Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പ്രസാദം ഇരുകൈയ്യും നീട്ടി വാങ്ങുമ്പോള്‍ കുരു പൊട്ടുന്ന എല്ലാവര്‍ക്കും മലയ്ക്ക് പോകുമ്പോള്‍ ഫോട്ടോ കാണിച്ചു തരാം ; മലയ്ക്ക് പോകുമെന്ന് പറയുന്ന സ്ത്രീകളെ അധിക്ഷേപിക്കുവാന്‍ ഏത് മതമാണ് നിങ്ങള്‍ക്ക് അനുവാദം തരുന്നത്?; ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതികരണവുമായി യുവ ഡോക്ടര്‍ ഷിനു ശ്യാമളന്‍

29 SEPTEMBER 2018 01:27 PM IST
മലയാളി വാര്‍ത്ത

പ്രായഭേദമന്യെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധി ഇന്നലെയാണ് വന്നത്. തുടര്‍ന്ന് വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് യുവ ഡോക്ടര്‍ ഷിനു ശ്യാമളന്‍. ഹിന്ദു മതത്തില്‍ ഒരുപാട് ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും മാറ്റം വന്നിട്ടുണ്ട്. ഇവയെല്ലാം നല്ലതെന്ന് കാലം തെളിയിച്ച മാറ്റങ്ങള്‍ ആണെന്ന് ഷിനു ശ്യാമളന്‍ പറയുന്നു. നിങ്ങള്‍ മലയ്ക്ക് പോകുകയോ പോകാതെയിരിക്കുകയോ ചെയ്യാം, പക്ഷെ പോകുമെന്ന് പറയുന്ന സ്ത്രീകളെ അധിക്ഷേപിക്കുവാന്‍ ഏത് മതമാണ് നിങ്ങള്‍ക്ക് അനുവാദം തരുന്നതെന്നും ഡോക്ടര്‍ ചോദിക്കുന്നു.

ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

പണ്ട് സവര്‍ണ്ണര്‍ മാത്രം അമ്പലത്തില്‍ പോയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അന്ന് അവര്‍ണ്ണരെ അമ്പലത്തില്‍ കയറ്റണം എന്നു പറഞ്ഞവരെയൊക്കെ ഭീകരരാക്കി. ഭൂരിഭാഗവും ദൈവകോപം ഉണ്ടാകുമെന്ന് പറഞ്ഞു. പക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോള്‍, നമ്മളിലേറെയും ഇന്ന് അതിനെ അനുകൂലിക്കുന്നു.പണ്ട് മാറു മറച്ചു സ്ത്രീകള്‍ നടന്നപ്പോള്‍ അതും ദൈവകോപം ഉണ്ടാക്കുമെന്ന് പറഞ്ഞവരാണ് ഏറെയും. പക്ഷെ ഇന്നിപ്പോള്‍ നമ്മളിലാര്‍ക്കും മാറു മറക്കുന്നതിന് എതിരെ ഒരു വിയോജിപ്പുമുണ്ടാകില്ല. തൊട്ടു കൂടായ്മക ഇന്ന് നമ്മളില്‍ ആരെങ്കിലും അംഗീകരിക്കുമോ? സവര്‍ണ്ണനെ അവര്‍ണ്ണന്‍ തൊടരുതെന്ന് ഇന്ന് ആരും പറയില്ല. സതി എന്ന ആചാരം നിര്‍ത്തലാക്കിയപ്പോഴും ഒരുപാട് എതിര്‍പ്പുകളുണ്ടായി. പക്ഷെ ഇന്നത് ശെരിയെന്നു നാമെല്ലാവരും തിരിച്ചറിയുന്നു. ഹിന്ദു മതത്തില്‍ ഒരുപാട് ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും മാറ്റം വന്നിട്ടുണ്ട്. നല്ലതെന്ന് പിന്നീട് കാലം തെളിയിച്ച മാറ്റങ്ങള്‍.

ഇന്ന് സ്ത്രീകള്‍ക്ക് ശബരിമലയ്ക്ക് പോകാമെന്ന സുപ്രീംകോടതി വിധി കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എല്ലാവരും അംഗീകരിക്കും. ഇല്ലെങ്കിലും കുഴപ്പമില്ല. അയ്യപ്പ സ്വാമിയേ lkg പഠിക്കുമ്പോള്‍ ഞാന്‍ കണ്ടിരുന്നു. അന്ന് അവിടുത്തെ തന്ത്രി എന്നെയടുത്തു വിളിച്ചു പ്രസാദം തന്നത് ഇന്നും ഞാന്‍ മറന്നിട്ടില്ല. ഇനിയുമാ പ്രസാദം ഇരുകൈയ്യും നീട്ടി വാങ്ങുമ്പോള്‍ കുരു പൊട്ടുന്ന എല്ലാവര്‍ക്കും മലയ്ക്ക് പോകുമ്പോള്‍ ഫോട്ടോ കാണിച്ചു തരാം.നിങ്ങള്‍ മലയ്ക്ക് പോകുകയോ പോകാതെയിരിക്കുകയോ ചെയ്യാം. തികച്ചും വ്യക്തിപരമായ കാര്യം. പക്ഷെ മലയ്ക്ക് പോകുമെന്ന് പറയുന്ന സ്ത്രീകളെ അധിക്ഷേപിക്കുവാന്‍ ഏത് മതമാണ് നിങ്ങള്‍ക്ക് അനുവാദം തരുന്നത്?

അയ്യപ്പ സ്വാമി തന്റെ ക്രൂരയായ രണ്ടാനമ്മയ്ക്ക് വേണ്ടി പുലിപ്പാല്‍ തേടി കാട്ടില്‍ പോയവനാണ്.
ഞാന്‍ ആരോടും അമ്പലത്തില്‍ പോകരുത് എന്നു പറഞ്ഞിട്ടില്ല. പ്രാര്‍ത്ഥിക്കരുതെന്ന് പറഞ്ഞിട്ടില്ല. ഒരു മതത്തെയും അവഹേളിച്ചിട്ടില്ല. പേട്ട തുള്ളുന്ന, വാവര്‍ പള്ളിയും എരുമേലി അമ്പലവും സ്ഥിതി ചെയ്യുന്ന നാട്ടില്‍ വളര്‍ന്ന എന്നെയാരും ശബരിമലയെന്തെന്നും, അയ്യപ്പ സ്വാമിയാരെന്നും ഇനി പറഞ്ഞു തരേണ്ടതുമില്ല. ഭരണഘടനാപരവും നിയപരവുമായ ഒരു വിധിയെ സ്ത്രീയെന്ന നിലയില്‍ മാത്രമല്ല, ഒരു മതവിശ്വാസി എന്ന നിലയിലും പൂര്‍ണ്ണ മനസ്സോടെ അംഗീകരിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends