സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റ്... മുജീബ് റഹ്മാന്‍ മരിച്ചത് 'നിപ' കാരണമല്ല; ചികിത്സയിലുള്ള മുജീബിന്റെ ഭാര്യക്കും എച്ച്1 എന്‍ 1

സമൂഹ മാധ്യമങ്ങളിൽ നിപയെന്ന പേരിൽ പ്രചരിപ്പിക്കുന്ന സന്ദേശങ്ങളിൽ ജനം പരിഭ്രാന്തരാവരുത്. ഇത്തരത്തിൽ പ്രചരിപ്പിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും കോഴിക്കോട് ഡി എം ഒ അറിയിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം യുവാവ് മരിച്ചത് നിപ മൂലമല്ലെന്ന് സ്ഥിരീകരിച്ചു. മേപ്പയ്യൂരിൽ കാഞ്ഞിരമുക്കിലെ കീഴൂര്‍പറമ്പില്‍ മുജീബ് റഹ്മാന്‍ (30) മരിച്ചത് എച്ച്1 എന്‍ 1 മൂലം ആണെന്ന് ഡി എം ഒ ഡോ. ജയശ്രീ അറിയിച്ചു. മുജീബിന്‍റെ ചികിത്സയിലുള്ള ഭാര്യക്കും എച്ച്1 എന്‍ 1 പോസിറ്റീവ് ആണ്.
‘നിപ’യടക്കം മറ്റു ടെസ്റ്റുകൾ നെഗറ്റീവ് ആണ്. യുവാവ് നിപ ബാധിച്ചു മരിച്ചു, മെഡിക്കൽ കോളേജിലേക്ക് ആളുകൾ പോവരുത് എന്നെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























