Widgets Magazine
27
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിഴക്കിൻ്റെ റോമിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ബോം ജീസസ് ബസിലിക്ക...! മമ്മി സൂക്ഷിക്കുന്ന 'ദേവാലയം' എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..?


നയപ്രഖ്യാപന പ്രസംഗങ്ങൾ കേന്ദ്രത്തെ വിമർശിക്കാൻ ആയുധമാക്കരുത് - ഗോവ ഗവർണർ അശോക് ഗജപതി രാജു


സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ജയം... അടുത്ത മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാനാകും... 


ആക്രമണ വീഡിയോ ഹാജരാക്കൂ, സ്വർണം നേടൂ'; മന്ത്രിയുടെ വാദങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം...


ഇത് മന്ത്രിയുടെ പിടലി ഉളുക്കല്ല, സർക്കാരിന്റെ പിടലി ഉളുക്കാണ്"; മെഡിക്കൽ ബുള്ളറ്റിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എട്ടും പത്തും മണിക്കൂര്‍ ദര്‍ശനത്തിനായി ക്യൂ നില്‍ക്കുമ്പോള്‍ ഒരു പാഡ് മാറ്റാന്‍ പുറത്തേക്കോടേണ്ട അവസ്ഥ എന്താണെന്ന് സുപ്രീം കോടതിയ്ക്ക് അറിയില്ല; അതു കൊണ്ടാണ് ആര്‍ത്തവ സമയത്തു ക്ഷേത്രത്തില്‍ പോയാല്‍ കുഴപ്പമില്ല എന്ന തോന്നല്‍ കോടതിക്കുണ്ടാവുന്നതെന്നും അലി അക്ബര്‍; വിവാദ പോസ്റ്റിന് തെറിവിളിയും പൊങ്കാലയും

01 OCTOBER 2018 09:30 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂർ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റായിരുന്ന കെ. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജിയിൽ വിധി ഇന്ന്

സങ്കടക്കാഴ്ചയായി... കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

മില്‍മ പാലിന് ലിറ്ററിന് നാലു രൂപ വർദ്ധിപ്പിക്കാൻ സര്‍ക്കാര്‍ അനുമതി തേടി മില്‍മ

യാത്രക്കാരുടെ ദീർഘകാല ആവശ്യം പരിഗണനയിൽ... നാല് പ്രധാന സ്പെഷ്യൽ ട്രെയിനുകൾക്ക് സ്ഥിരസേവന പദവി അനുവദിക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയ തീരുമാനം

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അന്‍വര്‍ അലി. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം എന്നാല്‍ അത് സ്രത്രീകളുടെ ആര്‍ത്തവത്തെ അശുദ്ധം തന്നെയാണെന്ന് അടിവരയിട്ടാണഎന്നുമാത്രം. സ്ത്രീകളുടെ ഭാഗത്തുനിന്നും ശക്തമായ വിമര്‍ശനങ്ങളാണ് അലി അക്പറിനെതിരെ ഉയരുന്നത്. അലിഅക്ബര്‍ പറഞ്ഞത് അല്‍പ്പം കൂടിപ്പോയില്ലെ എന്ന് നിങ്ങള്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ മനസ്സിലാകും. എട്ടും പത്തും മണിക്കൂര്‍ ദര്‍ശനത്തിനായി ക്യൂ നില്‍ക്കുമ്പോള്‍ ഒരു പാഡ് മാറ്റാന്‍ പുറത്തേക്കോടേണ്ട അവസ്ഥ എന്താണെന്ന് സുപ്രീം കോടതിയ്ക്ക് അറിയില്ല. അതു കൊണ്ടാണ് ആര്‍ത്തവ സമയത്തു ക്ഷേത്രത്തില്‍ പോയാല്‍ കുഴപ്പമില്ല എന്ന തോന്നല്‍ കോടതിക്കുണ്ടാവുന്നതെന്നും അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. 

അദ്ദേഹത്തിന്റെ വിശദമായ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..


ആര്‍ത്തവം അശുദ്ധിയല്ല, എന്നാല്‍ ആര്‍ത്തവ രക്തം ശുദ്ധമല്ല. ഭക്ഷണം അശുദ്ധമല്ല എന്നാല്‍ അതു മലമായി മാറിയാല്‍ അശുദ്ധി തന്നെയാണ്. ജലം ശുദ്ധമാണ് അതു മൂത്രമായി മാറുമ്പോള്‍ അശുദ്ധിയുടെ ഭാഗമാവുന്നു. 

ശരീരത്തില്‍ നിന്നും പ്രകൃതിയുടെ നിയമപ്രകാരം പുറത്തേക്കു പോകുന്നതെല്ലാം നാം അശുദ്ധിയുടെ ഭാഗമായി കരുതുന്നു തുപ്പലും,കഫവും,മലവും. മൂത്രവും,ആര്‍ത്തവ രക്തവും,ശുക്ലവും ചലവുമെല്ലാം ഇതില്‍ ഉള്‍പ്പെടും... 

