ചെന്നിത്തലയുടെ കേരളയാത്രക്ക് ശേഷം മന്ത്രി അനൂപ് ജേക്കബിനെ മാറ്റുമോ? താന്‍ ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്ന് പി.പി. തങ്കച്ചന്‍

കേരള ജനതയ്‌ക്ക് അറിയേണ്ടത് ഇപ്പോള്‍ ഒരു കാര്യം മാത്രമാണ്. അനൂപ് ജേക്കബിനെ മാറ്റുമോ. കാരണം കഴിഞ്ഞ ദിവസം റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് രമേഷ് ചെന്നിത്തലയുടെ കേരളയാത്ര അവസാനിച്ചാലുടന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിനെ മാറ്റാമെന്ന്. ഉറപ്പ് നല്‍കിയതാവട്ടെ യു.ഡി.എഫ്. കണ്‍വീനറെന്നും.
എന്നാല്‍ നിഷേധക്കുറിപ്പുമായി കണ്‍വീനര്‍ ഇന്നെത്തി. മന്ത്രി അനൂപ് ജേക്കബിനെ മാറ്റാമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. അനൂപിനെ മാറ്റാനായി ആരും തന്നെ സമീപിച്ചിരുന്നില്ലെന്നുമാണ് തങ്കച്ചന്‍ പറയുന്നത്.
https://www.facebook.com/Malayalivartha