ശബരിമല സ്ത്രീ പ്രവേശനം... സുപ്രീംകോടതി വിധിക്കെതിരെ പന്തളം കൊട്ടാരം പുനപരിശോധന ഹര്‍ജി നല്‍കും

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ പന്തളം കൊട്ടാരം പുന:പരിശോധന ഹരജി നല്‍കും. ഇക്കാര്യത്തില്‍ കൂടുതല്‍ നിയമോപദേശം തേടാനും തീരുമാനിച്ചിട്ടുണ്ട്. വിധി പുറപ്പെടുവിച്ച ബെഞ്ചില്‍ തന്നെ പുന: പരിശോധന സാധ്യമാണോ എന്ന് നോക്കുമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി സെക്രട്ടറി അറിയിച്ചു. വിധിപുറപ്പെടുവിച്ച ബെഞ്ചിനെ സമീപിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഭരണഘടന ഫുള്‍ ബഞ്ചില്‍ പുന:പരിശോധന ഹരജിയുമായി പോകുമെന്ന് അവര്‍ അറിയിച്ചു.
കാടതി വിധി മറികടക്കുന്നതിന് നിയമ നിര്‍മാണത്തിന് രാഷ്ട്രപതിയെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കുമെന്നും പന്തളം കൊട്ടാരം നിര്‍വാഹക സമിതി സെക്രട്ടറി അറിയിച്ചു. ശബരിമല വിഷയത്തിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പന്തളം കൊട്ടാരത്തില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
L
https://www.facebook.com/Malayalivartha























