Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാധ്യമവേട്ടയ്ക്കും വ്യാജപ്രചരണങ്ങൾക്കുമെതിരെ എം.എ ഷഹനാസ്; സ്വകാര്യ മാധ്യമത്തിനെതിരെ ആഞ്ഞടിച്ച് പോസ്റ്റ്...


സുധയെ ഷാജി കൊന്നത് ക്രൂരമായി മർദ്ദിച്ച്; കുടുംബം തകർക്കുമെന്ന ഭീഷണി കൊലയ്ക്ക് പ്രേരിപ്പിച്ചു...


കണ്ണൂരിൽ വൻ പ്രതിഷേധം: ആരോഗ്യ മന്ത്രി വീണ ജോർജിന് നേരെ കയ്യേറ്റം; കഴുത്തിന് പരിക്ക്...


കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു..


മോഹൻലാൽ - മുഖ്യമന്ത്രി അഭിമുഖം..സൈബറിടത്തിൽ പോര്... 2011 ൽ ഉമ്മൻചാണ്ടിയുമായി ഇരുവർ എന്ന പേരിൽ തന്നെ മോഹൻലാൽ നടത്തിയ അഭിമുഖവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്..

ആര്‍ത്തവം അശുദ്ധിയല്ല, എന്നാല്‍ ആര്‍ത്തവ രക്തം ശുദ്ധമല്ല; എട്ടും പത്തും മണിക്കൂര്‍ ദര്‍ശനത്തിനായി ക്യൂ നില്‍ക്കുമ്ബോള്‍ ഒരു പാഡ് മാറ്റാന്‍ പുറത്തേക്കോടേണ്ട അവസ്ഥ എന്താണെന്ന് സുപ്രീം കോടതിയ്ക്ക് അറിയില്ല ; അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു

29 SEPTEMBER 2018 06:48 PM IST
മലയാളി വാര്‍ത്ത

ശബരിമലയിൽ സ്ത്രീകൾക്ക് പ്രേവേശനം നൽകിയ സുപീംകോടതി വിധിയിൽ പ്രതികരണയുമായി സംവിധായകനും എഴുത്തുകാരനുമായ അലി അക്ബർ .ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അലി അക്ബർ തന്റെ നിലപാട് രേഖപ്പെടുത്തിയത്. ആര്‍ത്തവം എന്നത് അശുദ്ധിയല്ലെങ്കിലും ആര്‍ത്തവ രക്തം അശുദ്ദമാണെന്നും, അതുകൊണ്ടുതന്നെ ആര്‍ത്തവമുള്ള ഒരു സ്ത്രീയെ ക്ഷേത്രത്തില്‍ തൊട്ടുകൂടെന്നുള്ള വിശ്വാസവും ഒരാളുടെ അവകാശം തന്നെ എന്ന് പറയുകയാണ് അലി അക്‌ബര്‍.

അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

'ആര്‍ത്തവം അശുദ്ധിയല്ല, എന്നാല്‍ ആര്‍ത്തവ രക്തം ശുദ്ധമല്ല. ഭക്ഷണം അശുദ്ധമല്ല എന്നാല്‍ അതു മലമായി മാറിയാല്‍ അശുദ്ധി തന്നെയാണ്. ജലം ശുദ്ധമാണ് അതു മൂത്രമായി മാറുമ്ബോള്‍ അശുദ്ധിയുടെ ഭാഗമാവുന്നു. ശരീരത്തില്‍ നിന്നും പ്രകൃതിയുടെ നിയമപ്രകാരം പുറത്തേക്കു പോകുന്നതെല്ലാം നാം അശുദ്ധിയുടെ ഭാഗമായി കരുതുന്നു തുപ്പലും,കഫവും,മലവും. മൂത്രവും,ആര്‍ത്തവ രക്തവും,ശുക്ലവും ചലവുമെല്ലാം ഇതില്‍ ഉള്‍പ്പെടും.

ഇതെല്ലാം ശരീരം പുറന്തള്ളുമ്ബോള്‍ മാത്രമാണ് വേസ്റ്റ് അഥവാ മാലിന്യം ആയി മാറുന്നത്, (ഭക്ഷണത്തില്‍ ഒരു മുടി കണ്ടാല്‍ എന്താ പുകില്)ഈ വേസ്റ്റുകളൊന്നും തന്നെ ശുദ്ധവുമല്ല രോഗവാഹികളാവാന്‍ സാധ്യത ഉള്ളതാണെന്നും ശാസ്ത്രം പറയുന്നു. ഇത് കാലത്തിനപ്പുറം മനസ്സിലാക്കിയ സമൂഹം ഇതിനൊക്കെ ചിട്ടയും ഉണ്ടാക്കി.ഒന്നുകില്‍ കഴുകി വൃത്തിയാക്കുക, അല്ലെങ്കില്‍ തുടര്‍ച്ചയായി ഒഴുകുന്നതാണെങ്കില്‍ ആഗിരണം ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിച്ച്‌ ശേഖരിച്ചു നശിപ്പിക്കുക എന്നതെല്ലാം അതിപ്രാചീന കാലം മുതല്‍ തുടര്‍ന്ന് വരുന്നതാണ്, ശാസ്ത്രം വളര്‍ന്നപ്പോള്‍ മാര്‍ഗ്ഗങ്ങള്‍ നൂതനമായി എന്ന് മാത്രം.

