Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

വേദപാഠം പഠിപ്പിക്കാനും കുര്‍ബാന നല്‍കാനും കഴിയില്ല; സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയില്ലെന്ന് ഇടവക

23 SEPTEMBER 2018 03:39 PM IST
മലയാളി വാര്‍ത്ത

കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയെടുത്തെന്ന പരാതി തെറ്റാണെന്ന് കാരയ്ക്കമല ഇടവക. സന്യാസിനി എന്ന നിലയില്‍ സിസ്റ്റര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇടവക വികാരി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സിസ്റ്റര്‍ ലൂസി സമരത്തില്‍ പങ്കെടുത്തതില്‍ വിശ്വാസികള്‍ക്ക് അതൃപ്തിയുണ്ട്.

സിസ്റ്റര്‍ക്കെതിരെ നടപടി എടുക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം മദര്‍ സുപ്പീരിയര്‍ വഴി സിസ്റ്റര്‍ ലൂസിയെ അറിയിക്കുക മാത്രമാണ് ചെയ്തത്. ഇതിനെയാണ് നടപടിയെടുത്തെന്ന തരത്തില്‍ വ്യാഖ്യാനിക്കുന്നതെന്നും ഇടവക വിശദീകരിച്ചു.

സിസ്റ്റര്‍ ഇനി വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവക പ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയെന്നായിരുന്നു വാര്‍ത്ത. ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നാണ് കാരയ്ക്കാമല ഇടവകയുടെ വിശദീകരണം.

എന്നാല്‍ നടപടി പരോക്ഷമായി ശരിവയ്ക്കുന്നതാണ് കാരയ്ക്കാമല ഇടവകയുടെ വിശദീകരണം. വേദപാഠം പഠിപ്പിക്കാനും വിശുദ്ധ കുര്‍ബാന നല്‍കാനും സിസ്റ്റര്‍ക്ക് കഴിയില്ല. ഇത് വിശ്വാസികളുടെ ആവശ്യപ്രകാരമാണെന്നാണ് സഭയുടെ പുതിയ ന്യായവാദം. സിസ്റ്റര്‍ ലൂസി തങ്ങളുടെ മക്കളെ വേദപാഠം പഠിപ്പിക്കേണ്ടന്നും ,ഇവരുടെ പക്കല്‍ നിന്നും വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ താത്പര്യമില്ലെന്നും ഇടവകയിലെ വിശ്വാസികള്‍ ട്രസ്റ്റിമാരുടെ നേതൃത്വത്തില്‍ വികാരിയച്ചനേ നേരില്‍ കണ്ട് ആവശ്യപ്പെട്ടു ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വിവരം കോണ്‍വെന്റിലെ മദറിനേ വികാരിയച്ചന്‍ അറിയിച്ചുവെന്നും ഇടവകയുടെ വാര്‍ത്താക്കുറിച്ച്‌ വിശദീകരിക്കുന്നു.

സിസ്റ്ററിന്റെ സേവനം ഇനി ഇടവകയിലെ മേല്‍ ശുശ്രൂഷകളില്‍ അവശ്യമില്ല എന്ന ഇടവകക്കാരുടെ വികാരം മദര്‍ സിസ്റ്ററേയും അറിയിച്ചു. ഇതാണ് സംഭവിച്ചത് എന്നാണ് വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. പ്രത്യക്ഷമായി വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇടവക വിശദീകരിക്കുമ്പോഴും വിശ്വാസികളുടെ പേരില്‍ പരോക്ഷ വിലക്ക് നേരിടുകയാണ് സിസ്റ്റര്‍ ലൂസി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (5 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (19 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (35 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (8 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (10 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

Malayali Vartha Recommends