Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം മേല്‍നോട്ട സമിതി തള്ളി

04 NOVEMBER 2014 08:48 AM IST
മലയാളി വാര്‍ത്ത.

More Stories...

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി

 മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം മേല്‍നോട്ട സമിതി തള്ളി. കനത്ത മഴയും ഷട്ടര്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നത് കണക്കിലെടുത്താണ് കേരളമുന്നയിച്ച ആവശ്യമാണ് മേല്‍നോട്ട സമിതി തള്ളിയത്.
അതിനാല്‍ ജലനിരപ്പ് 140 അടിയിലെത്തുകയോ ഒരു ദിവസം രണ്ടടി കൂടുകയോ ചെയ്താല്‍ മാത്രം ഷട്ടര്‍ തുറന്നാല്‍ മതിയെന്നാണ് സമിതി തീരുമാനം. മുല്ലപ്പെരിയാര്‍ തീരത്ത് വീണ്ടും ആശങ്ക പരന്നിട്ടുമുണ്ട്.
ഡാമില്‍നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന ആവശ്യവും തമിഴ്‌നാട് തള്ളി. കേരളത്തിന്റെ ഒരു ആവശ്യവും സ്വീകരിക്കാത്ത പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാറുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് സമിതിയിലെ കേരളത്തിന്റെ പ്രതിനിധി അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ.കുര്യന്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം കൊണ്ടുപോയി തമിഴ്‌നാട് സംഭരിക്കുന്ന വൈഗ ഡാമില്‍ ഇപ്പോള്‍ 45 ശതമാനം വെള്ളമേയുള്ളൂവെന്ന് കേരളം ചൂണ്ടിക്കാട്ടിയിരുന്നു. കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടത് ഇതുകൊണ്ടാണ്. കുറച്ച് ദിവസങ്ങളായി തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിരിക്കുകയാണ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതാണ് ആശങ്കയുണ്ടാക്കുന്നതെന്ന് വി.ജെ.കുര്യന്‍ പറഞ്ഞു.
സെക്കന്‍ഡില്‍ 2511 ഘനയടി വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ ദിവസം വരെ സെക്കന്‍ഡില്‍ 1756 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോയിരുന്നു. പിന്നീട് ഇത് 750 ഘനയടിയായി കുറയ്ക്കുകയായിരുന്നു. 13 ഷട്ടര്‍ നന്നാക്കാനായി അതേപോലുള്ള 12 ഷട്ടറിന്റെ മോള്‍ഡ് അഴിച്ചുകൊണ്ടുപോയിരിക്കുകയാണ്. ഫലത്തില്‍ രണ്ടും പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണ്.
ഡാമില്‍നിന്ന് ഒലിച്ചിറങ്ങുന്ന(സീപ്പേജ്) വെള്ളത്തിന്റെ അളവ് മിനിറ്റില്‍ 112.9 ലിറ്ററായി ഉയര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് അണക്കെട്ടിലെ ജലനിരപ്പ് 137.7 അടിയാണ്. ഷട്ടര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ജല കമ്മീഷന്റെ ഹൈഡ്രോളിക് ഡയറക്ടറേറ്റ് തമിഴ്‌നാടിനോട് നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. 140 അടിയായി ജലനിരപ്പുയരുമ്പോള്‍ ഷട്ടര്‍ തുറക്കാനുള്ള നടപടിയാരംഭിക്കാമെന്നായിരുന്നു തമിഴ്‌നാടിന്റെ മറുപടി. എന്നാല്‍ 138 അടിയെത്തുമ്പോള്‍ത്തന്നെ നടപടികള്‍ തുടങ്ങണമെന്നും ജല കമ്മീഷന്‍ ആവശ്യപ്പെട്ടു. ഫലത്തില്‍ ഈ നിര്‍ദേശവും മേല്‍നോട്ടസമിതി തള്ളിയിരിക്കുകയാണ്.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കാന്‍ സുപ്രീംകോടതി വിധിച്ചിരുന്നു. തുടര്‍ന്നാണ് മേല്‍നോട്ട സമിതിയെ നിയോഗിച്ചത്. ഷട്ടറുകള്‍ 142 അടിയാക്കി തമിഴ്‌നാട് ക്രമീകരിക്കുകയും ചെയ്തു. നേരത്തെ 136 അടിയെത്തിയാല്‍ സ്പില്‍വേയിലൂടെ വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തുമായിരുന്നു. ജലനിരപ്പ് തമിഴ്‌നാട് ഉയര്‍ത്തിയതോടെ സാധാരണഗതിയില്‍ 142 അടി കഴിഞ്ഞാലേ ഇടുക്കിയിലേക്ക് വെള്ളമെത്തൂ.
142 അടി വെള്ളം ആകുമ്പോള്‍ മേല്‍നോട്ട സമിതിയുടെ അടുത്ത യോഗം ചേരാമെന്നാണ് അധ്യക്ഷന്‍ എല്‍.എ.വി.നാഥന്‍ അറിയിച്ചത്. എന്നാല്‍ വെള്ളം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ അടുത്തയാഴ്ചതന്നെ യോഗം ചേരണമെന്ന് കേരളം ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (2 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (2 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (3 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (3 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (4 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (5 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (5 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (5 hours ago)

Malayali Vartha Recommends