Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പിടിപാടുണ്ടെങ്കില്‍ ഒത്തുതീർപ്പോന്നും വേണ്ട ; പോലീസ് ഏമാന്റെ മകള്‍ വിദേശത്തേക്ക്; പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ചെന്ന കേസില്‍ സംഭവം നടന്ന് 109 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ചും ലോക്കല്‍ പൊലീസും ഒളിച്ചു കളിച്ചപ്പോള്‍ ആരോപണ വിധേയയായ പെണ്‍കുട്ടി വിദേശത്തേക്ക് പറന്നു

01 OCTOBER 2018 12:46 PM IST
മലയാളി വാര്‍ത്ത

എ.ഡി.ജി.പി. സുദേശ് കുമാറിന്റെ മകള്‍ സ്നിഗ്ധ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ചെന്ന കേസില്‍ കേരളത്തിലൂണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. ഇന്ന് കേസ് എവിടെവരൈ ആയെന്ന് ചോദിച്ചാല്‍ ക്രൈമ്പാഞ്ചും കൈമലര്‍ത്തും. നടപടികളെടുക്കാന്‍ ക്രൈംബ്രാഞ്ചിന് മടി തന്നെയാണ് കാരണം എന്താണെന്ന് എല്ലാവര്‍ക്കും മനസിലായിക്കാണും. കേസിന്റ വോളമല്ലാംകഴിഞ്ഞില്ലേ മുഖ്യധാമാ മാധ്യമങ്ങളെല്ലാം ആ കേസ് വിടുകയും ചെയ്തു ഇനി കേസ് ഇരുവരും ഒത്തുതീര്‍പ്പാക്കുന്നതും കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്. എന്നാല്‍ ഒത്തുതീര്‍്‌പൊന്നും വേണ്ടായോ എന്തോ പോലീസ് ഏമാന്റെ മകള്‍ വിദേശത്തേക്ക് പറന്നു. അച്ഛനുണ്ടല്ലോ ഇവിടെ അതും നല്ല പിടിപാടുള്ള അച്ഛന്‍

മര്‍ദ്ദനത്തില്‍ ഗവാസ്‌കറിന് ഗുരുതര പരിക്കുകള്‍ ഏറ്റിരുന്നു. അതുകൊണ്ട് തന്നെ അന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്ത് ചെയ്യേണ്ടത്. ഇതില്‍ ചോദ്യം ചെയ്യലും അനിവാര്യമായ കേസും. എന്നാല്‍ ഇതൊന്നും നടന്നില്ല ഈ കേസില്‍ ഉണ്ടായില്ല. പിടിപാടുണ്ടെങ്കില്‍ ഇങ്ങനെയൊക്കെ നടക്കും. സംഭവം നടന്ന് 109 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ചും ലോക്കല്‍ പൊലീസും ഒളിച്ചു കളിച്ചപ്പോള്‍ ആരോപണ വിധേയയായ പെണ്‍കുട്ടി വിദേശത്തേക്ക് പറന്നു. ഇതിന് പൊലീസ് തന്നെയാണ് എല്ലാ സഹായവും ഒരുക്കി നല്‍കിയത്. കേസ് ഒതുക്കി തീര്‍ക്കാന്‍ പോലീസിന്റെ കയ്യില്‍ കൃത്യമായ തിരക്കഥ തന്നെയുണ്ടെന്നതാണ മറ്റൊരു വസ്തുത

ഗവാസ്‌കറും ആരോപണ വിധേയയായ പെണ്‍കുട്ടിയും തങ്ങള്‍ക്കെതിരായ എഫ്.ഐ.ആര്‍. റദ്ദാക്കാനായി നല്‍കിയ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഇതില്‍ തീരുമാനമായ ശേഷമാകും കുറ്റപത്രം സമര്‍പ്പിക്കുന്നകാര്യം പരിശോധിക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ കേസ് പറഞ്ഞു തീര്‍ക്കുമെന്ന പ്രതീക്ഷ ക്രൈംബ്രാഞ്ചിനുണ്ട്. പൊലീസിലെ ഉന്നതര്‍ തന്നെ ഇതിനുള്ള നീക്കം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം വൈകിപ്പിക്കുന്നത്. എഫ് ഐ ആര്‍ ഇട്ട ശേഷം പ്രതിയെ പിടിക്കാന്‍ പോലും പൊലീസ് താല്‍പ്പര്യം കാട്ടിയില്ല. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളെ രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മുന്നിലുണ്ട്. ഐപിഎസ് അസോസിയേഷനും അതിശക്തമായ ഇടപെടല്‍ നടത്തി. ഇതോടെയാണ് ക്രൈംബ്രാഞ്ചും കേസ് അന്വേഷണം മുന്നോട്ട് കൊണ്ടു പോകാതെ മരവിപ്പിച്ചത്.

പൊലീസ് പിടിച്ചെടുത്ത ടാബ് ഗവാസ്‌കര്‍ തിരിച്ചറിഞ്ഞിരുന്നു. തന്നെ മര്‍ദിക്കാന്‍ ഉപയോഗിച്ച ഉപകരണമാണിതെന്നും ഗവാസ്‌കര്‍ തിരിച്ചറിഞ്ഞു. മ്യൂസിയം പൊലീസാണ് തുടക്കത്തില്‍ കേസെടുത്തത്. യുവതിയുടെ പരാതിയില്‍ ഗവാസ്‌കര്‍ക്കെതിരേയും കേസെടുത്തു. പിന്നീട് ഇരുവരും എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഗവാസ്‌കര്‍ കേസില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമായതോടെയാണ് കൗണ്ടര്‍ കേസ് കൊടുത്തത്. ഇതുമായി ബന്ധപ്പെട്ട് പലവിവാദങ്ങളും ഉണ്ടായി. ഗവാസ്‌കറുടെ മകളുടെ മെഡിക്കല്‍ പരിശോധന നടത്തി ഡോക്ടറുടെ റിപ്പോര്‍ട്ട് അടക്കം ചര്‍ച്ചയായി. ഈ ഡോക്ടര്‍ക്കെതിരെ പോലും നടപടിയെടുക്കാന്‍ നീക്കവും നടന്നു. ഇതിനിടെയാണ് യുവതിയുടെ വിദേശ യാത്രയുടെ വിവരം പുറത്തു വന്നത്.

ഉന്നത പൊലീസുദ്യോഗസ്ഥന്റെ മകള്‍ക്കെതിരായ കേസായതിനാലാണ് അന്വേഷണം ഇഴയുന്നതെന്ന് ഗവാസ്‌കര്‍ പറയുന്നത്. മര്‍ദിച്ച യുവതി വിദേശത്തേക്ക് പോയത് ഇക്കാരണം കൊണ്ടാണെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍, യുവതിക്ക് വിദേശത്ത് പോകുന്നതിന് വിലക്കില്ലെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിശദ്ദീകരണം. അന്വേഷണം അവസാനഘട്ടത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ബി.കെ. പ്രശാന്ത് പറഞ്ഞു. ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തന്നെ ഉത്തരവിട്ടത്. എന്നാല്‍ ഈ അന്വേഷണം ഫലത്തില്‍ എഡിജിപിയുടെ മകള്‍ക്ക് അനുകൂലമാക്കുന്ന മാറുന്ന തരത്തിലാണ് അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നത്. പൊലീസ് അസോസിയേഷനില്‍ ഗവാസ്‌കറിന് അനുകൂലമായ വികാരം ശക്തമാണ്. എന്നാല്‍ എഡിജിപിയുടെ മകളായതു കൊണ്ട് പൊലീസുകാരുടെ സമ്മര്‍ദ്ദം ഫലിക്കുന്നുമില്ല എന്നതതും ശ്രദ്ദേയമാകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (20 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (35 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (58 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends