സുപ്രീം കോടതി പുറപ്പെടുവിച്ച വിധികള്‍ക്കെതിരെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരനും രംഗത്ത്; സുപ്രീം കോടതി ജഡ്ജിക്ക് തലയ്ക്കു വെളിവില്ലെ എന്നും വിധി പുനഃപരിശോധിക്കണമെന്നും സുധാകരന്‍

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ലും വിവാഹേതരബന്ധത്തിന്റെ വിഷയത്തിലും നിരവധി കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധികള്‍ക്കെതിരെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരനും രംഗത്തെത്തിയിരിക്കുകയാണ്. സുപ്രീം കോടതി ജഡ്ജിക്ക് തലയ്ക്കു വെളിവില്ലെന്നാണ് കെ. സുധാകരന്‍ പ്രതികരിച്ചത്. കൂടാതെ ഈ വിധികള്‍ പുന പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്ര വിശ്വാസികള്‍ തീരുമാനിക്കേണ്ട കാര്യങ്ങള്‍ കോടതി തീരുമാനിക്കേണ്ട ആവശ്യമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു
ശബരിമല വിഷയത്തിലുള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധികള്‍ക്കെതിരെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്ത്. വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നു വിധിച്ച തലയ്ക്കു വെളിവില്ലാത്ത ജഡ്ജി വിധി പുനഃപരിശോധിക്കണമെന്നാണ് സുധാകരന്‍ ആവശ്യം. എന്തിനും ഏതിനും കോടതി ഇടപെടുകയാണെന്നും. ഇന്ത്യയുടെ അടിസ്ഥാനം കുടുംബ ബന്ധങ്ങളാണെന്നും സുധാകരന്‍ വ്യക്തമാക്കി.
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച വിധിയും പരിശോധിക്കണം. ക്ഷേത്ര വിശ്വാസികള്‍ തീരുമാനിക്കേണ്ട കാര്യങ്ങള്‍ കോടതി തീരുമാനിക്കേണ്ട. കോടതിയെ ബഹുമാനിച്ചുകൊണ്ടാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും കെ.സുധാകരന്‍ കണ്ണൂരില്‍ നടന്ന സ്വീകരണ യോഗത്തില്‍ പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനത്തില്‍ വിധി അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തേ പറഞ്ഞിരുന്നു. വിധിക്കു കീഴില്‍നിന്നു കൊണ്ടു തന്നെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാനാകുന്ന വിധത്തില്‍ സമന്വയം ഉണ്ടാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കി.
ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്കുനീക്കുന്നതായിരുന്നു സുപ്രീംകോടതിയുടെ ചരിത്രവിധി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും മലചവിട്ടാമെന്നു ഭരണഘടനാബഞ്ച് വിധിച്ചിരുന്നു. ശാരീരികാവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമാണെന്നും, പ്രാര്‍ഥിക്കാന്‍ സ്ത്രീയ്ക്കും പുരുഷനും തുല്യഅവകാശമുണ്ടെന്നും കോടതി വിധിച്ചു. അഞ്ചംഗബെഞ്ചിലെ നാലു ജഡ്ജിമാര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചപ്പോള്‍, ബെഞ്ചിലെ ഏകവനിതാജഡ്ജി ഇന്ദു മല്‍ഹോത്ര എതിര്‍ത്തിരുന്നു.
https://www.facebook.com/Malayalivartha


























