Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കി സുപ്രീംകോടതി വിധി ; ചരിത്രവിധിയിലേക്കെത്താന്‍ വേണ്ടിവന്നത് നീണ്ട 12 വര്‍ഷത്തെ നിയമപോരാട്ടം; ചരിത്ര പ്രധാനമായ വിധിയുടെ നാൾവഴി ഇങ്ങനെ...

29 SEPTEMBER 2018 02:31 PM IST
മലയാളി വാര്‍ത്ത

പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കി സുപ്രീംകോടതി വിധി. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള നിയന്ത്രണം എടുത്തുകളയുന്ന കാര്യത്തില്‍ ഹൈക്കോടതിയുടെ ആവശ്യം സുപ്രീംകോടതി അനാവശ്യമാക്കി. ശബരിമലയിലെ സ്ത്രീപ്രവേശം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ആ ചരിത്രവിധിയിലേക്കെത്താന്‍ നീണ്ട 12 വര്‍ഷങ്ങളുടെ നിയമപോരാട്ടം വേണ്ടിവന്നു.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രീംകോടതി റദ്ദാക്കിയതിനൊപ്പം മറ്റൊരു സുപ്രധാനകാര്യം കൂടിയാണ് കേരളത്തില്‍ സംഭവിച്ചിരിക്കുന്നത്. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാം എന്ന അനുവാദം കൂടി കോടതി നല്‍കിയിരിക്കുന്നു. 1965ലെ കേരള ഹിന്ദുആരാധനാലയ പ്രവേശനാധികാര ചട്ടത്തിലെ മൂന്ന് (ബി) വകുപ്പു പ്രകാരം ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്കു നിരോധനമേര്‍പ്പെടുത്തിയത്. വെള്ളിയാഴ്ചത്തെ കോടതി വിധിയോട് കൂട് അത് റദ്ദായി. മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെങ്കില്‍ വ്യക്തിനിയമങ്ങളും മാറ്റിയെഴുതണമെന്നാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിധിയില്‍ നിര്‍ദ്ദേശിക്കുന്നത്.

നിയമത്തിന് മേലെയാണ് മതാചാരങ്ങളുടെ ഭാഗമായുള്ള വ്യക്തിനിയമങ്ങള്‍ എന്നുള്ള പരമ്പരാഗത രീതിയും പൊളിച്ചെഴുതുകയാണ്. കാരണം മൗലികഅവകാശങ്ങളുടെ ലംഘനമാണെങ്കില്‍ മതാചാരത്തിന്റെ ഭാഗമായുള്ള ആചാരങ്ങള്‍ റദ്ദാക്കണമെന്നാണ് ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡ് വിധിയില്‍ പറയുന്നത്. ഇത് ഏകീകൃത സിവില്‍കോഡിലേക്ക് നയിക്കുമോ എന്ന സംശയവും ബലപ്പെടുത്തുന്നു. ആര്‍ത്തവകാലത്തെ സ്ത്രീ പ്രവേശനം വിലക്കാനാവില്ലെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗും വ്യക്തമാക്കി.

ചരിത്ര പ്രധാനമായ വിധിയുടെ നാൾവഴി ഇങ്ങനെ;

ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ 2006ലാണ് സുപ്രീം കോടതിയെ സമീപിച്ചത്.
2006 ഓഗസ്റ്റ് 18ന് കേസില്‍ സുപ്രീംകോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. 2007 ജൂലൈ 11 : മറുപടി സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ കേസില്‍ കക്ഷി ചേരാന്‍ എന്‍എസ്‌എസിന് അനുമതി

2007 സെപ്റ്റംബര്‍ 25 : ഹര്‍ജി പരിഗണിക്കുന്നത് നാല് ആഴ്ചത്തേക്ക് മാറ്റി വയ്ക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപെടുന്നു. കോടതി ആവശ്യം അംഗീകരിച്ചു.

2007 നവംബര്‍ 13 : ശബരിമലയില്‍ എല്ലാ പ്രായത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.

2007 നവംബര്‍ 16 : സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണം എന്ന് എന്‍ എസ് എസ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ആവശ്യം കോടതി അംഗീകരിച്ചു.

2008 മാര്‍ച്ച്‌ ഏഴിന് കേസ് മൂന്നംഗ ബഞ്ചിലേക്ക് മാറ്റി.
2006 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്ത്രീകളുടെ ക്ഷേത്രപ്രവേശനം തടയേണ്ടതില്ലെന്ന് സത്യവാങ്മൂലം നല്‍കി.
എന്നാല്‍, 2011ല്‍, യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സത്യവാങ്മൂലത്തില്‍ മാറ്റം വരുത്തി. സ്ത്രീകള്‍ക്കുള്ള നിരോധനത്തെ പിന്തുണച്ചു കൊണ്ടായിരുന്നു യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം.
2016 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ യു.ഡി.എഫിന്റെ അതേ നിലപാടിലുള്ള സത്യവാങ്മൂലം ആദ്യം നല്‍കി. ഇത് രാഷ്ട്രീയ വിവാദമായതോടെ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ അനുകൂലിച്ച്‌ പുതിയ സത്യവാങ്മൂലം നല്‍കി.
എന്നാല്‍ ശബരിമലയില്‍ 10 മുതല്‍ 50 വയസ്സുവരെയുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാനാവില്ലെന്നും ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് 41 ദിവസത്തെ വ്രതം അനുഷ്ടിക്കാനാവില്ലെന്നുമാണ് നിലവിലെ ദേവസ്വം ബോര്‍ഡ് ഭരണഘടനാ ബഞ്ചില്‍ നിലപാട് അറിയിച്ചത്. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് സ്വന്തം നിലയില്‍ നിലപാടെടുക്കാമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പിന്നീട് വ്യക്തമാക്കുകയും ചെയ്തു.
2017 ഒക്ടോബര്‍ 13നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്‍ ഭാനുമതി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ച് കേസ് ഭരണഘടനാ ബഞ്ചിന് വിട്ടത്.

സ്ത്രീകളെ മാറ്റി നിറുത്തുന്ന ശബരിമലയിലെ ആചാരം ഭരണഘടനയുടെ 14, 15, 17 വകുപ്പുകളുടെ ലംഘനമാണോയെന്നും ഇത് ഭരണഘടനയുടെ ഇരുപത്തിയഞ്ചാം വകുപ്പ് അനുശാസിക്കുന്നത് പോലെ അത്യന്താപേക്ഷിതമായ മതാചാരമാണോയെന്നതടക്കമുള്ള കാര്യങ്ങളാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends