വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി...  (2 hours ago)

മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ തള്ളി നടൻ ജയറാം, പോറ്റിയുമായി ഒരു സാമ്പത്തിക  (3 hours ago)

ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ഇന്ന് റംസാൻ ഒന്നിലേക്ക് കടന്നു....  (3 hours ago)

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

Malayali Vartha Recommends