Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.

മൂന്ന് നേരം മൃഷ്ടാന ഭോജനം; ഇറ്റാലിയന്‍ ഭക്ഷണവും സ്‌കോച്ച്‌ വിസ്‌കിയും ഇല്ലെങ്കിലും, മീന്‍ കറി കൂട്ടിയുള്ള ഊണും, ചപ്പാത്തിയും ചിക്കനും പീഡന വീരന് നന്നേ ബോധിച്ചു! ആദ്യദിനം മെഡിക്കല്‍ കോളജ് ആശുപത്രി ഐ.സി.യുവില്‍ സുഖ ഉറക്കം: രണ്ടാം ദിനം പോലീസ് കാവലിൽ വലിയ ഇടയന് താമസത്തിനായി ഒരുക്കിയത് പോലീസ് ക്ലബിന്റെ മുകള്‍നിലയിലെ എ.സി.മുറി: ക്ഷീണം തോന്നിയാൽ ഒരുവിളിപ്പാടകലെ ഡോക്ടർമാരുടെ സംഘം...

23 SEPTEMBER 2018 12:17 PM IST
മലയാളി വാര്‍ത്ത

More Stories...

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്രി​സ​ഭ

കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ അന്തരിച്ചു...

ഒരാഴ്ചയ്ക്കിടെ രണ്ടു കുഞ്ഞുങ്ങൾ... ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ വീണ്ടും ഒരു പെൺകുഞ്ഞ് കൂടി ... 'അവന' എന്ന് പേരിട്ട് ശിശുക്ഷേമ സമിതി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കലിന് കസ്റ്റഡിയിൽ സുഖവാസമെന്ന് റിപ്പോർട്ടുകൾ. ഇറ്റാലിയന്‍ ഭക്ഷണവും സ്‌കോച്ച്‌ വിസ്‌കിയും ഇഷ്ടപ്പെടുന്ന ബിഷപ്പിന് അത്രത്തോളമായില്ലെങ്കിലും മൂന്ന് നേരം മൃഷ്ടാന ഭോജനമാണ് ഒരുക്കിയിരിക്കുന്നത്. ഇറ്റാലിയന്‍ ഭക്ഷണത്തോടാണ് ഫ്രാങ്കോയ്ക്ക് ഏറെ ഇഷ്ടം. ഉപരിപഠനത്തിനായി ഏറെക്കാലം ഇറ്റലിയിലും വത്തിക്കാനിലുമായി ചിലവഴിച്ച ഫ്രാങ്കോ ഇറ്റാലിയന്‍ ഭക്ഷണത്തിന്റെ രുചി ശീലിച്ചുപോയിരുന്നു. അതുകൊണ്ട് മീന്‍ കറി കൂട്ടിയുള്ള ഊണും, ചപ്പാത്തിയും ചിക്കനും ഫ്രാങ്കോയ്ക്ക് നന്നേ ബോധിച്ചിട്ടുണ്ട്.

സഭാമേലധികാരി എന്ന നിലയില്‍ തന്നെയാണ് ഫ്രാങ്കോയെ പോലീസും പരിഗണിക്കുന്നത്. എന്തിനും ഏതിനും തയ്യാറായി ഭൃത്യരെ പോലെ നില്‍ക്കുകയാണ് പൊലീസുകാര്‍. ആരോഗ്യസ്ഥിതിയും മാനസികനിലയും പ്രത്യേകം ശ്രദ്ധിച്ചാണ് ചോദ്യം ചെയ്യലെന്നും വിവരം.ചെറിയൊരു പ്രശ്നമുണ്ടായാല്‍ പോലും ആശുപത്രിയിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശം നല്‍കാന്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന ഡോക്ടര്‍മാരുടെ സംഘവും ഫ്രാങ്കോയെ നിരീക്ഷിക്കുന്നുണ്ട്. സബ് ജയിലിലേക്ക് ഫ്രാങ്കോയെ വിടേണ്ടി വരില്ലെന്ന് ഉറപ്പിക്കാനാണ് പൊലീസിന്റെ നീക്കം. ഇതിന് വേണ്ടി കസ്റ്റഡി അപേക്ഷ ഇനിയും നീട്ടി നല്‍കാനും സാധ്യതയുണ്ട്.


