Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ശബരിമല ഉത്തരവ് കടകംപള്ളിക്ക് വാട്ടര്‍ലൂവാകുന്നു: കേസില്‍ ഉണ്ടായ സുപ്രീംകോടതി ഉത്തരവ് ഏറെ ബാധിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരിനെയും മന്ത്രി കടകം പള്ളി സുരേന്ദ്രനെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ട് 

29 SEPTEMBER 2018 12:51 PM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ ഉണ്ടായ സുപ്രീംകോടതി ഉത്തരവ് ഏറെ ബാധിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരിനെയും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെയും. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന ഉത്തരവിന് ഒരു പരിധിവരെ കാരണമായത് കേരള സര്‍ക്കാരിന്റെ ശക്തമായ നിലപാടാണ്. ഹിന്ദുക്കളുടെ ആചാരങ്ങളില്‍ മാത്രം കടന്നു കയറുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് മറ്റ് വിഭാഗക്കാരുടെ ആചാരങ്ങളില്‍ ഇടപെടുന്നില്ല എന്നുമാണ് പൊതുവേയുള്ള വിവാകരം. അവര്‍ ട്രോളുകളായി അത് പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മുസ്ലീം പള്ളികളില്‍ സ്ത്രീകളെ കയറ്റുമോ? കന്യാസ്ത്രീകളുടെ വിവാഹം അംഗീകരിക്കുമോ? ഇങ്ങനെ പോകുന്നു ചോദ്യങ്ങള്‍.

ഹിന്ദുക്കള്‍ ആണ് ഇടതുപക്ഷത്തിന്റെ വോട്ടു ബാങ്ക്. അതാണ് ബി ജെ പിയും സി പി എമ്മും തമ്മിലുള്ള തര്‍ക്കത്തിന്റെ അടിസ്ഥാനം. കോണ്‍ഗ്രസിന് ഇത്തരം തര്‍ക്കങ്ങളൊന്നുമില്ല. കാരണം അവരുടെ വോട്ടുകളില്‍ ഭൂരിഭാഗവും ബിജെപിയാണ് കൊണ്ടുപോകുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദം ഉണ്ടായപ്പോള്‍ സി പി എം പ്രസ്തുത വിവാദത്തില്‍ നിന്നും ഒഴിഞ്ഞു നിന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ അക്കാര്യത്തില്‍ ഉറച്ച നിലപാട് തന്നെ സ്വീകരിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് തുടക്കം മുതല്‍ ശക്തമായ നിലപാട് സ്വീകരിച്ചത്. കഴക്കൂട്ടം മണ്ഡലത്തിലെ എം.എല്‍. എ ആണ് കടകംപള്ളി. ബി ജെ പി നേതാവ് വി.മുരളീധരനാണ് കടകം പള്ളിക്കെതിരെ മത്സരിച്ചത്. അതായത് ഹിന്ദുക്കള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലമാണ് കഴക്കൂട്ടം. 

ഇത്തരമൊരു വിധി വരുമെന്ന് കേരള സര്‍ക്കാര്‍ പോലും പ്രതീക്ഷിച്ചില്ല. ക്ഷേത്രങ്ങളുടെ ആചാരങ്ങളില്‍ കോടതി ഇടപെട്ടില്ലെന്ന് സര്‍ക്കാര്‍ കരുതികാണണം. അതുകൊണ്ട് കൂടിയാണ് കടകംപള്ളി ശബരിമലക്കെതിരെ തീര്‍ത്ത് പറഞ്ഞത്. എന്നാല്‍ കടകംപള്ളിയുടെ കടവില്‍ വള്ളമടുത്തു 

ബിജെപിയാണ് സാഹചര്യം മുതലാക്കാന്‍ പോകുന്നത്. അവര്‍ സി പി എമ്മിനെതിരെ പ്രചരണം ശക്തമാക്കും. അങ്ങനെ ചെയ്താലും ഇല്ലെങ്കിലും ഇടതു സര്‍കാരിനെതിരെ ഹൈന്ദവ വിശ്വാസികളുടെ മനസില്‍ കനല്‍ വീണ് കഴിഞ്ഞു. അത് എങ്ങനെ തണുപ്പിക്കുമെന്ന് പാര്‍ട്ടി അറിയില്ല. ചെങ്ങന്നൂരില്‍ െ്രെകസ്തവ വോട്ടുകളുടെ ഏകീകരണമുണ്ടായപ്പോള്‍ ഹൈന്ദവ വോട്ടുകള്‍ വേണ്ടെന്ന് ഇടതുമുന്നണി കരുതികാണണം. അതേതായാലും നടക്കാത്ത സ്വപ്നമാണ്. ഒരിക്കല്‍ ചക്കവീണെന്ന് കരുതി എപ്പോഴും വീഴില്ല. 

വിധിയെ കേരള സര്‍ക്കാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഇത് വരാനുള്ള അപകടങ്ങള്‍ക്ക് തുടക്കമാവുമെന്ന കാര്യത്തില്‍ സംശയമില്ല. കോടിയേരിയും വിധിയെ പിന്തുണച്ചു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends