സമനില തെറ്റിയ ജഡ്ജിമാരാണ് വിധി പ്രസ്താവിച്ചത്; സുപ്രീം കോടതിയെ അധിക്ഷേപിച്ച് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍

ശബരിമല സ്ത്രീ പ്രവേശനത്തിലും വിവാഹേര ബന്ധങ്ങളിലും ചരിത്ര വിധി നടത്തിയ സുപ്രീം കോടതിയെ അധിക്ഷേപിച്ച് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്ത്. സമനില തെറ്റിയ ജഡ്ജിമാരാണ് വിധി പ്രസ്താവിച്ചതെന്നാണ് സുധാകരന്റെ ആധിക്ഷേപം. ഇന്ത്യന്‍ സംസ്കാരത്തിന്റെ അടിസ്ഥാനം കുടുംബ ബന്ധങ്ങളാണെന്ന് സുധാകരന്‍ പറഞ്ഞു. വിശ്വാസ കാര്യങ്ങളില്‍ സുപ്രീം കോടതി ഇടപെടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ ഇന്നലെയാണ് സുപ്രീംകോടതിയുടെ ചരിത്ര വിധി വന്നത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന് ഇന്നലെ രാവിലെ സുപ്രീംകോടതി വിധിച്ചു. ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്നാണ് കോടതി നിരീക്ഷണം. സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് അവരെ തരംതാഴ്ത്തുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനും ജസ്റ്റിസുമാരായ രോഹിന്റണ്‍ നരിമാന്, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുമടങ്ങിയ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്. ഇന്ദു മല്‍ഹോത്ര ഭൂരിപക്ഷ വിധിയോട് വിയോജിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.പൊതു ആരാധനാ സ്ഥലത്ത് അവന് പോകാമെങ്കില്‍ അവള്‍ക്കും പോകാമെന്ന് നേരത്തെ വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha
























