കേരള കോണ്‍ഗ്രസിലെ രണ്ടു പാര്‍ട്ടികള്‍ കൂടി ലയനത്തിലേക്ക്; കേരള കോണ്‍ഗ്രസ്-ബിയും ജനാധിപത്യ കേരള കോണ്‍ഗ്രസും തമ്മില്‍ ലയിക്കുന്നതായി റിപ്പോർട്ട്; ലയന ചര്‍ച്ചകള്‍ തുടങ്ങി

കേരള കോണ്‍ഗ്രസിലെ ആര്‍.ബാലകൃഷ്ണപിള്ള ചെയര്‍മാനായ കേരള കോണ്‍ഗ്രസ്-ബിയും ഫ്രാന്‍സിസ് ജോര്‍ജ് ചെയര്‍മാനായ ജനാധിപത്യ കേരള കോണ്‍ഗ്രസും തമ്മില്‍ ലയിക്കുന്നതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച് ലയന ചര്‍ച്ചകള്‍ തുടങ്ങി. ബാലകൃഷ്ണപിള്ള തന്നെയാണ് ഇക്കാര്യം പരസ്യമായി സമ്മതിച്ചത്. അതേസമയം ഫ്രാന്‍സിസ് ജോര്‍ജിന്‍റെ പാര്‍ട്ടിയുമായി ലയിച്ചു മുന്നോട്ടുപോകാന്‍ താത്പര്യമുണ്ടെന്നും ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ലെന്നും പിള്ള വ്യക്തമാക്കി.
എന്നാൽ പിള്ളയുടെ പ്രസ്താവനയെക്കുറിച്ച് ഫ്രാന്‍സിസ് ജോര്‍ജ് പ്രതികരിക്കാന്‍ വിസമ്മതിച്ചു. നേരത്തെ കേരള കോണ്‍ഗ്രസ്-സ്കറിയ തോമസ് വിഭാഗവുമായി പിള്ള ലയനനീക്കം നടത്തിയെങ്കിലും അത് നടന്നിരുന്നില്ല. ഇതിന് പിന്നാലെയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസുമായി ലയന ചര്‍ച്ചകള്‍ തുടങ്ങിയത്.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നിലവില്‍ ലയനനീക്കം തുടങ്ങിയിരിക്കുന്നത്. കേരള കോണ്‍ഗ്രസുകള്‍ ഒന്നിച്ചുനിന്നാല്‍ ഘടകകക്ഷിയായി ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്താമെന്ന് സിപിഎം ചെറുപാര്‍ട്ടികള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്കറിയ തോമസുമായി ലയനനീക്കം പിള്ള നടത്തിയത്. കെ.ബി.ഗണേഷ്കുമാറിന് മന്ത്രിസ്ഥാനവും ലയനനീക്കത്തിലൂടെ പിള്ളയുടെ മനസിലുണ്ട്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha
























