'ഉപ്പും മുളകും' സീരിയലിലെ നായകന്‍ ബിജു സോപാനത്തിന്റെ മൊബൈല്‍ നമ്പര്‍ നല്‍കി യുവാവിന്റെ തട്ടിപ്പ്

ഉപ്പും മുളകും സീരിയല്‍ നടന്റെ ഫോണ്‍ നമ്പര്‍ നല്‍കി മാമബസാറിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ യുവാവിന്റെ തട്ടിപ്പ്. മാമാബസാര്‍ സ്വദേശികളായ സുരേഷും സ്വനോപും ചേര്‍ന്നു നടത്തുന്ന മിനി സൂപ്പര്‍ മാര്‍ക്കറ്റായ നിര്‍മാല്യം സ്റ്റോഴ്‌സിലാണ് തട്ടിപ്പ് നടന്നത്.
സ്വനോപിന്റെ ഭാര്യ കവിത കടയില്‍ ഇരിക്കുന്ന സമയം ഒരു യുവാവ് എത്തി സുരേഷ് 3500 രൂപ തരാന്‍ പറഞ്ഞുവെന്ന് കവിതയെ ധരിപ്പിച്ചു. ഉടമകളില്‍ ഒരാള്‍ പറഞ്ഞുവിട്ടതല്ലേ എന്നു കരുതി കവിത 3500 രൂപ കൊടുത്തു.
യുവാവ് പോകുമ്പോള്‍ തന്റെ മൊബൈല്‍ നമ്പറും നല്‍കി. അതിനുശേഷമാണ് കവിത ഉടമകളെ വിളിച്ച് പണം കൊടുത്ത വിവരം പറയുന്നത്. ഇരുവരും പണത്തിനായി ആരെയും അയച്ചില്ലെന്ന് പറഞ്ഞ ഉടന്‍ യുവാവിന്റെ നമ്പറില്‍ വിളിച്ചു. ഫോണ്‍ എടുത്തത് 'ഉപ്പും മുളകും' സീരിയലിലെ നായകന്‍ ബിജു സോപാനം. തട്ടിപ്പ് കേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു.
https://www.facebook.com/Malayalivartha
