ജലന്ധറില്‍ ആയിരിക്കുമ്ബോള്‍ ഇറ്റാലിയന്‍ ഭക്ഷണം അധികമൊന്നും കിട്ടാറില്ലെങ്കിലും എന്തുകിട്ടിയാലും നന്നായി കഴിക്കും. തനത് പഞ്ചാബി, കേരളീയ ഭക്ഷണവും ബിഷപ്പിന്റെ ആഗ്രഹം പോലെ വച്ചുനല്‍കാന്‍ കുശിനിയില്‍ എപ്പോഴും തിരക്ക്. ബിഷപ്പിന് രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ തേനൊഴിച്ച ഗ്രീന്‍ ടീ നിര്‍ബന്ധം. നാട്ടിലെത്തിയാല്‍ പ്രിയം സാമ്ബാറിനോട്. കുറവിലങ്ങാട് മഠത്തിലെത്തിയാല്‍ കന്യാസ്ത്രിമാര്‍ സാമ്പാർ വച്ചു കൊടുക്കണം.

വൈകുന്നേരങ്ങളില്‍ രണ്ട് പെഗ്ഗ്. അത് നിര്‍ബന്ധമാണ്. വിദേശ സ്‌കോച്ച്‌ വിസ്‌കിയാണ് പതിവ്. കന്യാസ്ത്രീയുടെ പരാതിയില്‍ പോലീസിന്റെ അന്വേഷണം ഊര്‍ജിതമായപ്പോള്‍ ഫ്രാങ്കോയുടെ പെഗ്ഗിന്റെ എണ്ണം കൂടിക്കൊണ്ടിരുന്നു. അറസ്റ്റിലാകുമോ എന്ന ഭയവും വേട്ടയാടിയിരുന്നു. മുന്‍പൊക്കെ രണ്ടെണ്ണം അകത്തുചെന്നാല്‍ പൊട്ടിച്ചിരികള്‍ ഉയര്‍ന്നിരുന്ന അരമനയുടെ അകത്തളങ്ങളില്‍ നിന്ന് അടുത്തകാലത്ത് ഉയര്‍ന്നുകേട്ടത് ഫ്രാങ്കോയുടെ വിങ്ങിപ്പൊട്ടലുകളും തേങ്ങലുകളുമായിരുന്നു. ''പോലീസ് എന്നെ അറസ്റ്റു ചെയ്യുമോടാ...'' എന്നു ചോദിച്ചായിരുന്നു കരച്ചില്‍. നാലഞ്ചു വൈദികരാണ് സ്ഥിരമായി ഒപ്പമുണ്ടാവുക.

