മലബാര്‍ ബ്രൂവറിസിന്റെ പിതൃത്വം എല്‍ഡിഎഫിന്; വിജരാഘവന്റെയും രാമകൃഷ്ണന്റെറെയും നീക്കം അപഹാസ്യം; എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മലബാര്‍ ബ്രൂവറിസിന്റെ പിതൃത്വം എല്‍ഡിഎഫിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിക്ക് അനുമതി നല്‍കിയത് ആന്റണിയാണെന്ന് പരാമര്‍ശം പിന്‍വലിക്കണം. ബ്രൂവറിക്ക് ആന്റണി അനുമതി നല്‍കിയിട്ടില്ലെന്നും 1998ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ബ്രൂവറി അനുവദിച്ചതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
1999നുശേഷം ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചിട്ടില്ലെന്ന് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ 2003ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കുന്പോള്‍ ചാലക്കുടിയില്‍ ബ്രൂവറി അനുവദിച്ചതിന്റെ രേഖകള്‍ വിജയരാഘവന് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ചെന്നിത്തല രംഗത്തെത്തിയത്.വിജരാഘവന്റെയും രാമകൃഷ്ണന്റെയും നീക്കം അപഹാസ്യമാണ്. എക്സൈസ് മന്ത്രി രാമകൃഷണനും എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവനും മാപ്പു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയത് മന്ത്രിസഭയോ മുന്നണിയോ നിയമസഭയോ അറിഞ്ഞിട്ടില്ല. ഇഷ്ടക്കാര്ക്കുവേണ്ടിയാണ് ഇപ്പോള്‍ ബ്രൂവറികള്‍ അനുവദിച്ചിരിക്കുന്നത്. ഇത് പിടികൂടിയപ്പോള്‍ പ്രതിപക്ഷത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. താന്‍ ഉന്നയിച്ച പത്ത് ചോദ്യങ്ങള്‍ക്ക് ഇതുവരെ എക്സൈസ് മന്ത്രിക്ക് മറുപടി പറയാന്‍ സാധിച്ചിട്ടില്ല. ബ്രൂവറികള്‍ അനുവദിച്ചതില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബ്രൂവറിയില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ എന്നും ചെന്നിത്തല വെല്ലുവിളിച്ചു. ആരും അറിയാതെ ബ്രൂവറികള്‍ അനുവദിക്കാന്‍ ഇവര്‍ക്ക് എന്ത് അധികാരം. ഇതില്‍നിന്നു രക്ഷപ്പെടാമെന്ന് ഇടുതുമുന്നണി കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന്റെ കാലത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യദുരന്തമുണ്ടായതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























