Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ട്വന്റി-20 ലോകകപ്പിൽ ഇന്ന് ഇന്ത്യയ്ക്ക് നിർണായക ദിനം.. .


ICAR-CCARIയിൽ പരിസ്ഥിതി സൗഹൃദ മാലിന്യജല ശുദ്ധീകരണ സംവിധാനം പുത്തൻ മാതൃക...! കിഡ്നി സെല്ലിനെ കുറിച്ച് അറിയാം


പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹോദരനെന്ന് വിശേഷിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു... മോദിയുടെ സന്ദർശനത്തെ ആഘോഷമാക്കി ഇസ്രയേലിലെ വീഥികളും പാർലമെന്റായ നെസറ്റും, ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു


മാധ്യമവേട്ടയ്ക്കും വ്യാജപ്രചരണങ്ങൾക്കുമെതിരെ എം.എ ഷഹനാസ്; സ്വകാര്യ മാധ്യമത്തിനെതിരെ ആഞ്ഞടിച്ച് പോസ്റ്റ്...


സുധയെ ഷാജി കൊന്നത് ക്രൂരമായി മർദ്ദിച്ച്; കുടുംബം തകർക്കുമെന്ന ഭീഷണി കൊലയ്ക്ക് പ്രേരിപ്പിച്ചു...

കേരള പോലീസിന് കൈയ്യടി... കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വമ്പന്മാര്‍ക്ക് കോടികള്‍ കൊള്ളപ്പലിശയ്ക്ക് നല്‍കിയിരുന്ന ഗുണ്ടാനേതാവിനെ എട്ടു മണിക്കൂറോളം നീണ്ട സാഹസികത്തിനൊടുവില്‍ കീഴടക്കി

30 SEPTEMBER 2018 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാതകളിൽ അമിതഭാരം കയറ്റിയുള്ള ചരക്കുവാഹനങ്ങളെ നിയന്ത്രിക്കാൻ ഹൈക്കോടതി നിർദ്ദേശപ്രകാരം നടപടി... ടോൾ പ്ലാസകൾക്ക് സമീപം വാഹനങ്ങളുടെ ഭാരം ഓട്ടോമാറ്റിക്കായി പരിശോധിക്കും

​ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തിനു മുന്നോടിയായുള്ള സഹസ്രകലശത്തിന്റെ തത്ത്വഹോമവും തത്ത്വകലശാഭിഷേകവും ഇന്ന്... നാളെ ബ്രഹ്‌മകലശാഭിഷേകം

മോഹൻലാലിന്റെ ആദ്യചിത്രമായ ‘തിരനോട്ട’ത്തിൽ ഒപ്പം അഭിനയിച്ച നടൻ അഡ്വ. കെ.പി. ഗോപകുമാർ അന്തരിച്ചു

അച്ഛന്റെ കൊലപാതകത്തിൽ മകൻ കുറ്റക്കാരന്ന് കോടതി: ശിക്ഷ ഇന്ന്

ആലപ്പുഴ പള്ളിത്തോട് മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവം കൊലപാതകമല്ലെന്ന് പൊലീസ്.... സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ

ഒരിക്കല്‍ കേരള പോലീസിന്റെ കൈയ്യില്‍ നിന്ന് വഴുതിപ്പോയ ഗുണ്ടാനേതാവായ മഹാരാജായ്ക്ക് ഇത്തവണ പോലീസിന്റെ കൈയ്യില്‍ നിന്ന് രക്ഷപ്പെടാനായില്ല. കോടികളുടെ പണമിടപാട് കേസില്‍ പോലീസ് അന്വേഷിച്ചിരുന്ന തമിഴ്‌നാട്ടിലെ ഗുണ്ടാനേതാവായിരുന്നു മഹാരാജ മഹാഗോവിന്ദന്‍ . എട്ടു മണിക്കൂറോളം നീണ്ട സാഹസികനീക്കത്തിലൂടെയാണ് മഹാരാജയെ ഇക്കുറി കേരളത്തിലെത്തിക്കാന്‍ പോലീസിനു കഴിഞ്ഞത്.

