ഇന്ധന വില കുതിക്കുന്നു... പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും കൂടി; ഡീസല്‍വില 80 രൂപ 43 പൈസയായി കൂടിയപ്പോള്‍ പെട്രോളിന് 87 രൂപ 19 പൈസയായി; പാചകവാതകവില സബ്‌സിഡിയള്ള ഗ്യാസ് സിലിണ്ടറിന് 2.89 പൈസയാണ് കൂടിയത്; നികുതി നിരക്ക് താഴ്ത്തി ഇന്ധനവില പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ കേന്ദ്രവും സംസ്ഥാനവും സ്വീകിരിക്കുന്നില്ല

മോഡി സര്‍ക്കാര്‍ കാലാവധി തികയ്ക്കുന്നതിന് മുമ്പ് പെട്രോള്‍ ഡീസല്‍ വില നൂറ് കടത്തുമെന്ന് സൂചന. അതേസമയം പ്രളയം കനത്ത തിരിച്ചടി നല്‍കിയ സംസ്ഥാനത്തെ ജനജീവിതം കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിട്ട് ഇന്ധനവിലയും കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടി. പാചകവാതകത്തിനും വിലകയറി.
തലസ്ഥാനത്ത് ഡീസല്‍വില 80 രൂപ കടന്നു. ഡീസല്‍വില 80 രൂപ 43 പൈസയായി പെട്രോളിന് 87 രൂപ 19 പൈസയായി വില. പാചകവാതകവില സബ്‌സീഡിയള്ള ഗ്യാസ് സിലിണ്ടറിന് 2.89 പൈസയാണ് കൂടിയത്. സബ്‌സീഡിയുള്ള സിലിണ്ടറിന് 504.02 രൂപ നല്‍കണം.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുന്ന സ്ഥിതി ഉണ്ടായിട്ടും രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നത് വലിയ പ്രതിസന്ധി തന്നെ സൃഷ്ടിച്ചേക്കും എന്നാണ് വിലയിരുത്തല്‍. ഇന്ധനവിലയില്‍ ഉണ്ടാകുന്ന കയറ്റം സാധനവില കൂടാനിടയാകുന്നതിനൊപ്പം യാത്രകളും ചെലവേറിയതാക്കി മാറ്റും.
നികുതിനിരക്ക് താഴ്ത്തി ഇന്ധനവില പിടിച്ചുനിര്‍ത്താനുള്ള കാര്യങ്ങള്‍ കേന്ദ്രവും സംസ്ഥാനവും ചെയ്യുന്നില്ല. പ്രളയത്തെ തുടര്‍ന്ന് കനത്ത സാമ്പത്തികനഷ്ടം നേരിടുന്ന സംസ്ഥാനം നികുതിവരുമാനം കൂടി വേണ്ടെന്നുവെയ്ക്കാനാകില്ലെന്ന നിലപാടിയാണ്.
https://www.facebook.com/Malayalivartha























