കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു, ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തി, സിംഗിള്‍ ഡ്യൂട്ടി പരിഷ്‌ക്കരണത്തിലെ അപാകതയെ കുറിച്ച് 15 ദിവസത്തിനകം ഗതാഗത സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം

കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി സംഘടന പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്താനായിരുന്നു ജീവനക്കാരുടെ നീക്കം. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, സര്‍വീസ് റദ്ദാക്കല്‍ അവസാനിപ്പിക്കുക, ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമരത്തിന് നോട്ടീസ് നല്‍കിയത്.
ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തി. 15 ദിവസത്തിനകം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പിരിച്ചുവട്ടി ജീവനക്കാരെ തിരിച്ചെടുത്ത് സംരക്ഷിക്കുമെന്നും ചര്‍ച്ചയില്‍ മന്ത്രി ഉറപ്പുനല്‍കി. ഇതേതുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഒക്ടോബര്‍ 17ന് സംഘടന പ്രതിനിധികളുമായി ഗതാഗതമന്ത്രി വീണ്ടും ചര്‍ച്ച നടത്തും
തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍, കെ.എസ്.ആര്‍.ടി.സി എംഡി ടോമിന്‍ തച്ചങ്കരി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച സമരം ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനം നടക്കുന്ന സമയത്ത് പണിമുടക്ക് അനുവദിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
"
https://www.facebook.com/Malayalivartha























