വാട്‌സാപ്പ് വഴി ഫോട്ടോകളയച്ച് 20നും,30നും ഇടയിലുള്ള പെണ്‍കുട്ടികളെ സെലക്ട് ചെയ്യും; ദമ്പതികളാണെന്ന വ്യാജേന വാടക വീടുകള്‍ എടുത്ത് ഇടപാടുകാര്‍ക്കായി മദ്യസല്‍ക്കാരവും, മണിക്കൂറുകള്‍ക്ക് വന്‍ തുക നിശ്ചയിച്ച് വീട്ടമ്മമാരുൾപ്പടെയുള്ള പെൺകുട്ടികളെ കാഴ്ചവച്ച് തലസ്ഥാന നഗരിയെ ഞെട്ടിച്ച് സെക്‌സ് റാക്കറ്റുകള്‍ പിടിമുറുക്കുന്നു....

പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് 9 പേര്‍ പിടിയില്‍ , പ്രവര്‍ത്തനം ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴി. ഉള്ളൂര്‍ മെഡിക്കല്‍ കോളേജിന് സമീപം ഓണ്‍ലൈന്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നടത്തിപ്പുകാരും ഇടപാടുകാരും ഉള്‍പ്പെടെ 9 പേര്‍ കസ്റ്റഡിയില്‍. മെഡിക്കല്‍ കോളേജ് രാജീവ് ഗാന്ധി നഗറിലെ വാടക വീട് കേന്ദ്രീകരിച്ചാണ് വാണിഭം നടന്നത്.
പോലീസ് നടത്തിയ പരിശോധനയ്ക്കിടെ പിടിയിലായ ആറു സ്ത്രീകളും മൂന്നു പുരുഷന്മാരുമാണ് കസ്റ്റഡിയിലുള്ളത്. ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ വാണിഭം ഇവര്‍ നടത്തിയത്. വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള നമ്പരുകളില്‍ ബന്ധപ്പെടുന്നവരെ വിളിച്ചു വരുത്തി ഇടനിലക്കാരന്‍ ഫോട്ടോ കാണിച്ച് റേറ്റ് പറഞ്ഞുറപ്പിച്ചശേഷം കാറില്‍ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതായിരുന്നു പ്രവര്‍ത്തന രീതി
ബാംഗ്ലൂരില്‍ നിന്നും ഹൈദരാബാദില്‍ നിന്നും 20നും,30നും ഇടയിലുള്ള പെണ്‍കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. രണ്ടായിരം മുതല്‍ പതിനായിരം രൂപവരെയാമ് ഇടപാടുകാരില്‍ നിന്നും ഈടാക്കിയിരുന്നത്. 700 മുതല്‍ 1000 രൂപ വരെ പെണ്‍കുട്ടികള്‍ക്ക് നല്‍കിയ ശേഷം ബാക്കി തുക നടത്തിപ്പുകാര്‍ സ്വന്തമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. മാലിക്കാരാണ് ഈ വീട്ടില്‍ മുമ്പ് താമസിച്ചിരുന്നത്.
അവര്‍ ഒഴിഞ്ഞ ശേഷം മൂന്ന് മാസം മുമ്പാണ് വീട് പെണ്‍വാണിഭ സംഘം വാടകയ്ക്ക് എടുത്തത്. വന്‍ തുക അഡ്വാന്‍സും 40,000 രൂപ വാടകയും നല്‍കിയാണ് വീട് സ്വന്തമാക്കിയത്. അയല്‍വാസികള്‍ക്ക് വീടിന് ഉള്‍വശം കാണാതിരിക്കാന്‍ കര്‍ട്ടന്‍ കെട്ടി മറച്ചിരുന്നു. ഇവിടെ നിരവധി മദ്യക്കുപ്പികളും ഗര്‍ഭ നിരോധന ഉറകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പോലീസ് റെയ്ഡിനിടെ ചിലര്‍ മതില്‍ ചാടികടന്ന് ഓടി രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. പെണ്‍വാണിഭ കേന്ദ്രത്തിലെ നടത്തിപ്പുകാരായ നെടുമങ്ങാട് സ്വദേശികളായ നബീസ, കിഷോര്‍, കാട്ടാക്കട സ്വദേശി ഷബീര്‍ ഖാന്‍ എന്നിവര്‍ക്കെതിരെലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