ഇതെല്ലാം ശരീരം പുറന്തള്ളുമ്പോള്‍ മാത്രമാണ് വേസ്റ്റ് അഥവാ മാലിന്യം ആയി മാറുന്നത്, (ഭക്ഷണത്തില്‍ ഒരു മുടി കണ്ടാല്‍ എന്താ പുകില്)ഈ വേസ്റ്റുകളൊന്നും തന്നെ ശുദ്ധവുമല്ല രോഗവാഹികളാവാന്‍ സാധ്യത ഉള്ളതാണെന്നും ശാസ്ത്രം പറയുന്നു. ഇത് കാലത്തിനപ്പുറം മനസ്സിലാക്കിയ സമൂഹം ഇതിനൊക്കെ ചിട്ടയും ഉണ്ടാക്കി.ഒന്നുകില്‍ കഴുകി വൃത്തിയാക്കുക, അല്ലെങ്കില്‍ തുടര്‍ച്ചയായി ഒഴുകുന്നതാണെങ്കില്‍ ആഗിരണം ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ശേഖരിച്ചു നശിപ്പിക്കുക എന്നതെല്ലാം അതിപ്രാചീന കാലം മുതല്‍ തുടര്‍ന്ന് വരുന്നതാണ്, ശാസ്ത്രം വളര്‍ന്നപ്പോള്‍ മാര്‍ഗ്ഗങ്ങള്‍ നൂതനമായി എന്ന് മാത്രം. 

പ്രാചീന സംസ്‌കാരത്തില്‍ ആര്‍ത്തവം പോലുള്ള ഘട്ടങ്ങളില്‍ സമൂഹത്തില്‍നിന്നും മാറ്റിപ്പാര്‍പ്പിക്കുക പോലുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ. ഇന്നും പകരാവുന്ന രോഗാണുക്കള്‍ വിസര്‍ജ്ജ്യങ്ങളില്‍ ഉണ്ടെങ്കില്‍ ആ വ്യക്തിയെ ഒറ്റപ്പെടുത്തി തന്നെയാണ് ചികിത്സിക്കുന്നത്. ആധുനിക സംവിധാനം നിലവിലുണ്ടെങ്കിലും ചില സമയങ്ങളില്‍ പരാജയപ്പെടുന്നതും നേരില്‍ കണ്ടിട്ടുണ്ട്, പാട് വച്ചിട്ടും അമിത രക്തസ്രാവം ഉണ്ടായി ചൂരിദാറിന് പുറത്തേക്കു രക്തം ഒലിച്ചിറങ്ങുന്നത് അസാധാരണമായിട്ടുള്ളതല്ല. 

 
മുന്‍പേ വ്യക്തമാക്കി വിസര്‍ജ്ജ്യങ്ങള്‍ മറ്റുള്ളവരില്‍ അറപ്പുളവാക്കുന്നത് തന്നെയാണ്,അതു കൈകാര്യം ചെയ്യുന്നതും ഒന്നുകില്‍ സ്വയമോ അതല്ല ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കില്‍ അടുത്തവരോ അല്ലെങ്കില്‍ ആശുപത്രിയിലും മറ്റും അത് സര്‍വീസ് ആയി കരുതുന്നവരോ ആണ്.വൃത്തിയാക്കുന്ന സ്ഥലങ്ങളില്‍ സ്വകാര്യത വേണം താനും. മലമൂത്രവിസര്‍ജ്ജനം സാധാരണ ഗതിയില്‍ കുറച്ചു സമയം നിയന്ത്രിച്ചു വയ്ക്കാം എന്നാല്‍ ആര്‍ത്തവരക്തസ്രാവം ശാരീരികമായി നിയന്ത്രിക്കാന്‍ അസാധ്യമായതും മുന്‍കരുതല്‍ സ്വീകരിക്കാവുന്നതും മാത്രമാണ് മുന്‍കരുതല്‍ പൂര്‍ണ്ണ വിജയമാണ് എന്ന് ഉറപ്പിക്കാന്‍ കഴിയാത്തതുമാണ്. ഭാര്യയും രണ്ടു പെണ്‍മക്കളും ഉള്ള ഒരു കുടുംബനാഥന്‍ എന്ന അനുഭവത്തിലാണ് ഇത് കുറിക്കുന്നത്. ആര്‍ത്തവ ഘട്ടങ്ങളില്‍ സ്ത്രീകള്‍ ആരാധനാലയങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നത് വിശ്വാസം എന്നതിലുപരി ശരീരം എന്ന സത്യത്തിന്റെ കാര്യകാരണങ്ങള്‍ കൂടി കണക്കിലെടുത്താണ് എന്ന് മനസ്സിലാക്കി വേണം വിലയിരുത്തല്‍.

വിസര്‍ജ്ജ്യ വസ്തുക്കള്‍ക്ക് ശുദ്ധിയുടെ സ്റ്റിക്കര്‍ ഒട്ടിച്ചാലും, വിസര്‍ജ്ജ്യം മാത്രമായി തുടരും. അവകാശബോധം നല്ലത് തന്നെ ഒപ്പം നാം ദര്‍ശനത്തിനായി പോവുന്ന ഇടങ്ങള്‍ക്ക് സുമനസ്സുകള്‍ കല്‍പ്പിക്കുന്ന വിശുദ്ധി സ്വന്തം അവകാശത്തിനും മുകളിലാണെങ്കില്‍ അത് മാനിക്കണ്ടേ... നല്ല കച്ചേരി നടക്കുന്നിടത്ത് ക്ഷയരോഗി ചുമച്ചു കൊണ്ടിരുന്നാല്‍ രോഗിയെ കേള്‍വിക്കാര്‍ ഏത് രീതിയില്‍ കാണും,അടച്ചിട്ട മുറിയില്‍ എത്ര വലിയ കൂട്ടുകാരനായാലും ദുര്‍ഗന്ധമുള്ള ഒരു അധോവായു പുറത്തേക്കു വിട്ടാല്‍ നാം മൂക്ക് പൊത്തുകയില്ലേ. പ്രത്യുല്‍പ്പാദനത്തിന്റെ ദിവ്യദ്രവം ഉല്‍പ്പാദനം നടക്കാതെ പുറത്തേക്കു വരുമ്പോള്‍ മാലിന്യം തന്നെയാണ്.. അതിനു വിശുദ്ധി കല്പിക്കേണ്ടതില്ല. നല്ല തേനും ആപ്പിളും,സുഗന്ധവ്യഞ്ജനങ്ങളുമെല്ലാം പ്രോസസിങ് കഴിഞ്ഞു മലാദ്വാരത്തിലൂടെ പുറത്തേക്കു വരുമ്പോള്‍ ഇന്നലെ താന്‍ അകത്തേക്ക് വിട്ട ശുദ്ധതയില്‍ കൈകൊണ്ടു വാരി ശുദ്ധമായത് എന്ന് ആരും പറയാറില്ല.ജീവന്റെ വിത്താണ് ശുക്ലം അതുകൊണ്ട് അത് പുറത്തു വന്നാല്‍ ശുദ്ധമായഒന്നായി പുരുഷന്‍ കരുതാറില്ല. സ്‌കലനം സംഭവിച്ചാല്‍ അതും അശുദ്ധി തന്നെയായിട്ടാണ് കരുതുന്നത്. എട്ടും പത്തും മണിക്കൂര്‍ ദര്‍ശനത്തിനായി ക്യൂ നില്‍ക്കുമ്പോള്‍ ഒരു പാഡ് മാറ്റാന്‍ പുറത്തേക്കോടേണ്ട അവസ്ഥ എന്താണെന്ന് സുപ്രീം കോടതിയ്ക്ക് അറിയില്ല അതു കൊണ്ടാണ് ആര്‍ത്തവ സമയത്തു ക്ഷേത്രത്തില്‍ പോയാല്‍ കുഴപ്പമില്ല എന്ന തോന്നല്‍ കോടതിക്കുണ്ടാവുന്നത്.ആര്‍ത്തവമുള്ള ഒരു സ്ത്രീയെ ക്ഷേത്രത്തില്‍ തൊട്ടുകൂടെന്നുള്ള വിശ്വാസവും ഒരാളുടെ അവകാശം തന്നെ. 
സ്ത്രീത്വത്തെ ബഹുമാനിച്ചുകൊണ്ട് അഭിപ്രായം രേഖപ്പെടുത്തുന്നു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജിയിൽ വിധി ഇന്ന്  (23 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നും നഷ്ടം...  (33 minutes ago)

സമ്പൂർണ ചന്ദ്രഗ്രഹണം മാർച്ച് മൂന്നിന്....  (49 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യാക്കോബായ സഭയുടെ പരമാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ ഇന്ന് കൂട  (1 hour ago)

സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്...  (1 hour ago)

കണ്ണീരടക്കാനാവാതെ... കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

റിങ്കു സിംഗിന്റെ അച്ഛന്‍ ഖന്‍ചന്ദ്ര സിംഗ് അന്തരിച്ചു...  (1 hour ago)

മില്‍മ പാലിന് ലിറ്ററിന് നാലു രൂപ വർദ്ധിപ്പിക്കാൻ സര്‍ക്കാര്‍ അനുമതി തേടി മില്‍മ  (2 hours ago)

. നാല് പ്രധാന സ്പെഷ്യൽ ട്രെയിനുകൾക്ക് സ്ഥിരസേവന പദവി അനുവദിക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയ തീരുമാനം  (2 hours ago)

രാജ്യത്തെ തുറന്ന ജയിലുകൾ വിപുലീകരിക്കാനും നിലവിലുള്ള സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനും സമഗ്ര നിർദേശങ്ങളുമായി സുപ്  (2 hours ago)

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വീണ്ടും കാട്ടാന ആക്രമണം...  (3 hours ago)

ആരോഗ്യ നേട്ടവും സാമ്പത്തിക ലാഭവും! മേടം, കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

മമ്മി സൂക്ഷിക്കുന്ന 'ദേവാലയം' എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..?  (3 hours ago)

Malayali Vartha Recommends