Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഈ പോലീസിന്റെയും, പാർട്ടിയുടെയും വാക്കു വിശിസിച്ച ഈ ബിഷപ്പ് പൊട്ടനാണ് എന്ന പി.സി. യുടെ വാക്കുകളിലെ യുക്തി എന്താണ്?; ഫ്രാങ്കോ കേസിലെ കാണാപ്പുറങ്ങൾ തേടിയുള്ള മലയാളി വാർത്തയുടെ ഒരു യാത്ര

29 SEPTEMBER 2018 10:12 PM IST
മലയാളി വാര്‍ത്ത

ഫ്രാങ്കോ കേസിലെ കാണാപ്പുറങ്ങള്‍ തേടിയുള്ള യാത്രയിലാണ് മലയാളിവാര്‍ത്തയ്ക്ക് ഈ ബിഷപ്പ് പൊട്ടനാണ് എന്ന പി.സി. യുടെ വാക്കുകളിലെ യുക്തിയെക്കുറിച്ചന്വേഷിക്കണമെന്ന് തോന്നിയത്.
ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ പ്രതാപം കൊണ്ടും, ബന്ധങ്ങള്‍ കൊണ്ടും ശക്തനായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി മുതല്‍ ദില്ലിയിലെ ഭരണ സിരാകേന്ദ്രം വരെ ഉന്നത ബന്ധങ്ങള്‍, പഞ്ചാബിലെ ഐ.എ.എസ്, ഐ.പി.എസ് തലങ്ങളിലെ ഉന്നതരുമായുള്ള ചങ്ങാത്തം. ജലന്ധര്‍ രൂപതയിലെ താഴേക്കിടയിലുള്ളവര്‍ തൊട്ട് വമ്പന്മാർ വരെ ബിഷപ്പിന്റെ ആരാധകര്‍. ഭരണാധികാരികള്‍ ഉള്ളം കൈയില്‍. പഞ്ചാബിലെ പ്രധാന സ്‌കൂളുകള്‍ കൈവശം വച്ചിരിക്കുന്ന സഭയ്ക്കും ബിഷപ്പിനുള്ള ബന്ധം ചെറുതൊന്നുമായിരിക്കില്ലല്ലോ. കന്യാസ്ത്രീയുമായി വര്‍ഷങ്ങള്‍ നീണ്ട അടുത്ത സൃഹൃദം. ബിഷപ്പുമായി നല്ല സൗഹാര്‍ദ്ദത്തിലാണെങ്കിലേ മഠം സുപ്പീരിയറായി വര്‍ഷങ്ങളോളം തുടരാനാകൂ. പിന്നീട് അവര്‍ക്കിടയിലുണ്ടായ അസ്വസ്ഥതകള്‍ ആളിക്കത്തി. ഇപ്പോള്‍ പരസ്പരം പഴി പറയുന്നു. ബിഷപ്പിനെ പോലീസ് ജയിലിലാക്കിയ കഥ മനസ്സിലാക്കുമ്പോള്‍ നമ്മള്‍ ചിരിച്ചുപോകും. പി.സി. ജോര്‍ജ്ജ് പറഞ്ഞപോലെ ഫ്രാങ്കോ നിങ്ങള്‍ വെറുമൊരു പൊട്ടനാണ്.


കന്യാസ്ത്രീ ലൈംഗികാതിക്രമ പരാതിയുമായി കളത്തിലിറങ്ങിയത് അടുത്ത കാലത്താണ്. അറിഞ്ഞയുടന്‍ സുഹൃത്തുക്കള്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഫ്രാങ്കോയെ ഉപദേശിച്ചു. പക്ഷേ അധികാരത്തിന്റെ ദന്തഗോപുരത്തിലിരിക്കുന്ന ഫ്രാങ്കോയുണ്ടോ വഴങ്ങുന്നു. തിരിച്ച് കളി തുടങ്ങി. കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തില്‍ നിന്ന് ഇറങ്ങിക്കൊടുക്കാന്‍ കൂട്ടാക്കാത്ത പരാതിക്കാരി സഹോദരിയെയും, സുഹൃത്തുക്കളെയും കൂടെ കൂട്ടി. കന്യാസ്ത്രീയെ ഒതുക്കാന്‍ ബ്ലാക്മെയിലിംഗ് പരാതിയും, കന്യാസ്ത്രീയുടെ സഹോദരനെതിരെ വധശ്രമ പരാതിയും കൊടുത്തു. ഒതുക്കാനുള്ള ശ്രമം ഇരട്ടി പാരയായി.

