ഘടകകക്ഷികളെ കൂടെ നിര്‍ത്താന്‍ കഴിയാത്ത ദുര്‍ബലനായ മുഖ്യമന്ത്രി അറിയാന്‍ ജെ.എസ്.എസ്. മുന്നണിവിടും... പക്ഷേ സ്ഥാനങ്ങള്‍ ഉടന്‍ ഒഴിയില്ല

എംഎല്‍എ മാരില്ലെങ്കില്‍ മുന്നണി സംവിധാനത്തില്‍ ഒരു വിലയുമില്ലെന്ന് അവസാനം അവരറിഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍ മരുന്നിനെങ്കിലും ഒരു എംഎല്‍എ എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഒന്ന് കാണിച്ചു കൊടുക്കാമായിരുന്നു. ജെ.എസ്.എസിന്റേയും സി.എം.പി.യുടേയും ഗതികേട് കണ്ട് വയലാര്‍ രവിക്ക് ശരിക്കും സങ്കടം വന്നു. ഘടക കക്ഷികളേപ്പോലും കൂടെ നിര്‍ത്താന്‍ കഴിയാത്ത ദുര്‍ബലനായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്നാണ് എം.വി. രാഘവനെ കണ്ടതിന് ശേഷമുള്ള വയലാര്‍ രവിയുടെ പ്രതികരണം.
അതേസമയം ഗൗരിയമ്മ ഉറച്ച് തന്നെയാണ്. ഇനി യു.ഡി.എഫുമായി ഒരു ഒത്തുതീര്‍പ്പ് ധാരണയുമില്ല. മുന്നണി നേതൃത്വത്തില്‍നിന്നുണ്ടാകുന്ന തുടര്‍ച്ചയായുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ജെ.എസ്.എസ്. യു.ഡി.എഫ് വിടുന്നത്. അന്തിമ തീരുമാനം ആഗസ്‌തില്‍ ഉണ്ടാവും. യു.ഡി.എഫില്‍ നേരിടേണ്ടിവന്ന അവഹേളനവും ബോര്‍ഡ് കോര്‍പറേഷന്‍ പ്രശ്‌നവുമാണ് പാര്‍ട്ടി ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കാരണം.
എന്നാല്‍ പാര്‍ട്ടി മുന്നണി വിടുന്നതില്‍ മുന്‍ എംഎല്‍എയും ആലപ്പുഴ ജില്ലാ സെക്രട്ടറിയും കൂടിയായ കെ.കെ. ഷാജു പ്രിതിഷേധിച്ചു. വ്യക്തമായ ധാരണയില്ലാതെ മുന്നണി വിടുന്നത് ശരിയല്ലെന്ന പക്ഷക്കാരനാണ് ഷാജു. ഷാജു പത്രക്കാരെ കണ്ടപ്പോള്‍ പ്രവര്‍ത്തകന്മാര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
സി.പി.എം. വിട്ട് ഗൗരിയമ്മ 1994 മാര്‍ച്ച് 23 ന് ജെ.എസ്.എസ്. രൂപവത്കരിച്ചതുമുതല്‍ യു.ഡി.എഫ്. മുന്നണിയിലാണ്. 2010 ല്‍ ചേര്‍ന്ന പാര്‍ട്ടി പ്ലീനമാണ് യു.ഡി.എഫില്‍ നില്‍ക്കണമെന്ന് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്നണിവിടുന്ന കാര്യത്തിലും അന്തിമ തീരുമാനം പാര്‍ട്ടി കണ്‍വെന്‍ഷന്‍ ചേര്‍ന്ന് എടുക്കണമെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി പ്രത്യേക കണ്‍വെന്‍ഷന്റെ അന്തിമ തീരുമാനം ഉണ്ടാകുംവരെ ജെ.എസ്.എസ്. യു.ഡി.എഫില്‍ തുടരും, യോഗങ്ങളില്‍ പങ്കെടുക്കും. ലഭിച്ച കോര്‍പ്പറേഷന്‍, ബോര്‍ഡ് സ്ഥാനങ്ങളിലുള്ള ജെ.എസ്.എസ്. നേതാക്കള്‍ രാജിവയ്ക്കില്ല. നൂറംഗ സംസ്ഥാന കമ്മിറ്റിയില്‍ 70 പേരാണ് ശനിയാഴ്ച ആലപ്പുഴ വൈ.എം.സി.എ.യില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. ഇതില്‍ 25 ശതമാനം പേര്‍ മുന്നണിവിടുന്നതിനെ എതിര്‍ത്തു.
https://www.facebook.com/Malayalivartha