Widgets Magazine
27
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ജയം... അടുത്ത മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാനാകും... 


ആക്രമണ വീഡിയോ ഹാജരാക്കൂ, സ്വർണം നേടൂ'; മന്ത്രിയുടെ വാദങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം...


ഇത് മന്ത്രിയുടെ പിടലി ഉളുക്കല്ല, സർക്കാരിന്റെ പിടലി ഉളുക്കാണ്"; മെഡിക്കൽ ബുള്ളറ്റിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനം..രാത്രി ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു..


കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി. എഫ്.).. ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ്..

സാഹസിക പോരാട്ടത്തിനൊടുവിൽ വട്ടിപ്പലിശക്കാരൻ മഹാരാജയെ ചുരുട്ടികൂട്ടി കേരളാ പോലീസ്; കോടികളുടെ പണമിടപാട് കേസില്‍ പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്ന തമിഴ്‌നാട് ഡോണിനെ കേരളാപോലീസ് പിടിച്ചുകെട്ടിയത് എട്ടുമണിക്കൂറോളം നീണ്ട സാഹസിക പോരാട്ടങ്ങൾക്കൊടുവിൽ

30 SEPTEMBER 2018 12:03 PM IST
മലയാളി വാര്‍ത്ത

More Stories...

എടവനക്കാട്ട് വൃദ്ധദമ്പതികളെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പ്രകോപനപരമായ മുദ്രാവാക്യം; സിപിഎം നേതാവ് ചിന്ത ജെറോം ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ കേസ്

രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനം: അഞ്ചും ആറും പതിനൊന്നും വയസ്സുള്ള കുട്ടികളെ പട്ടിണിക്കിട്ട് രണ്ടാനമ്മയുടെ ക്രൂരത; മര്‍ദ്ദന വിവരം പുറത്തുപറയാതിരിക്കാന്‍ കുട്ടികളെ ഭീഷണിപ്പെടുത്തി

എന്നെപ്പറ്റി വരുന്ന വാര്‍ത്തകളില്‍ ഞാന്‍ വ്യാകുലപ്പെടാറില്ല; തന്റെ രാഷ്ട്രീയ ജീവിതത്തെയും വ്യക്തിപരമായ അനുഭവങ്ങളെയും കുറിച്ച് മനസ്സ് തുറന്ന് മുഖ്യമന്ത്രി

യുവ ഡോക്ടറെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി

കേരള പോലീസിന്റെ കൈയ്യില്‍ നിന്ന് വഴുതിപ്പോയ ഗുണ്ടാനേതാവായ മഹാരാജായ്ക്ക് ഇത്തവണ പോലീസിന്റെ കൈയ്യില്‍ നിന്ന് രക്ഷപ്പെടാനായില്ല. കോടികളുടെ പണമിടപാട് കേസില്‍ പോലീസ് അന്വേഷിച്ചിരുന്ന തമിഴ്‌നാട്ടിലെ ഗുണ്ടാനേതാവായിരുന്നു മഹാരാജ മഹാഗോവിന്ദന്‍ . എട്ടു മണിക്കൂറോളം നീണ്ട സാഹസികനീക്കത്തിലൂടെയാണ് മഹാരാജയെ ഇക്കുറി കേരളത്തിലെത്തിക്കാന്‍ പോലീസിനു കഴിഞ്ഞത്.

മഹാരാജ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വമ്പന്മാര്‍ക്കു കോടികള്‍ കൊള്ളപ്പലിശയ്ക്കു നല്‍കിയിരുന്നയാളാണ്. എറണാകുളം സ്വദേശിയുടെ പരാതിപ്രകാരം പോലീസ് നടത്തിയ അന്വേഷണത്തില്‍, 500 കോടിയോളം രൂപയുടെ ഇടപാടുകള്‍ ഇയാള്‍ നടത്തിയിരുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന്, അന്വേഷണമാരംഭിച്ചതോടെ ഇയാള്‍ തമിഴ്‌നാട്ടിലേക്കു മുങ്ങി. മാസങ്ങളായി ഇയാളെ തെരയുകയായിരുന്ന പോലീസ് മലയാളികള്‍ ഉള്‍പ്പെടെയുള്ള കൂട്ടാളികളെ കസ്റ്റഡിയിലെടുത്തിരുന്നു. ചെന്നൈയില്‍ മഹാരാജയുടെ ഒളിസങ്കേതത്തിലെത്തി പലതവണ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ഒന്നരമാസം മുമ്പ് കോയമ്പത്തൂരില്‍നിന്നു പിടികൂടിയപ്പോഴാകട്ടെ ടോള്‍ ഗേറ്റിനു സമീപം പോലീസ് വാഹനം തടഞ്ഞ ഗുണ്ടാസംഘം ഇയാളെ രക്ഷപ്പെടുത്തി. ഈ സംഭവം കേരളാ പോലീസിനു വന്‍നാണക്കേടായിരുന്നു. കോയമ്പത്തൂര്‍ സംഭവത്തിനുശേഷമാണു കേരളത്തില്‍ ഇയാള്‍ ബന്ധപ്പെടുന്ന ആളുകളെ കേന്ദ്രീകരിച്ച് പോലീസ് പ്രത്യേകദൗത്യം ആരംഭിച്ചത്. തുടര്‍ന്ന്, കഴിഞ്ഞ 25ന് പള്ളുരുത്തി സി.ഐ: കെ.ടി. അനീഷിന്റെ നേതൃത്വത്തില്‍ എട്ടംഗസംഘം ചെന്നൈയിലെത്തി. വിരുതംപാക്കത്തുള്ള വീട്ടില്‍ ഇയാള്‍ എത്താറുള്ളതായി ചെന്നൈയിലെ പോലീസ് ചാരന്‍മാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന്, മൂന്നുദിവസമായി ഈ വീട് പോലീസ് നിരീക്ഷണത്തിലായിരുന്നു.

ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ വീടിനു പുറത്തിറങ്ങിയ മഹാരാജ ജങ്ഷനിലേക്കു നടന്നുപോകവേ ചായക്കട ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വേഷംമാറി നിലയുറപ്പിച്ചിരുന്ന പോലീസ് ഇയാളെ ബലമായി വാഹനത്തില്‍ കയറ്റി. കുതറിയ മഹാരാജ ബഹളം വച്ചതോടെ ആളുകള്‍ ഓടിക്കൂടി. വീട്ടില്‍നിന്നു ഭാര്യയും മക്കളുമെത്തി സംരക്ഷണം തീര്‍ത്തു. ഇതിനിടെ സ്ഥലത്തെത്തിയ മഹാരാജയുടെ സഹോദരങ്ങള്‍ ആയുധങ്ങളുമായി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ആകാശത്തേക്കു വെടിയുതിര്‍ത്തു. ആളുകള്‍ ചിതറിയോടിയെങ്കിലും വീണ്ടും സംഘടിച്ചെത്തി. തുടര്‍ന്നു മഹാരാജയെ വിരുതംപാക്കം പോലീസ് സ്‌റ്റേഷനിലെത്തിച്ചു.

കേരളത്തില്‍നിന്നു ഡി.ജി.പി. ഉള്‍പ്പെടെ ബന്ധപ്പെട്ടതോടെ തമിഴ്‌നാട് പോലീസ് കൂടുതല്‍ സുരക്ഷയൊരുക്കി. റോഡ് യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ വിമാനത്തില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചു. വിമാനത്താവളംവരെ പോലീസ് വാഹനത്തെ മഹാരാജയുടെ ഗുണ്ടകള്‍ പിന്തുടര്‍ന്നു. രാത്രി ഒമ്പതരയോടെയാണു പോലീസിനു സുരക്ഷിതമായി വിമാനത്താവളത്തിലെത്താന്‍ കഴിഞ്ഞത്.

ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച മഹാരാജയെ അവിടെനിന്നു റോഡ് മാര്‍ഗം കൊച്ചിയിലെത്തിച്ചു. കൊച്ചിയിലെ കമ്മീഷണര്‍ ഓഫീസിലെത്തിച്ച് മഹാരാജയെ ചോദ്യം ചെയ്യും. 500 കോടിയുടെ പലിശ ഇടപാട് ഇയാള്‍ക്കുണ്ടെന്നാണ് പോലീസ് നിഗമനം കോയമ്പത്തൂര്‍ സംഭവത്തിനുശേഷമാണു കേരളത്തില്‍ ഇയാള്‍ ബന്ധപ്പെടുന്ന ആളുകളെ കേന്ദ്രീകരിച്ച് പോലീസ് പ്രത്യേകദൗത്യം ആരംഭിച്ചതും ഇപ്പോള്‍ പിടിയിലായതും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ജയം...   (10 minutes ago)

എടവനക്കാട്ട് വൃദ്ധദമ്പതികളെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

പ്രകോപനപരമായ മുദ്രാവാക്യം; സിപിഎം നേതാവ് ചിന്ത ജെറോം ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ കേസ്  (6 hours ago)

വിമാന യാത്രക്കാര്‍ക്ക് ആശ്വാസമായി ടിക്കറ്റ് ബുക്കിംഗില്‍ നിര്‍ണായക മാറ്റങ്ങള്‍  (7 hours ago)

രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനം: അഞ്ചും ആറും പതിനൊന്നും വയസ്സുള്ള കുട്ടികളെ പട്ടിണിക്കിട്ട് രണ്ടാനമ്മയുടെ ക്രൂരത; മര്‍ദ്ദന വിവരം പുറത്തുപറയാതിരിക്കാന്‍ കുട്ടികളെ ഭീഷണിപ്പെടുത്തി  (7 hours ago)

എന്നെപ്പറ്റി വരുന്ന വാര്‍ത്തകളില്‍ ഞാന്‍ വ്യാകുലപ്പെടാറില്ല; തന്റെ രാഷ്ട്രീയ ജീവിതത്തെയും വ്യക്തിപരമായ അനുഭവങ്ങളെയും കുറിച്ച് മനസ്സ് തുറന്ന് മുഖ്യമന്ത്രി  (7 hours ago)

യുവ ഡോക്ടറെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

'കേരള സ്‌റ്റോറി 2' റിലീസ് തടഞ്ഞ് ഹൈക്കോടതി  (9 hours ago)

വേദിയിലിരുന്ന വിക്കി കൗശലിനെയും കരണ്‍ ജോഹറിനെയും ചിരിപ്പിച്ച് ബേസില്‍  (9 hours ago)

വിജയ്‌രശ്മിക വിവാഹത്തിനായി വിദേശത്തു നിന്ന് സുരക്ഷാ ഏജന്‍സി  (10 hours ago)

ആരെയും ആശ്രയിക്കാന്‍ രഹ്നയ്ക്ക് ഇഷ്ടമില്ല; രഹ്നയ്ക്കും മക്കള്‍ക്കും ആരുടെയും മുന്നില്‍ കൈനീട്ടാതെ ജീവിക്കാനുള്ളത് ഒരുക്കിയാണ് നവാസ് തന്റെ യാത്ര അവസാനിപ്പിച്ചതെന്ന് നിയാസ് ബക്കര്‍  (10 hours ago)

സംസ്ഥാനത്ത് ചൂട് കൂടുന്നു:പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്  (10 hours ago)

എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകം പിന്‍വലിച്ച് എന്‍സിഇആര്‍ടി  (10 hours ago)

ഇന്‍സ്റ്റഗ്രാമില്‍ പത്ത് കോടി ഫോളോവേഴ്‌സ്; ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദി  (10 hours ago)

ജനങ്ങള്‍ വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്താന്‍ വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി  (10 hours ago)

Malayali Vartha Recommends