മഹാരാജ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വമ്പന്മാര്‍ക്കു കോടികള്‍ കൊള്ളപ്പലിശയ്ക്കു നല്‍കിയിരുന്നയാളാണ്. എറണാകുളം സ്വദേശിയുടെ പരാതിപ്രകാരം പോലീസ് നടത്തിയ അന്വേഷണത്തില്‍, 500 കോടിയോളം രൂപയുടെ ഇടപാടുകള്‍ ഇയാള്‍ നടത്തിയിരുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന്, അന്വേഷണമാരംഭിച്ചതോടെ ഇയാള്‍ തമിഴ്‌നാട്ടിലേക്കു മുങ്ങി. മാസങ്ങളായി ഇയാളെ തെരയുകയായിരുന്ന പോലീസ് മലയാളികള്‍ ഉള്‍പ്പെടെയുള്ള കൂട്ടാളികളെ കസ്റ്റഡിയിലെടുത്തിരുന്നു. ചെന്നൈയില്‍ മഹാരാജയുടെ ഒളിസങ്കേതത്തിലെത്തി പലതവണ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ഒന്നരമാസം മുമ്പ് കോയമ്പത്തൂരില്‍നിന്നു പിടികൂടിയപ്പോഴാകട്ടെ ടോള്‍ ഗേറ്റിനു സമീപം പോലീസ് വാഹനം തടഞ്ഞ ഗുണ്ടാസംഘം ഇയാളെ രക്ഷപ്പെടുത്തി. ഈ സംഭവം കേരളാ പോലീസിനു വന്‍നാണക്കേടായിരുന്നു. കോയമ്പത്തൂര്‍ സംഭവത്തിനുശേഷമാണു കേരളത്തില്‍ ഇയാള്‍ ബന്ധപ്പെടുന്ന ആളുകളെ കേന്ദ്രീകരിച്ച് പോലീസ് പ്രത്യേകദൗത്യം ആരംഭിച്ചത്. തുടര്‍ന്ന്, കഴിഞ്ഞ 25ന് പള്ളുരുത്തി സി.ഐ: കെ.ടി. അനീഷിന്റെ നേതൃത്വത്തില്‍ എട്ടംഗസംഘം ചെന്നൈയിലെത്തി. വിരുതംപാക്കത്തുള്ള വീട്ടില്‍ ഇയാള്‍ എത്താറുള്ളതായി ചെന്നൈയിലെ പോലീസ് ചാരന്‍മാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന്, മൂന്നുദിവസമായി ഈ വീട് പോലീസ് നിരീക്ഷണത്തിലായിരുന്നു.

ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ വീടിനു പുറത്തിറങ്ങിയ മഹാരാജ ജങ്ഷനിലേക്കു നടന്നുപോകവേ ചായക്കട ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വേഷംമാറി നിലയുറപ്പിച്ചിരുന്ന പോലീസ് ഇയാളെ ബലമായി വാഹനത്തില്‍ കയറ്റി. കുതറിയ മഹാരാജ ബഹളം വച്ചതോടെ ആളുകള്‍ ഓടിക്കൂടി. വീട്ടില്‍നിന്നു ഭാര്യയും മക്കളുമെത്തി സംരക്ഷണം തീര്‍ത്തു. ഇതിനിടെ സ്ഥലത്തെത്തിയ മഹാരാജയുടെ സഹോദരങ്ങള്‍ ആയുധങ്ങളുമായി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ആകാശത്തേക്കു വെടിയുതിര്‍ത്തു. ആളുകള്‍ ചിതറിയോടിയെങ്കിലും വീണ്ടും സംഘടിച്ചെത്തി. തുടര്‍ന്നു മഹാരാജയെ വിരുതംപാക്കം പോലീസ് സ്‌റ്റേഷനിലെത്തിച്ചു.

