പുതിയ ബ്രുവറികളും ഡിസ്റ്റിലറികളും തുടങ്ങാനുള്ള അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി.എം. സുധീരന്റെ കത്ത്

പുതിയ ബ്രുവറികളും ഡിസ്റ്റിലറികളും തുടങ്ങാനും നിലവിലുള്ള ഡിസ്റ്റിലറികളുടെ ഉത്പാദന ശേഷി വര്‍ധിപ്പിക്കാനും നല്കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന് മുഖ്യമന്ത്രിക്കു കത്തു നല്കി.
മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും സ്വീകരിക്കുകയെന്ന എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാന ലംഘനങ്ങളുടെ തുടര്‍ച്ചയാണു നടപടി. അതീവ രഹസ്യമായി സ്വീകരിച്ച നടപടികളിലെ ദുരൂഹത ഇതിന്റെ പിന്നിലെ കള്ളക്കളികളാണ് വ്യക്തമാക്കുന്നത്. വ്യവസായ വകുപ്പ് അറിയാതെ ഇതിനാവശ്യമായ സ്ഥലം നല്കി ഉത്തരവ് ഇറക്കിയ എക്സൈസ് വകുപ്പിന്റെ നടപടി അത്ഭുതപ്പെടുത്തുന്നതാണ്. ഇക്കാര്യത്തില്‍ അഴിമതി നടന്നു എന്ന് ഏവരും വിശ്വസിക്കുന്ന സാഹചര്യമാണിത്.
ഇതുമായി ബന്ധപ്പെട്ടതെല്ലാം പുറത്തുവരുന്നതിനായി ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് ജുഡീഷല്‍ അന്വേഷണം നടത്തണം. തെറ്റായ നടപടിക്കു ശിപാര്‍ശ നല്കിയ എക്സൈസ് കമ്മീഷണര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കണം. തെറ്റുചെയ്തവര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്നും കത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha























