തിങ്കളാഴ്ച ഹര്‍ത്താല്‍ ; ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ശിവസേന ഹർത്താലിന് ആഹ്വാനം ചെയ്തു

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ശിവസേനയുടെ നേതൃത്വത്തില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശിവസേന കേരള രാജ്യപ്രമുഖ് എം.എസ്.ഭുവനചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
ആര്‍എസ്‌എസിന് മറ്റ് അജണ്ടകള്‍ ഉള്ളതുകൊണ്ടാണ് അവര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നത്. മറ്റു മത സംഘടനകളുമായി ചേര്‍ന്ന് വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് ശിവസേന വ്യക്തമാക്കി. ക്ഷേത്രത്തിന്റെ ആരാധന എങ്ങനെ വേണമെന്ന് ഒരു ഭരണഘടനയിലും അനുവദിച്ചിട്ടില്ല. വിവിധ മതസ്ഥരുടെ ആരാധനാ കേന്ദ്രമാണ് ശബരിമല. സ്ത്രീപ്രവേശന വിഷയത്തില്‍ ഭക്തരുടെ പ്രതിഷേധം കാണാതെ പോകരുതെന്നും ശിവസേന ആവശ്യപ്പെട്ടു.
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ ഉണ്ടായ സുപ്രീംകോടതി ഉത്തരവ് കേരള സര്‍ക്കാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഇത് വരാനുള്ള അപകടങ്ങള്‍ക്ക് തുടക്കമാവുമെന്ന കാര്യത്തില്‍ സംശയമില്ല. കോടിയേരിയും വിധിയെ പിന്തുണച്ചു. എന്നാൽ വിവിധകോണുകളിൽ നിന്നും വിധിക്ക് പ്രതികൂല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ശിവസേന തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























