കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് പിന്നാലെ തൃശൂരില്‍ ഒരു മാസം പഴക്കമുള്ള അജ്ഞാത മൃതദേഹം കൂടി കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു

മൂന്നു മാസത്തിന് മുമ്പ് പറമ്പിന് തൊട്ടടുത്ത് ഒരു മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും അന്വേഷണം തുടരവെയാണ് തൃശ്ശൂരില്‍ വീണ്ടും ഒരു മാസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കുന്നംകുളത്ത് ചൂണ്ടല്‍ പാലത്തിന് സമീപത്തെ പറമ്പിലെ മോട്ടോര്‍ പുരയിലാണ് മൃതദേഹം കണ്ടെത്തിയത്. അന്യസംസ്ഥാനക്കാരന്‍റെ മൃതദേഹമാണെന്നും പുരുഷന്‍റേതാണെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ. മോട്ടോര്‍ പുരയില്‍ നിന്നും ഒരു കാവി വസ്ത്രം കിട്ടിയിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ ആരെങ്കിലും മദ്യപിക്കാനായി എത്തിയകാമെന്നും പൊലീസ് പറയുന്നു. പ്രളയത്തിന് മുമ്പ് മരണം നടന്നുകാണുമെന്നും അതിനാലാകാം നാട്ടുകാര്‍ അറിയാന്‍ വൈകിയതെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha























