കൂട്ടുകാരന്റെ കാമുകീസംഗമത്തിന് കൂട്ടുപോയ പതിനേഴുകാരന്റെ കണ്ണ് പതിഞ്ഞത് അയലത്തെ ചേച്ചിയുടെ വീട്ടിലേയ്ക്ക്; ജനൽ തുറന്ന് കിടന്നിടത്തേയ്ക്ക് ചെന്നു, പിന്നെ സംഭവിച്ചതൊക്കെ ഇങ്ങനെ...

കായംകുളത്ത് കൂട്ടുകാരന്റെ കാമുകിയെ കാണാന്‍ കൂട്ടുകാരനോടൊപ്പം എത്തിയ പതിനേഴുകാരന്‍ അടുത്ത വീട്ടിലെ സ്ത്രീയുടെ മൊബൈല്‍ ഫോണും മകളുടെ സ്വര്‍ണമാലയും കവര്‍ന്നു. കൃഷ്ണപുരത്തിനടുത്ത് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പതിനേഴുകാരന്‍ മണിക്കൂറുകള്‍ക്കകം പൊലീസിന്റെ പിടിയിലായി. മോഷ്ടിച്ച രണ്ടു പവന്‍ മാല വിറ്റു കിട്ടിയ 21,000 രൂപയില്‍ 3,000 രൂപ ചെലവാക്കി, ബാക്കി രണ്ടു കൂട്ടുകാരെ ഏല്‍പ്പിച്ചു.
പുലര്‍ച്ചെ രണ്ടു മണിയോടെ ദേഹത്ത് എന്തോ ദ്രാവകം വീണപ്പോഴാണ് ഉണര്‍ന്നതെന്നും ജനാലയ്ക്കടുത്തു മുഖം മറച്ച് ആരോ നില്‍ക്കുന്നതു കണ്ടു. ഒച്ച വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍, കുട്ടിയുടെ ദേഹത്തു ദ്രാവകം ഒഴിച്ചിട്ടുണ്ടെന്നും കത്തിക്കുമെന്നും ജനാലയ്ക്കടുത്തു നിന്നയാള്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി. പുറത്തു വന്നാല്‍ ഫോണ്‍ തിരികെ തരാമെന്നും പറഞ്ഞു. ഇടയ്ക്കു തിരിച്ചെത്തിയ സുഹൃത്ത് വിളിച്ചിട്ടും പ്രതി കൂടെപ്പോയില്ല. കൂട്ടുകാരന്‍ തിരികെ പോകുകയും ചെയ്തു. ഫോണ്‍ തന്നാല്‍ പുറത്തേക്കു വരാമെന്നു തന്ത്രപൂര്‍വം പറഞ്ഞു വീട്ടമ്മ ഫോണ്‍ തിരികെ വാങ്ങി. ഫോണ്‍ കിട്ടിയതോടെ വീട്ടമ്മ ബഹളം വച്ചപ്പോള്‍ മോഷ്ടാവ് ഓടിപ്പോയി.
ഫോണ്‍ കിട്ടിയ ഉടന്‍ പ്രതി അതില്‍ നിന്നു സ്വന്തം ഫോണിലേക്കു ഡയല്‍ ചെയ്തു നമ്പർ മനസ്സിലാക്കിയിരുന്നു. തുടര്‍ന്നു വീട്ടമ്മയുടെ ഫോണില്‍ നിന്നു തന്റെ നമ്ബര്‍ മായ്ച്ചു. പ്രത്യേക സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് ഇതു കണ്ടെത്തിയതോടെയാണു പ്രതി കുടുങ്ങിയത്. പ്രതിയുടെ ഫോണ്‍ നമ്ബര്‍ കിട്ടിയതോടെ ഒരു സുഹൃത്തിനെക്കൊണ്ടു വിളിപ്പിച്ചു. ഒരു കൊറിയര്‍ വന്നിട്ടുണ്ടെന്നും എടുക്കാന്‍ എത്തണമെന്നും പറയിച്ചപ്പോഴാണു പ്രതി എത്തിയതും പൊലീസ് പിടികൂടിയതും. ചോദ്യം ചെയ്യലില്‍ ആദ്യം എല്ലാം നിഷേധിച്ചു. കൃത്യമായ ചോദ്യങ്ങള്‍ നേരിട്ടപ്പോള്‍ എല്ലാം സമ്മതിച്ചു. പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha
























