സാഹസിക സമുദ്ര യാത്രാ മത്സരത്തിനിടെ പരുക്കേറ്റ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ഇന്ത്യന്‍ കപ്പലില്‍ മുംബൈയിലെത്തിക്കാന്‍ നാവികസേനയുടെ ശ്രമം

സാഹസിക സമുദ്ര യാത്രാ മത്സരത്തിനിടെ പരുക്കേറ്റ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ഇന്ത്യന്‍ കപ്പലില്‍ മുംബൈയിലെത്തിക്കാന്‍ നീക്കം. ആംസ്റ്റര്‍ഡാമില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഭിലാഷിനെ കഴിഞ്ഞ ദിവസം അവിടെയെത്തിയ ഇന്ത്യന്‍ കപ്പല്‍ ഐ.എന്‍.എസ്. സത്പുരയില്‍ കയറ്റി മുംബൈയിലോ കൊച്ചിയിലോ എത്തിക്കാനാണു നാവികസേനയുടെ ശ്രമം. മുംബൈയ്ക്കാണു മുന്‍ഗണന. അഭിലാഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിട്ടുണ്ട്.
മത്സരത്തിനിടെ പായ്‌വഞ്ചി തകര്‍ന്നു നടുവിനു പരുക്കേറ്റ അഭിലാഷിനെ നീണ്ടശ്രമത്തിനുശേഷം ഫ്രഞ്ച് കപ്പലാണു രക്ഷപ്പെടുത്തി ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചത്. കപ്പലില്‍വച്ചും തുടര്‍ന്നു ദ്വീപിലെത്തിച്ചും അഭിലാഷിനു ചികിത്സ ഉറപ്പാക്കിയിരുന്നു.
ഇതിനു പിന്നാലെയാണു ദ്വീപിലേക്ക് ഇന്ത്യന്‍ കപ്പലെത്തിച്ച് അഭിലാഷിനെ ഇന്ത്യയില്‍ എത്തിക്കാന്‍ നേവി തീരുമാനിച്ചത്. ആംസ്റ്റര്‍ഡാം ദ്വീപില്‍ വിമാനം ഇറങ്ങാത്തതിനാലാണു കപ്പല്‍ എത്തിച്ചത്.
"
https://www.facebook.com/Malayalivartha


