ഒടുവില്‍ പോലീസില്‍ കന്യാസ്ത്രീയുടെ പരാതിയെത്തി. ജലന്ധര്‍ രൂപത കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വക്കീല്‍ ഗ്രൂപ്പായ വിജയഭാനു അസോസിയേറ്റ്സിന് നല്‍കി. കേസിന്റെ ആരംഭഘട്ടത്തില്‍ അവര്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യം എടുക്കുന്നതാണ് നല്ലതെന്ന്. ബിഷപ്പുണ്ടോ കേള്‍ക്കുന്നു. മുന്‍കൂര്‍ ജാമ്യമെടുത്താല്‍ ജനമെന്തു പറയും, തെറ്റുകാരനെന്നു പറയില്ലേ, അതുവേണ്ട. കുറച്ചു കഴിയട്ടെ. മുഖ്യമന്ത്രിയെയും, പോലീസിലെ ഉന്നതനെയും ബന്ധപ്പെട്ടു. കേസ് സത്യസന്ധമായേ അന്വേഷിക്കൂ പേടിക്കേണ്ട എന്നായുരുന്നു അവരുടെ മറുപടി.

പിന്നെ ഇരട്ടി ധൈര്യമായി. ആ ധൈര്യമാണ് മൂക്കുകുത്തി വീഴുന്നതില്‍ ചെന്നു നിന്നത്. അക്കഥ ഇങ്ങനെ.

മാധ്യമങ്ങള്‍ സംഭവം ഏറ്റെടുത്തതോടെ കളി മൂത്തു. ഇതിനിടയില്‍ ജലന്ധറില്‍ ബിഷപ്സ് ഹൗസിലെത്തിയ മലയാളി പത്രക്കാരെ ഫ്രാങ്കോയുടെ ആളുകള്‍ അടിച്ചോടിച്ചു. അതും വിനയായി. ബിഷപ്പിന്റെ പി.ആര്‍.ഒ. യുടെ പ്രൊഫഷണലായ ഇടപെടല്‍ കൊണ്ടൊന്നും രംഗം ശാന്തമായില്ല. കൈവിട്ടു പോകുമെന്നായപ്പോള്‍ ഫ്രാങ്കോ അഭിഭാഷകനോട് പറഞ്ഞു മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കണമെന്ന്. അപ്പോള്‍ അഭിഭാഷകന്റെ ഉപദേശം ഇങ്ങനെയായിരുന്നു. ഇപ്പോള്‍ ജാമ്യത്തിനു നീങ്ങിയാല്‍ കോടതിയുടെ മൂഡ് ശരിയാകണമെന്നില്ല. പകരം പഞ്ചാബ് ഹൈക്കോര്‍ട്ടില്‍ ഒന്നു ശ്രമിച്ചു നോക്ക്.

ബിഷപ്പിന്റെ സുഹൃത്തുക്കള്‍ മുഖ്യമന്ത്രിയായും, പോലീസ് ഉന്നതനുമായും ബന്ധപ്പെട്ടു അവിടെനിന്ന് കൈവിടില്ല എന്ന ഉറപ്പു ലഭിച്ചു.

ജലന്ധറോ, ദില്ലിയുമല്ല സ്ഥലം കേരളമാണ് ഇവിടെ പോലീസിനെ വിശ്വസിക്കാന്‍ പറ്റില്ല എന്ന് തൊടുപുഴക്കാരനായ ജലന്ധര്‍ വൈദികന്‍ ബിഷപ്പിനോട് പറഞ്ഞു. പക്ഷേ ഫ്രാങ്കോയ്ക്ക് അമിത ആത്മവിശ്വാസമായിരുന്നു. അറയ്ക്കല്‍ പിതാവും, പിണറായി വിജയനും ഞങ്ങളെ നോക്കിക്കൊള്ളും എന്നായിരുന്നു പി.ആര്‍.ഒ. യുടെ മറുപടി. മുന്‍പ് ഈ കേസ് ഒത്തുതീര്‍പ്പിനു വന്നപ്പോഴും നിഷേധ നിലപാടുകളാണ് ഫ്രാങ്കോയില്‍ നിന്നുണ്ടായത്. അമിത ആത്മവിശ്വാസവും, അധികാര ഗര്‍വ്വും ഫ്രാങ്കോയെ വീഴിച്ചു. കേരളത്തിലെത്തി പോലീസ് ചോദ്യം ചെയ്യല്‍ കഴിഞ്ഞു മടങ്ങാം, തല്‍ക്കാലം അറസ്റ്റു ചെയ്യില്ല, എന്നുമുള്ള വ്യക്തമായ ഉറപ്പിലാണ് ഫ്രാങ്കോ കേരളത്തിലെത്തിയത്.

എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോവുകയായിരുന്നു. കന്യാസ്ത്രീകളുടെ സമരം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടു. അവിടേയ്ക്ക് പണമൊഴുകിയെന്നും, ഇതിനു പിന്നില്‍ ആരൊക്കെയോ ഉണ്ടെന്നും സഭ സംശയിച്ചു. കേരളത്തിലെത്തിയ ഫ്രാങ്കോയെ സംരക്ഷിക്കാന്‍ ശക്തിയുള്ള സഭാ നേതൃത്വം ഇവിടെയില്ലായിരുന്നു. അറസ്റ്റിനപ്പുറം മുഖം രക്ഷിക്കാന്‍ പോലീസിനും, സര്‍ക്കാരിനും കഴിയാത്ത അവസ്ഥ. ഫ്രാങ്കോയെക്കുറിച്ച് ധാരാളം കഥകള്‍, ഒടുവില്‍ പേരു വയ്ക്കാത്ത രണ്ടു പരാതികള്‍ കൂടി ഫ്രാങ്കോയ്ക്കെതിരെ.
പോലീസ് തകിടം മറിഞ്ഞു. ചോദ്യം ചെയ്യലിന്റെ രണ്ടാം ദിവസം കന്യാസ്ത്രീമാരുടെ സമരത്തെ കൊടിയേരി തള്ളിപ്പറഞ്ഞുവെന്ന് പോലീസുകാര്‍ ഫ്രാങ്കോയോട് പറഞ്ഞപ്പോള്‍ ഫ്രാങ്കോ മറുപടി ഇങ്ങനെ,

'എന്റെ അറസ്റ്റ് ഉറപ്പായി'

കേരളത്തെ വട്ടം കറക്കിയ സി.പി.എം തന്ത്രം തിരിച്ചറിഞ്ഞത് ഫ്രാങ്കോ മാത്രം. അറസ്റ്റിനു തൊട്ടുമുന്‍പ് സഭാധികാരികള്‍ക്ക് സി.പി.എം നല്കിയ ഉറപ്പ് പാലിക്കാനാവാത്തതിന് പാര്‍ട്ടി സെക്രട്ടറിയുടെ മറുതന്ത്രം.
കന്യാസ്ത്രീ സമരത്തെ തള്ളിപ്പറഞ്ഞ് സഭയോടൊപ്പം എന്ന പ്രതീതിയുണ്ടാക്കുക, മാധ്യമങ്ങളെയും, സമൂഹത്തെയും തൃപ്തിപ്പെടുത്താന്‍ ഫ്രാങ്കോയെ അറസ്റ്റു ചെയ്യുക.

കേരളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് അഭിഭാഷകന്‍ ഫ്രാങ്കോേയാട് പറഞ്ഞു ഇങ്ങോട്ട് ചുമ്മാകേറി വരരുത് പണിയാകും. അതിനുമുന്‍പ് മുന്‍കൂര്‍ ജാമ്യം ഉറപ്പു വരുത്തണം. അതിനു ഫ്രാങ്കോയും, ജലന്ധര്‍ രൂപതയുടെ പി.ആര്‍.ഒ യും പറഞ്ഞത്. ഒരു കാരണവശാലും അറസ്റ്റുണ്ടാകില്ല. ചോദ്യം ചെയ്തു വിട്ടയയ്ക്കും. എല്ലാ ഉറപ്പും കിട്ടിയിട്ടുണ്ട് എന്നാണ്.
അതിന് അഭിഭാഷകന്‍ മറുപടി പറഞ്ഞത് അബദ്ധം കാണിക്കല്ലേ എന്നാണ്.
ചോദ്യം ചെയ്യാന്‍ ഫ്രാങ്കോ പോലീസിനു മുന്നിലെത്തിയപ്പോള്‍ പി.സി. ജോര്‍ജ്ജ് അഭിഭാഷകനെ വിളിച്ചു.

പി.സി. പറഞ്ഞു 'ഇയാള്‍ ഒരു പൊട്ടന്‍ തന്നെ'

ഈ പോലീസിന്റെയും, പാര്‍ട്ടിയുടെയും വാക്കു വിശിസിച്ച പൊട്ടന്‍. ഇതാണ് പി.സി. പറയുന്നത് ഫ്രാങ്കോ നിങ്ങളൊരു പൊട്ടന്‍ തന്നെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends