വാഹനാപകടത്തില്‍ പരിക്കേറ്റ് അനന്തപുരി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള വയലിനിസ്റ്റ് ബാലഭാസ്‌കറെ രക്ഷപ്പെടുത്താന്‍ ബിനീഷ് കോടിയേരിയും സുരേഷ് ഗോപിയും രംഗത്ത്; ബാലഭാസ്‌കറിനെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ തീവ്ര ശ്രമം

വാഹനാപകടത്തില്‍ പരിക്കേറ്റ് അനന്തപുരി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള വയലിനിസ്റ്റ് ബാലഭാസ്‌കറെ രക്ഷിക്കാന്‍ ബിനീഷ് കോടിയേരിയും സുരേഷ് ഗോപിയും രംഗത്ത്.
ബാലഭാസ്‌കര്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുമ്പോള്‍ എസ് എഫ് ഐ നേതാവായിരുന്നു. കോടിയേരിയുടെ രണ്ടു മക്കളും ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുക്കളാണ്. ബാലഭാസ്‌കര്‍ മാര്‍ ഇവാനിയോസ് കോളേജില്‍ പഠിക്കുമ്പോള്‍ കോടിയേരിയുടെ മൂത്ത മകന്‍ ബിനോയ് കോടിയേരി ബാലഭാസ്‌കറിനൊപ്പം പഠിച്ചതാണ്. ബിനീഷ് യൂണിവേഴ്‌സിറ്റി കോളേജില്‍ ബാലഭാസ്‌കറിന്റെ അടുത്ത സുഹുത്തായിരുന്നു.
ബാലഭാസ്‌കറിന്റെ അപകട വാര്‍ത്ത അറിഞ്ഞയുടനെ ബിനീഷ് ആശുപത്രിയിലെത്തിയിരുന്നു. തിരുവനന്തപുരം കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ബിനു ഐ.പിയാണ് ബിനീഷിനെ ആശുപത്രിയിലെത്തിച്ചത്. ബിനുവും ബാലഭാസ്‌കറിന്റെ സുഹൃത്താണ്.
സുരേഷ് ഗോപി ബാലഭാസ്‌കറിന്റെ സുഹ്യത്താണ്. അദ്ദേഹമാണ് അനന്തപുരി ആശുപത്രിയിലെ കാര്യങ്ങള്‍ നിയന്ത്രിത്തുന്നത്. കുഞ്ഞിനെ സംസ്‌കരിക്കണമെന്ന തീരുമാനം അദ്ദേഹത്തിന്റേതായിരുന്നു. അത്യാസന്നനിലയുള്ള മാതാപിതാക്കളോട് തത്കാലം ഇക്കാര്യം പറയേണ്ടെന്ന് പറഞ്ഞതും സുരേഷ് ഗോപി തന്നെ.
ബിനീഷ് കോടിയേരിയാണ് മന്ത്രി കെ കെ ശൈലജ ടീച്ചറെ ബന്ധപ്പെട്ടതും എയിംസില്‍ നിന്നും ഡോക്ടര്‍മാരെ എത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതും. ഇതിന് പ്രധാന തടസമായി കാണുന്നത് സ്വകാര്യാശുപത്രിയിലെ ചികിത്സയാണ്. മെഡിക്കല്‍ കോളേജിലായിരുന്നെങ്കില്‍ ഇതിനു മുമ്പ് തന്നെ കാര്യങ്ങള്‍ ക്രമീകരിക്കാമായിരുന്നു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ആശുപത്രിയിലെ കാര്യങ്ങള്‍ നോക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കാണുന്ന പ്രധാന തടസവും ഇത് തന്നെയാണ്.
അനന്തപുരി ആശുപത്രിക്ക് ബാലഭാസ്‌കറിനെ ചികിത്സിക്കുന്ന കാര്യത്തില്‍ പരിമിതിയുണ്ടെന്നാണ് വിവരം. അവര്‍ തങ്ങളാല്‍ കഴിയുന്ന ചികിത്സ നല്‍കുന്നുണ്ട്. എന്നാല്‍ ആധുനിക ചികിത്സ ഉറപ്പാക്കാന്‍ കഴിയുമോ എന്നതാണ് അനന്തപുരിയിലെ പ്രധാന വിഷയം. അത്യാസന്ന നിലയിലായ ബാലഭാസ്‌കറെ സ്വകാര്യ ആശുപത്രിയിലെത്തിച്ച നിമിഷത്തെയാണ് എല്ലാവരും പഴിക്കുന്നത്. അതീവ ഗുരുതരാവസ്ഥയില്‍ തന്നെയാണ് ബാലഭാസ്‌കര്‍ ഇപ്പോഴും.
https://www.facebook.com/Malayalivartha























