വിടില്ലമോനെ... മന്ത്രി ഷിബു ബേബിജോണിനിത് നല്ലകാലം. ആദ്യം ലണ്ടന്‍ ടാക്‌സി, ഇപ്പോള്‍ വികസനം പഠിക്കാനായി മോഡിയുടെയടുത്ത്

കേരളത്തിലെ സ്വീകാര്യനായ ഒരു മന്ത്രി മറ്റൊരു സംസ്ഥാനത്തിലെ മുഖ്യമന്ത്രിയെ കണ്ടാല്‍ എന്താ തെറ്റ് എന്നാണ് പലരും ചോദിക്കുന്നത്. അത് മാത്രമേ മന്ത്രി ഷിബു ബേബിജോണും ചെയ്‌തുള്ളൂ. ഔദ്യോഗിക ആവശ്യത്തിനായി ഗുജറാത്ത് സന്ദര്‍ശിക്കുമ്പോള്‍ പാവം മുഖ്യമന്ത്രിയെമാത്രം കാണാതെയിരുന്നാല്‍ അദ്ദേഹമെന്ത് വിചാരിക്കും. കണ്ടാലോ! ആ പടം എടുത്ത് പത്രക്കാര്‍ക്ക് കൊടുത്താല്‍ പ്രശസ്‌തി വേറേയും കിട്ടും. അത്രമാത്രമേ നമ്മുടെ പാവം മന്ത്രിയും ചെയ്‌തുള്ളൂ.
നരേന്ദ്ര മോഡിയെ കാണുന്നവരോ പ്രശംസിക്കുന്നവരോ പേരും പ്രശസ്‌തിയും നേടുമെന്നാണ് പഴങ്കഥ. നമ്മുടെ പഴയ അബ്‌ദുള്ളക്കുട്ടിയെ ഓര്‍മ്മയില്ലേ? നരേന്ദ്രമോഡിയുടെ വികസനം പുകഴ്‌ത്തിയ അബ്‌ദുള്ളക്കുട്ടി അവസാനം കമ്മൂണിസ്റ്റ് പാര്‍ട്ടി തന്നെ വിട്ടു. ഇപ്പോഴാണ് ഷിബു ബേബിജോണിന് അവസരം കിട്ടിയത്. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയെ കാണാന്‍ കിട്ടുന്ന അവസരം കളയാനോ. കണ്ട് കഴിഞ്ഞപ്പോഴാണ് മനസിലായത് ഇത്രയും തങ്കപ്പെട്ടമനുഷ്യനാണല്ലോന്ന്. കണ്ട ഊര്‍ജത്തില്‍ രണ്ട് വാക്ക് എങ്ങനെ പുകഴ്‌ത്താതിരിക്കും. ഗുജറാത്തില്‍ നിന്നും പലതും പഠിക്കാനുണ്ടെന്ന് തുറന്ന് പറഞ്ഞു. ഗുജറാത്തിലെ തൊഴില്‍ വകുപ്പുമായി ചേര്‍ന്ന് പലതും ചെയ്യാനും പറ്റുമെന്നായ്.
കേരള മന്ത്രി, മോഡിയെ കണ്ടത് ഫ്‌ളാഷ് ന്യൂസ് ആയതോടെ കോണ്‍ഗ്രസിന് നാണക്കേടായി. കാരണം ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകേണ്ടയാള്‍. വര്‍ഗീയവാദി.. തുടങ്ങി എല്ലാരീതിയിലും മോഡിയെ ഒറ്റപ്പെടുത്താന്‍ കോണ്‍ഗ്രസിന ശ്രമിക്കുമ്പോഴാണ് മോഡിയെ ഒരു ഐക്യമുന്നണി മന്ത്രി അദ്ദേഹത്തെ പുകഴ്‌ത്തുന്നത്.
മോഡിയില്‍ നിന്നും ഒന്നും പഠിക്കാനില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിക്കഴിഞ്ഞു. അതിനിടയ്‌ക്ക് മന്ത്രി മോഡിയെ കണ്ടത് തെറ്റാണെന്നും വിശദീകരണം തേടുമെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കി.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ സന്ദര്‍ശിച്ചത് വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ഐ.ടി.ഐകളുടെ വികസനം, തൊഴില്‍ പരിശീലനകേന്ദ്രം സ്ഥാപിക്കല്‍ തുടങ്ങിയവ സംബന്ധിച്ച ചര്‍ച്ച നടത്തി. ഗുജറാത്ത് തൊഴില്‍ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് മോഡിയെ സന്ദര്‍ശിച്ചത്.
മോഡിയുടെ വികസന പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുന്നവര്‍ അദ്ദേഹം നടത്തിയ വികസനങ്ങള്‍ എന്തൊക്കെയാണെന്നുകൂടി വിശദീകരിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. നരേന്ദ്ര മോഡിയെ ക്ഷണിച്ചതിനാല്‍ ശിവഗിരി ശതോത്തര ജൂബിലി ആഘോഷങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha