ദേശീയ പതാക തലകീഴായി പ്രദര്‍ശിപ്പിച്ച് റാലി നടത്തിയതിന് ബിജെപിക്കെതിരെ കേസ്

ജമ്മു കശ്മീരിലെ കഠ്വയില്‍ ദേശീയ പതാക തലകീഴായി പ്രദര്‍ശിപ്പിച്ചു റാലി നടത്തിയതിനു പൊലീസ് കേസെടുത്തു. മുന്‍മന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ രാജീവ് ജസോര്‍ഷിയയുടെ നേതൃത്വത്തില്‍ നടന്ന റാലിയിലാണു സംഭവം.
രണ്ടു കിലോമീറ്ററിലേറെ ത്രിവര്‍ണ പതാക തലതിരിച്ചു പ്രദര്‍ശിപ്പിച്ചതിനെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണു ദേശീയ പതാകയെ അപമാനിച്ചതിനു കഠ്വ പൊലീസ് കേസെടുത്തത്. നാട്ടുകാരനായ വിനോദ് നിജ്ജവാന്‍ റാലിയുടെ വിഡിയോദൃശ്യം സഹിതം പരാതി നല്‍കുകയായിരുന്നു.
നഗരസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ ബിജെപി സ്ഥാനാര്‍ഥി രാഹുല്‍ദേവ് ശര്‍മ നടത്തിയ റാലി നയിച്ചതു കഠ്വ എംഎല്‍എകൂടിയായ ജസോര്‍ഷിയയാണ്.
https://www.facebook.com/Malayalivartha
