കേരളത്തില്‍നിന്നു ഡി.ജി.പി. ഉള്‍പ്പെടെ ബന്ധപ്പെട്ടതോടെ തമിഴ്‌നാട് പോലീസ് കൂടുതല്‍ സുരക്ഷയൊരുക്കി. റോഡ് യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ വിമാനത്തില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചു. വിമാനത്താവളംവരെ പോലീസ് വാഹനത്തെ മഹാരാജയുടെ ഗുണ്ടകള്‍ പിന്തുടര്‍ന്നു. രാത്രി ഒമ്പതരയോടെയാണു പോലീസിനു സുരക്ഷിതമായി വിമാനത്താവളത്തിലെത്താന്‍ കഴിഞ്ഞത്. ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച മഹാരാജയെ അവിടെനിന്നു റോഡ് മാര്‍ഗം കൊച്ചിയിലെത്തിച്ചു. കൊച്ചിയിലെ കമ്മീഷണര്‍ ഓഫീസിലെത്തിച്ച് മഹാരാജയെ ചോദ്യം ചെയ്യും.  500 കോടിയുടെ പലിശ ഇടപാട് ഇയാള്‍ക്കുണ്ടെന്നാണ് പോലീസ് നിഗമനം കോയമ്പത്തൂര്‍ സംഭവത്തിനുശേഷമാണു കേരളത്തില്‍ ഇയാള്‍ ബന്ധപ്പെടുന്ന ആളുകളെ കേന്ദ്രീകരിച്ച് പോലീസ് പ്രത്യേകദൗത്യം ആരംഭിച്ചതും ഇപ്പോള്‍ പിടിയിലായതും.  

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഠിനമായ പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും മൂലം ഹൈദരാബാദ് സ്വദേശി സൗദിയിൽ ചികിത്സയിരിക്കെ മരിച്ചു...  (3 minutes ago)

ചരക്കുവാഹനങ്ങളെ നിയന്ത്രിക്കാൻ ഹൈക്കോടതി നിർദ്ദേശപ്രകാരം നടപടി  (38 minutes ago)

സൗദിയിലുള്ള വിദേശികൾക്കും പങ്കെടുക്കുന്നതിനുള്ള അഭ്യന്തര രജിസ്ട്രേഷൻ നടപടികൾ  (53 minutes ago)

വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് 25,000 രൂപ സമ്മാനം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ  (1 hour ago)

നാളെ ബ്രഹ്‌മകലശാഭിഷേകം  (1 hour ago)

മോഹൻലാലിന്റെ ആദ്യചിത്രമായ ‘തിരനോട്ട’ത്തിൽ ഒപ്പം അഭിനയിച്ച നടൻ അഡ്വ. കെ.പി. ഗോപകുമാർ അന്തരിച്ചു  (1 hour ago)

ആന്റണിയെ കൊലപ്പെടുത്തിയ കേസിലെ മകനായ...  (1 hour ago)

സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ  (1 hour ago)

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് – കേരളത്തിന് മാതൃകയാകുമോ? പ്രളയാനന്തര യാഥാർഥ്യം കണ്ടില്ലെന്ന് നടിക്കരുത്...!  (2 hours ago)

ബോളിവുഡ് താരം സഞ്ജയ് ദത്ത് ആദ്യമായി മലയാള സിനിമയിൽ....  (2 hours ago)

മൂവാറ്റുപുഴയിൽ വാഹനാപകടത്തിൽ രണ്ടു മരണം  (2 hours ago)

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിലെത്തും...  (2 hours ago)

ശ്രീലങ്ക ടൂർണമെന്റിൽ നിന്ന് പുറത്ത്....  (3 hours ago)

കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയമായി രക്ഷാപ്രവർത്തനത്തിന് പരിശീലനം ഗോവയിൽ തകൃതിയായി നടക്കുന്നു...   (3 hours ago)

ചാണകവും ഗോമൂത്രവും  ഇനി ഹൈടെക് വിദ്യയിലൂടെ ബയോഗ്യാസും ജൈവവളവും  (3 hours ago)

Malayali Vartha Recommends