ഇറ്റാലിയന്‍ ഭക്ഷണത്തിന്റെ രൂചിയില്ലെങ്കിലും വിശപ്പ് വലിയൊരു പ്രശ്നമായതിനാല്‍ വാശിപിടിച്ചിട്ട് കാര്യമില്ലെന്ന് ഫ്രാങ്കോയ്ക്കറിയാം.അതുകൊണ്ട് ഉള്ളഭക്ഷണം നന്നായി കഴിക്കുന്നു. പൊലീസ് കസ്റ്റഡിയില്‍ ആദ്യദിനം ബിഷപ് ഫ്രാങ്കോ ഉറങ്ങിയത് മെഡിക്കല്‍ കോളജ് ആശുപത്രി ഐ.സി.യുവില്‍. ഇന്നലെ അദ്ദേഹത്തിന് പൊലീസ് ക്ലബിലെ എ.സി. മുറിയാണു ലഭിച്ചത്. അതുകൊണ്ട് തന്നെ ബിഷപ്പിന് രണ്ട് ദിവസവും സുഖ ഉറക്കം കിട്ടി. ഇന്നലെ മീന്‍ കറി കൂട്ടിയുള്ള ഊണായിരുന്നു ഉച്ചഭക്ഷണം. അത്താഴത്തിനായി ചപ്പാത്തിയും ചിക്കന്‍ കറിയും കൊണ്ടുവന്നെങ്കിലും ഉച്ച ഭക്ഷണം വൈകിയതിനാല്‍ ബിഷപ് കഴിച്ചില്ല. പൊലീസ് ക്യാമ്പില്‍ തയാറാക്കുന്ന ഭക്ഷണമാണു ബിഷപ്പിനായി എത്തിച്ചത്. ഇന്ന് മുതല്‍ ഭക്ഷണത്തിലെ സമയക്രമം പാലിക്കാനും പൊലീസിന് ഉന്നത തലത്തില്‍ നിന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പൊലീസ് ക്ലബിന്റെ മുകള്‍നിലയിലെ എ.സി. മുറിയാണു ബിഷപ്പിന്റെ താമസത്തിനായി ഒരുക്കിയത്. അന്വേഷണ സംഘത്തിലെ രണ്ടു ഉദ്യോഗസ്ഥരും ബിഷപ്പിനൊപ്പം മുറിയില്‍ ഉണ്ടായിരുന്നു. മുറിക്ക് പുറത്തും നാലു പൊലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു. ഇവര്‍ ബിഷപ്പിന്റെ ഏതാവശ്യത്തിനും തയ്യാറായി നില്‍ക്കുന്നവരാണ്. ഹൃദ് രോഗം ബിഷപ്പിനുണ്ടെന്നും അതുകൊണ്ട് തന്നെ എന്തും സംഭവിക്കാമെന്നുമാണ് ബിഷപ്പിന്റെ അടുപ്പക്കാര്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ തൊട്ടടുത്ത് തന്നെ ഡോക്ടര്‍മാരുടെ സംഘത്തേയും പൊലീസ് തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ചെറിയ അസ്വസ്ഥതയുണ്ടെങ്കില്‍ പോലും ബിഷപ്പിനെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റും.

അറസ്റ്റിലായ ദിവസം നെഞ്ചുവേദനയുണ്ടെന്നു പരാതിപ്പെട്ടതിനെത്തുടര്‍ന്നു വെള്ളിയാഴ്ച രാത്രി 10.40നാണു കോട്ടയത്തേക്കു കൊണ്ടുവരുന്നതിനിടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ബിഷപ്പിനെ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ.വി.എല്‍. ജയപ്രകാശിന്റെ നേതൃത്വത്തില്‍ പരിശോധിച്ചു. ഇ.സി.ജിയില്‍ നേരിയ വ്യതിയാനം കണ്ടതിനെത്തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. അവിടെയായിരുന്നു ഉറക്കം. ഉറക്കം കഴിഞ്ഞപ്പോള്‍ അവിടെ നിന്ന് പൊലീസ് ക്ലബ്ബിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നു കണ്ടെത്തിയതോടെ ഡിസ്ചാര്‍ജ് അനുവദിക്കാമെന്നു പൊലീസിനെ അറിയിച്ചു.

ഇതിനിടെ, ഒരു ചായ കുടിച്ചു. ഡിസ്ചാര്‍ജ് രേഖകള്‍ കരസ്ഥമാക്കി പത്തരയോടെയാണു ബിഷപ്പിനെ പൊലീസ് ക്ലബ്ബിലേക്കു കൊണ്ടുപോയത്. നാലു പൊലീസ് വാഹനങ്ങളുടെ അകമ്പടിയില്‍ കനത്ത സുരക്ഷയിലാണു ബിഷപ്പിനെ പൊലീസ് ക്ലബില്‍ എത്തിച്ചത്. അവിടെവച്ചായിരുന്നു പ്രഭാത ഭക്ഷണം. പൊലീസ് കാന്റീനില്‍നിന്നു അപ്പവും മുട്ടക്കറിയുമാണു നല്‍കിയത്. അറസ്റ്റിലായ ദിവസം നെഞ്ചുവേദനയുണ്ടെന്നു പരാതിപ്പെട്ടതിനെത്തുടര്‍ന്നു വെള്ളിയാഴ്ച രാത്രി 10.40നാണു കോട്ടയത്തേക്കു കൊണ്ടുവരുന്നതിനിടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ബിഷപ്പിനെ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ.വി.എല്‍. ജയപ്രകാശിന്റെ നേതൃത്വത്തില്‍ പരിശോധിച്ചു. ഇ.സി.ജിയില്‍ നേരിയ വ്യതിയാനം കണ്ടതിനെത്തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. അവിടെയായിരുന്നു ഉറക്കം. ഉറക്കം കഴിഞ്ഞപ്പോള്‍ അവിടെ നിന്ന് പൊലീസ് ക്ലബ്ബിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നു കണ്ടെത്തിയതോടെ ഡിസ്ചാര്‍ജ് അനുവദിക്കാമെന്നു പൊലീസിനെ അറിയിച്ചു.