പ്രാചീന സംസ്കാരത്തില്‍ ആര്‍ത്തവം പോലുള്ള ഘട്ടങ്ങളില്‍ സമൂഹത്തില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കുക പോലുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ. ഇന്നും പകരാവുന്ന രോഗാണുക്കള്‍ വിസര്‍ജ്ജ്യങ്ങളില്‍ ഉണ്ടെങ്കില്‍ ആ വ്യക്തിയെ ഒറ്റപ്പെടുത്തി തന്നെയാണ് ചികിത്സിക്കുന്നത്. ആധുനിക സംവിധാനം നിലവിലുണ്ടെങ്കിലും ചില സമയങ്ങളില്‍ പരാജയപ്പെടുന്നതും നേരില്‍ കണ്ടിട്ടുണ്ട്, പാട് വച്ചിട്ടും അമിത രക്തസ്രാവം ഉണ്ടായി ചൂരിദാറിന് പുറത്തേക്കു രക്തം ഒലിച്ചിറങ്ങുന്നത് അസാധാരണമായിട്ടുള്ളതല്ല.

ഈ പരിതഃസ്ഥിതിയിലാണ് ക്ഷേത്രങ്ങളിലും പള്ളികളിലുമൊക്കെ പോവുന്നതില്‍ നിന്നും സ്ത്രീകള്‍ മാറി നില്‍ക്കാന്‍ നിര്‍ബന്ധിതമായായത്.വയറിളക്കം പിടിച്ചാല്‍ വീട്ടില്‍ കഴിയുന്നതും സമാന അവസ്ഥ തന്നെ.

മുന്‍പേ വ്യക്തമാക്കി വിസര്‍ജ്ജ്യങ്ങള്‍ മറ്റുള്ളവരില്‍ അറപ്പുളവാക്കുന്നത് തന്നെയാണ്,അതു കൈകാര്യം ചെയ്യുന്നതും ഒന്നുകില്‍ സ്വയമോ അതല്ല ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കില്‍ അടുത്തവരോ അല്ലെങ്കില്‍ ആശുപത്രിയിലും മറ്റും അത് സര്‍വീസ് ആയി കരുതുന്നവരോ ആണ്.വൃത്തിയാക്കുന്ന സ്ഥലങ്ങളില്‍ സ്വകാര്യത വേണം താനും.

മലമൂത്രവിസര്‍ജ്ജനം സാധാരണ ഗതിയില്‍ കുറച്ചു സമയം നിയന്ത്രിച്ചു വയ്ക്കാം എന്നാല്‍ ആര്‍ത്തവരക്തസ്രാവം ശാരീരികമായി നിയന്ത്രിക്കാന്‍ അസാധ്യമായതും മുന്‍കരുതല്‍ സ്വീകരിക്കാവുന്നതും മാത്രമാണ് മുന്‍കരുതല്‍ പൂര്‍ണ്ണ വിജയമാണ് എന്ന് ഉറപ്പിക്കാന്‍ കഴിയാത്തതുമാണ്.

ഭാര്യയും രണ്ടു പെണ്‍മക്കളും ഉള്ള ഒരു കുടുംബനാഥന്‍ എന്ന അനുഭവത്തിലാണ് ഇത് കുറിക്കുന്നത്.
ആര്‍ത്തവ ഘട്ടങ്ങളില്‍ സ്ത്രീകള്‍ ആരാധനാലയങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നത് വിശ്വാസം എന്നതിലുപരി ശരീരം എന്ന സത്യത്തിന്റെ കാര്യകാരണങ്ങള്‍ കൂടി കണക്കിലെടുത്താണ് എന്ന് മനസ്സിലാക്കി വേണം വിലയിരുത്തല്‍.

വിസര്‍ജ്ജ്യ വസ്തുക്കള്‍ക്ക് ശുദ്ധിയുടെ സ്റ്റിക്കര്‍ ഒട്ടിച്ചാലും, വിസര്‍ജ്ജ്യം മാത്രമായി തുടരും. അവകാശബോധം നല്ലത് തന്നെ ഒപ്പം നാം ദര്‍ശനത്തിനായി പോവുന്ന ഇടങ്ങള്‍ക്ക് സുമനസ്സുകള്‍ കല്‍പ്പിക്കുന്ന വിശുദ്ധി സ്വന്തം അവകാശത്തിനും മുകളിലാണെങ്കില്‍ അത് മാനിക്കണ്ടേ... നല്ല കച്ചേരി നടക്കുന്നിടത്ത് ക്ഷയരോഗി ചുമച്ചു കൊണ്ടിരുന്നാല്‍ രോഗിയെ കേള്‍വിക്കാര്‍ ഏത് രീതിയില്‍ കാണും,അടച്ചിട്ട മുറിയില്‍ എത്ര വലിയ കൂട്ടുകാരനായാലും ദുര്‍ഗന്ധമുള്ള ഒരു അധോവായു പുറത്തേക്കു വിട്ടാല്‍ നാം മൂക്ക് പൊത്തുകയില്ലേ .

