പ്രിയപ്പെട്ട ബാലുവിന് താങ്ങായി താരങ്ങൾ ; അനന്തപുരി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലുള്ള വയലിനിസ്റ്റ് ബാലഭാസ്കറിന് സംരക്ഷണവുമായി രക്ഷിക്കാൻ ബിനീഷ് കോടിയേരിയും സുരേഷ് ഗോപിയും രംഗത്ത്

വാഹനാപകടത്തിൽ പരിക്കേറ്റ് അനന്തപുരി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലുള്ള വയലിനിസ്റ്റ് ബാലഭാസ്കറെ രക്ഷിക്കാൻ ബിനീഷ് കോടിയേരിയും സുരേഷ് ഗോപിയും രംഗത്ത്.
ബാലഭാസ്കർ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോൾ എസ് എഫ് ഐ നേതാവായിരുന്നു. കോടിയേരിയുടെ രണ്ടു മക്കളും ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കളാണ്. ബാലഭാസ്കർ മാർ ഇവാനിയോസ് കോളേജിൽ പഠിക്കുമ്പോൾ കോടിയേരിയുടെ മൂത്ത മകൻ ബിനോയ് കോടിയേരി ബാലഭാസ്കറിനൊപ്പം പഠിച്ചതാണ്. ബിനീഷ് യൂണിവേഴ്സിറ്റി കോളേജിൽ ബാലഭാസ്കറിന്റെ അടുത്ത സുഹുത്തായിരുന്നു.
ബാലഭാസ്കറിന്റെ അപകട വാർത്ത അറിഞ്ഞയുടനെ ബിനീഷ് ആശുപത്രിയിലെത്തിയിരുന്നു. തിരുവനന്തപുരം കുന്നുകുഴി വാർഡ് കൗൺസിലർ ബിനു ഐ.പിയാണ് ബിനീഷിനെ ആശുപത്രിയിലെത്തിച്ചത്. ബിനുവും ബാലഭാസ്കറിന്റെ സുഹൃത്താണ്.
സുരേഷ് ഗോപി ബാലഭാസ്കറിന്റെ സുഹൃത്താണ്. അദ്ദേഹമാണ് അനന്തപുരി ആശുപത്രിയിലെ കാര്യങ്ങൾ നിയന്ത്രിത്തുന്നത്. കുഞ്ഞിനെ സംസ്കരിക്കണമെന്ന തീരുമാനം അദ്ദേഹത്തിന്റേതായിരുന്നു. അത്യാസന്നനിലയുള്ള മാതാപിതാക്കളോട് തത്കാലം ഇക്കാര്യം പറയേണ്ടെന്ന് പറഞ്ഞതും സുരേഷ് ഗോപി തന്നെ.
ബിനീഷ് കോടിയേരിയാണ് മന്ത്രി കെ കെ ഷൈലജയെ ബന്ധപ്പെട്ടതും എയിംസിൽ നിന്നും ഡോക്ടർമാരെ എത്തിക്കണമെന്ന് അഭൂർത്ഥിച്ചതും. ഇതിന് പ്രധാന തടസ്സമായി കാണുന്നത് സ്വകാര്യാശുപത്രിയിലെ ചികിത്സയാണ്. മെഡിക്കൽ കോളേജിലായിരുന്നെങ്കിൽ ഇതിനു മുമ്പ് തന്നെ കാര്യങ്ങൾ ക്രമീകരിക്കാമായിരുന്നു എന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ആശുപത്രിയിലെ കാര്യങ്ങൾ നോക്കുന്ന മന്ത്രികടകംപള്ളി സുരേന്ദ്രൻകാണുന്ന പ്രധാന തടസവും ഇത് തന്നെയാണ്.
അനന്തപുരി ആശുപത്രിക്ക് ബാലഭാസ്കറിനെ ചികിത്സിക്കുന്ന കാര്യത്തിൽ പരിമിതിയുണ്ടെന്നാണ് വിവരം. അവർ തങ്ങളാൽ കഴിയുന്ന ചികിത്സ നൽകുന്നുണ്ട്. എന്നാൽ ആധുനിക ചികിത്സ ഉറപ്പാക്കാൻ കഴിയുമോ എന്നതാണ് അനന്തപുരിയിലെ പ്രധാന വിഷയം. അത്യാസന്ന നിലയിലായ ബാലഭാസ്കറെ സ്വകാര്യ ആശുപത്രിയിലെത്തിച്ച നിമിഷത്തെയാണ് എല്ലാവരും പഴിക്കുന്നത്. അതീവ ഗുരുതരാവസ്ഥയിൽ തന്നെയാണ് ബാലഭാസ്കർ ഇപ്പോഴും.
https://www.facebook.com/Malayalivartha
























