ആദ്യം പറഞ്ഞുപരത്തിയത് പ്രണയപ്പകയെന്ന്; ഇരുപത്തിരണ്ടുകാരനെ നാട്ടുകാർ പിടിച്ചുകെട്ടിയതോടെ യഥാർത്ഥ കാരണം പുറത്തായി: നാലുവർഷം മാടുപോലെ പണിയെടുപ്പിച്ച് മുതലാളി പിടിച്ചുവച്ചത് ഒരുലക്ഷത്തോളം രൂപ: അടിമപ്പണിയ്ക്ക് കൂലി ചോദിച്ച് തർക്കം മൂത്തപ്പോൾ മുതലാളിയുടെ മകളുടെ ഉയിരെടുത്ത് ശിഷ്യൻ....

ഇതരസംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ ബംഗാളിയുവാവ് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി സാദത്ത് ഹുസൈന് പെണ്‍കുട്ടിയുടെ പിതാവ് നല്‍കാനുള്ള പണം ചോദിച്ചതാണ് തര്‍ക്കത്തിനിടയാക്കിയതെന്ന് മൊഴി. പ്രതി സാദത്ത് ഹുസൈനെ തിരൂർ വിഷുപ്പാടത്തെ വാടക വീട്ടിലെത്തിച്ച് ഇന്നലെ പൊലീസ് തെളിവെടുപ്പ് നടത്തി. സംഭവം നടന്ന വീട്ടിൽനിന്ന് സമീന കാത്തൂറിനെ കുത്തിയ കത്തിയും വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. സമീപത്ത് താമസിക്കുന്ന മറ്റ് ഇതരസംസ്ഥാന തൊഴിലാളികളെയും തെളിവെടുപ്പിനെത്തിയ സംഘം ചോദ്യം ചെയ്തു. നാട്ടുകാരിൽനിന്നു വിവരങ്ങൾ ശേഖരിച്ചു.
പെണ്‍കുട്ടിയുടെ അച്ഛനൊപ്പം ജോലി ചെയ്തിരുന്ന ആളാണ് പ്രതി. പ്രതി 4 വർഷം പണിയെടുത്ത കൂലിയായ 90,000 രൂപയാണ് പെണ്‍കുട്ടിയുടെ പിതാവ് നല്‍കാനുള്ളതെന്നാണ് പ്രതിയുടെ മൊഴിയെന്ന് എസ്.ഐ സുമേഷ് സുധാകര്‍ പറഞ്ഞു. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നാട്ടുകാരില്‍ നിന്ന് പൊലിസിനു ലഭിച്ച ആദ്യ സൂചന. പതിനഞ്ചുകാരിയായ സമീന ഖാത്തൂറാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
കേസില്‍ അറസ്റ്റിലായ പ്രതി സാദത്ത് ഹുസൈനെ (22) കസ്റ്റഡിയില്‍ വാങ്ങിയാണ് തിരൂര്‍ പൊലിസ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം പണം ആവശ്യപ്പെട്ട് വീട്ടിൽ എത്തിയപ്പോൾ പിതാവ് നാട്ടിൽപ്പോയെന്ന് സമീന അറിയിച്ചു. തുടർന്നുണ്ടായ വാക്കു തർക്കത്തിനിടയിൽ കത്തിയെടുത്ത് സമീനയെ കുത്തുകയായിരുന്നു.
സമീനയെ കുത്തിപ്പരുക്കേല്‍പ്പിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ നാട്ടുകാര്‍ ചേര്‍ന്നാണ് പ്രതിയെ തന്ത്രപൂര്‍വം പിടികൂടി പൊലിസിലേല്‍പ്പിച്ചത്. തൃക്കണ്ടിയൂര്‍ വിഷുപ്പാടത്ത് വാടക കെട്ടിടത്തില്‍ കഴിയുന്ന കുട്ടിയെ കൂടെ താമസിക്കുന്ന പ്രതി കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇവിടെ സംഭവ സമയം മറ്റാരുമുണ്ടായിരുന്നില്ല.
നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ച് കിടന്ന പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയയത്. രണ്ടു കാലുകള്‍ക്കും നെഞ്ചിനും കുത്തേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കാനായി കൊൽക്കത്തയിലേക്ക് കൊണ്ടുപോയി.
https://www.facebook.com/Malayalivartha