പ്രത്യുല്‍പ്പാദനത്തിന്റെ ദിവ്യദ്രവം ഉല്‍പ്പാദനം നടക്കാതെ പുറത്തേക്കു വരുമ്ബോള്‍ മാലിന്യം തന്നെയാണ്.. അതിനു വിശുദ്ധി കല്പിക്കേണ്ടതില്ല. നല്ല തേനും ആപ്പിളും,സുഗന്ധവ്യഞ്ജനങ്ങളുമെല്ലാം പ്രോസസിങ് കഴിഞ്ഞു മലാദ്വാരത്തിലൂടെ പുറത്തേക്കു വരുമ്ബോള്‍ ഇന്നലെ താന്‍ അകത്തേക്ക് വിട്ട ശുദ്ധതയില്‍ കൈകൊണ്ടു വാരി ശുദ്ധമായത് എന്ന് ആരും പറയാറില്ല.ജീവന്റെ വിത്താണ് ശുക്ലം അതുകൊണ്ട് അത് പുറത്തു വന്നാല്‍ ശുദ്ധമായഒന്നായി പുരുഷന്‍ കരുതാറില്ല. സ്കലനം സംഭവിച്ചാല്‍ അതും അശുദ്ധി തന്നെയായിട്ടാണ് കരുതുന്നത്. എട്ടും പത്തും മണിക്കൂര്‍ ദര്‍ശനത്തിനായി ക്യൂ നില്‍ക്കുമ്ബോള്‍ ഒരു പാഡ് മാറ്റാന്‍ പുറത്തേക്കോടേണ്ട അവസ്ഥ എന്താണെന്ന് സുപ്രീം കോടതിയ്ക്ക് അറിയില്ല അതു കൊണ്ടാണ് ആര്‍ത്തവ സമയത്തു ക്ഷേത്രത്തില്‍ പോയാല്‍ കുഴപ്പമില്ല എന്ന തോന്നല്‍ കോടതിക്കുണ്ടാവുന്നത്. ആര്‍ത്തവമുള്ള ഒരു സ്ത്രീയെ ക്ഷേത്രത്തില്‍ തൊട്ടുകൂടെന്നുള്ള വിശ്വാസവും ഒരാളുടെ അവകാശം തന്നെ.
സ്ത്രീത്വത്തെ ബഹുമാനിച്ചുകൊണ്ട് അഭിപ്രായം രേഖപ്പെടുത്തുന്നു'.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാരണക്കാരനെ കയ്യോടെ പൊക്കി പൊലീസ്: ഒടുവില്‍ പരാതിയില്ലെന്ന് വീട്ടുകാര്‍  (10 minutes ago)

ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ ആഡംബര ഫ്‌ലാറ്റിലെ ചിത്രങ്ങള്‍ പുറത്ത്  (22 minutes ago)

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അനില്‍ അംബാനിയുടെ മുംബൈയിലെ വീട് ഇ.ഡി കണ്ടുകെട്ടി  (1 hour ago)

കയര്‍മേഖലയ്ക്ക് മാത്രമായി 458.14 കോടി രൂപ മാറ്റിവച്ചതായി മന്ത്രി പി.രാജീവ്  (1 hour ago)

ഇന്ത്യ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

മന്ത്രി വീണാജോര്‍ജിന് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്  (1 hour ago)

മോദിയെ പ്രശംസിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു  (1 hour ago)

മുതിര്‍ന്ന സിപിഐ നേതാവ് ആര്‍ നല്ലകണ്ണ് അന്തരിച്ചു  (2 hours ago)

വാമനപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍  (3 hours ago)

മന്ത്രി വീണാ ജോര്‍ജിന് എംആര്‍ഐ സ്‌കാനിംഗ് വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്  (3 hours ago)

റീച്ചിനുവേണ്ടി യുവാവ് കാട്ടിക്കൂട്ടിയത് കണ്ട് പൊലീസ് വീട്ടിലെത്തി: ഇനി താന്‍ നല്ല വീഡിയോ മാത്രമെ ചെയ്യുവെന്നും യുവാവ്  (5 hours ago)

ആരോഗ്യമന്ത്രിക്കെതിരായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

കൊയിലാണ്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍  (7 hours ago)

ആക്കുളം-ചേറ്റുവ ജലപാത തുറക്കുമ്പോള്‍ പിന്നിടുന്നത് ചിലക്കൂര്‍ തുരങ്കം എന്ന കടമ്പ: ജലപാതയുടെ ആദ്യഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും...  (9 hours ago)

കൊച്ചിയിൽ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമർദനം: ലൈംഗികമായി വഴങ്ങാത്തതിന് ടോർച്ചുകൊണ്ട് അടിച്ചു വാരിയെല്ല് തകർത്തു; രണ്ട് പേർ അറസ്റ്റിൽ...  (9 hours ago)

Malayali Vartha Recommends