ഇതിനിടെ, ഒരു ചായ കുടിച്ചു. ഡിസ്ചാര്‍ജ് രേഖകള്‍ കരസ്ഥമാക്കി പത്തരയോടെയാണു ബിഷപ്പിനെ പൊലീസ് ക്ലബ്ബിലേക്കു കൊണ്ടുപോയത്. നാലു പൊലീസ് വാഹനങ്ങളുടെ അകമ്പടിയില്‍ കനത്ത സുരക്ഷയിലാണു ബിഷപ്പിനെ പൊലീസ് ക്ലബില്‍ എത്തിച്ചത്. അവിടെവച്ചായിരുന്നു പ്രഭാത ഭക്ഷണം. പൊലീസ് കാന്റീനില്‍നിന്നു അപ്പവും മുട്ടക്കറിയുമാണു നല്‍കിയത്. ഇതിനിടെ ബിഷപ്പിനുള്ള മരുന്നുകളും വസ്ത്രങ്ങളുമായി ഒരു സഹായിക്കും എത്തിയിരുന്നു.

എന്നാൽ ബിഷപ്പിനു വഴിവിട്ട് യാതൊരു സൗകര്യങ്ങളും ഒരുക്കിയില്ലെന്നാണ് പൊലീസിന്റെ വാദം. ബിഷപ്പ് നെഞ്ചിനു വേദനയുണ്ടെന്ന് പറഞ്ഞ ഉടൻ മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിയമപരമായ നടപടികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. മറിച്ചുള്ള പ്രചാരണമെല്ലാം അടിസ്ഥാനരഹിതമാണെന്നും പൊലീസ് പറയുന്നു.

ബിഷപ്പിനെ പൊലീസ് രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. ചൊവ്വാഴ്ച ഉച്ചയോടെ ഹൈക്കോടതിയിൽ ജാമ്യ ഹർജി സമർപ്പിക്കും. ഈ ഹർജിയിൽ അനുകൂല വിധി നേടി പുറത്തിറങ്ങാനാവുമെന്നാണ് ഫ്രാങ്കോയുടെ അനുയായികളും, അഭിഭാഷകരുംപ്രതീക്ഷിക്കുന്നത്. അതുവരെ ഫ്രാങ്കോയെ ജയിലിൽ കിടത്താതിരിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നതെന്ന ആരോപണം പൊലീസ് തള്ളുമ്പോഴും ഫ്രാങ്കോ ഒരു ദിവസം പോലും ജയിലിൽ കിടന്നില്ലല്ലോ എന്ന ചോദ്യം വരികൾക്കിടയിൽ തെളിയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (11 minutes ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (22 minutes ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (25 minutes ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (28 minutes ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (49 minutes ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (53 minutes ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (1 hour ago)

സ്വർണവിലയിൽ ഇന്നും വർദ്ധനവ്...  (1 hour ago)

ഒരാഴ്ചയ്ക്കിടെ രണ്ടു കുഞ്ഞുങ്ങൾ... ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ വീണ്ടും ഒരു പെൺകുഞ്ഞ് കൂടി ... 'അവന' എന്ന് പേരിട്ട് ശിശുക്ഷേമ സമിതി  (1 hour ago)

കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍  (1 hour ago)

സങ്കടക്കാഴ്ചയായി... വാണിയമ്പാറ ഇ.കെ.എം യു.പി സ്‌കൂളിൽ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയം ഇനി മലപ്പുറം സ്വദേശിയായ പതിനഞ്ചുകാരിക്ക് സ്വന്തം...  (2 hours ago)

സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

വോട്ട് ചെയ്ത് വീട്ടിലേക്ക് തിരികെ ബൈക്കിൽ പോകുന്നതിനിടെ വാഹനപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends