ഇന്ധനവില വര്‍ധനയില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി

ഇന്ധനവില വര്‍ധനയില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. എണ്ണക്കന്പനികള്‍ ഇന്ധനവില കൂട്ടുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ്. ഇന്ധനവില വര്‍ധനവിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രം നികുതി കുറച്ചാലും കേരളം വാറ്റ് കൂട്ടില്ല. പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ ധനമന്ത്രാലയത്തിന് താല്‍പര്യവുമില്ല. നികുതി കുറയുമെന്ന ആശങ്കയാണ് ധനമന്ത്രാലയത്തിനെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha























