ശബരിമലയില്‍ സ്ത്രീകള്‍ കൂടി പ്രവേശിക്കുന്നതോടെ തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി പോലീസ് രംഗത്ത്

ശബരിമലയില്‍ സ്ത്രീകള്‍കൂടി എത്തുന്നതോടെ തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി പോലീസ് രംഗത്ത്. ഒരു ദിവസം 80,000 ഭക്തരെ മാത്രം കടത്തിവിട്ടാല്‍ മതിയെന്നാണ് പൊലീസിന്റെ നിര്‍ദേശം. നിലയ്ക്കലില്‍ ഡിജിറ്റല്‍ ടിക്കറ്റ് സംവിധാനം കൊണ്ടുവരണമെന്നും പൊലീസ് ആവശ്യപ്പെടുന്നുണ്ട്. ഡി.ജി.പിക്കും സംസ്ഥാന സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും പൊലീസ് ഈ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും.
തിരക്ക് ഒഴിവാക്കാന്‍ ദര്‍ശനം മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സംവിധാനം കൊണ്ടുവരണമെന്ന് പൊലീസ് ആവശ്യപ്പെടുന്നുണ്ട്. സ്ത്രീകള്‍ കൂടി എത്തുന്നതോടെ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കേണ്ടി വരും.
വനിത പൊലീസുകാര്‍ക്ക് പുതിയ ബാരക്കുകള്‍ നിര്‍മിക്കണമെന്നും പൊലീസ് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 80,000ത്തില്‍ കൂടുതല്‍ ഭക്തര്‍ പ്രതിദിനമെത്തിയാല്‍ പുതിയ സാഹചര്യത്തില്‍ നടപ്പന്തലിലും പതിനെട്ടാം പടിയിലും തിരക്ക് നിയന്ത്രിക്കുന്നത് ശ്രമകരമാവുമെന്നാണ് പൊലീസ് വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha
























