Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ശബരിമലയിലെ ക്രമസമാധാന പ്രശ്നം ആദ്യം പരിഹരിക്കണമെന്ന് ജസ്റ്റിസ് കെ റ്റി തോമസ്

30 SEPTEMBER 2018 06:13 PM IST
മലയാളി വാര്‍ത്ത

ശബരിമലയിൽ പ്രായപരിധിയില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതിന് മുമ്പ് ക്രമസമാധാന പ്രശ്നത്തെ കുറിച്ച് ചിന്തിക്കണമെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.റ്റി. തോമസ്.

ക്രൈസ്തവ ദേവാലയങ്ങളിലെ മദ്ബഹയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് എക്കാലവും ആവശ്യപ്പെട്ടിട്ടുള്ള താൻ ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച വിധിയെ പിന്തുണക്കാതിരിക്കുന്നതായി അദ്ദേഹം മലയാളി വാർത്തയോട് പറഞ്ഞു. യേശുക്രിസ്തു ഭൂജാതനായത് ഒരു സ്ത്രീ കാരണമാണെന്ന് മറക്കരുതെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.

എന്നാൽ ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുമ്പോൾ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ അക്കാര്യം സർക്കാർ ശ്രദ്ധിക്കണം. മരാമൺ കൺവൻഷൻ നടക്കുമ്പോൾ രാത്രികാലങ്ങളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാറില്ല. അതിനാവശ്യമായ സുരക്ഷിതത്വം ഒരുക്കാൻ കഴിയാത്തതു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാവുന്ന തരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കുന്ന കാലത്ത് ഇക്കാര്യം പരിഗണിക്കാമെന്ന് ഭാരവാഹികൾ ഉറപ്പു നൽകിയിട്ടുണ്ടെന്നും ജസ്റ്റിസ് കെ റ്റി. തോമസ് പറഞ്ഞു.

ഏറെ തിരക്ക് അനുഭവപ്പെടുന്ന വൈഷ്ണോവി ദേവി ക്ഷേത്രത്തിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെങ്കിൽ ശബരിമലയിൽ എന്തുകൊണ്ട് കഴിയില്ലെന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കണം.

മുസ്ലീം പള്ളികളിൽ സ്ത്രീകളെ കയറ്റാറുണ്ടെന്നാണ് എന്റെ അറിവ്. പ്രസിദ്ധമായ കോട്ടയത്തെ താഴത്തങ്ങാടി പള്ളിയിൽ സ്ത്രീകളെ പ്രവേശിപ്പിക്കും.പ്രത്യേകം പ്രാർത്ഥിക്കണമെന്ന് മാത്രം.

20 വർഷമായി പരിഹരിക്കാതിരുന്ന ശബരിമലയിലെ മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട കേസ് 8 ദിവസം കൊണ്ട് പരിഹരിച്ച ന്യായാധിപനാണ് ജസ്റ്റിസ് കെ.റ്റി. തോമസ്. പന്തളം കൊട്ടാരം, ശബരിമല തന്ത്രി കുടുംബം, തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നിവർ തമ്മിലുള്ള തർക്കമാണ് പരിഹരിച്ചത്. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം ഇടപെട്ടത്. മീഡിയേഷന് ജസ്റ്റിസ് തോമസ് പ്രതിഫലം വേണ്ടെന്ന് പറഞ്ഞു.

എന്നാൽ സുപ്രീം കോടതി 8 ലക്ഷം രൂപ അനുവദിച്ചു. അതിൽ നികുതി കുറച്ച ശേഷമുള്ള പണം ഉപയോഗിച്ച് അദ്ദേഹം ശബരിമല എൻഡോവ്മെൻറ് ഏർപ്പെടുത്തി. ശബരിമലയിലെത്തുന്ന ഭക്തരുടെ മക്കളിൽ പഠിക്കാൻ സാമ്പത്തിക പ്രയാസമുള്ള കുട്ടിക്കാണ് എൻഡോവ്മെന്റ് നൽകുന്നത്. ഏഴ് കൊല്ലമായി ഇത് മുടക്കമില്ലാതെ നടക്കുന്നു.

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച തർക്കം പരിഹരിക്കേണ്ടത് അത്യാവശ്യമായിരുന്നു. സ്ത്രീയുടെ ശാരീരികാവസ്ഥ ചൂണ്ടിക്കാണിച്ച് അമ്പലത്തിൽ പ്രവേശിപ്പിക്കാൻ പറ്റില്ലെന്ന് പറയുന്നത് അപഹാസ്യമാണെന്ന് ജസ്റ്റിസ് കെ. റ്റി. തോമസ് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends