Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മാതൃഭൂമി ഉള്‍പ്പെടെയുള്ള വര്‍ഗീയ പത്രങ്ങളും, ചാനലുകളും കത്തോലിക്കാ പൗരോഹിത്യത്തേയും വിശ്വാസ സംഹിതകളേയും നിരന്തരം നികൃഷ്ടമായി വേട്ടയാടുന്നുവെന്ന് ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രം; മാധ്യമ സ്വാതന്ത്ര്യം വ്യക്തിഹത്യയ്ക്കുള്ള ലൈസന്‍സല്ലെന്നും, വിശ്വാസം തകര്‍ക്കാനുള്ള സാത്താന്റെ വിഫലശ്രമമാണിതെന്നും, നാം സഭയ്ക്കൊപ്പമെന്നും, അവര്‍ കല്ലെറിയട്ടെയെന്നും മാധ്യമ വാര്‍ത്തകളെ പരിഹസിച്ച് ഇരിങ്ങാലക്കുട രൂപത

01 OCTOBER 2018 03:27 PM IST
മലയാളി വാര്‍ത്ത

ഒറ്റപ്പെട്ട ചില ആരോപണങ്ങളുടെ പേരില്‍ ക്രൈസ്തവ സമൂഹത്തെ മുഴുവന്‍ ചില പത്രങ്ങളും, ടിവി ചാനലുകളും കരിവാരി തേയ്ക്കുന്നുവെന്ന് ആഞ്ഞടിച്ച് ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രമായ കേരളസഭ. ക്രൈസ്തവ സഭയുടെ നന്മകളൊന്നും കാണാതെ ചില വ്യക്തികളെപ്പറ്റി ആരോപണങ്ങള്‍ ഉയരുമ്പോള്‍ തന്നെ അവരെയും അവര്‍ അംഗമായ സമൂഹത്തെയും അവഹേളിക്കുന്ന മാധ്യമ സംസ്‌കാരം കേരളത്തിന് അപമാനമെന്നും, മാധ്യമ സ്വാതന്ത്ര്യം വ്യക്തിഹത്യയ്ക്കുള്ള ലൈസന്‍സല്ലെന്നും, വിശ്വാസം തകര്‍ക്കാനുള്ള സാത്താന്റെ വിഫലശ്രമമാണിതെന്നും മാധ്യമപ്രവര്‍ത്തകരെ പരിഹസിക്കുകയാണ് ഇരിങ്ങാലക്കുട രൂപത.

ഇന്നലെ പുറത്തിറങ്ങിയ തൃശൂർ രൂപതയുടെ കത്തോലിക്കാസഭയും മാധ്യമ അജണ്ടകൾക്കെതിരെ ആഞ്ഞടിക്കുകയാണ്. മാധ്യമങ്ങൾ സഭയ്ക്ക് നേരെ തിരിഞ്ഞപ്പോൾ സഭയ്ക്ക് പൊള്ളുന്നു. പോൾ തേലക്കാട്ട് ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിഞ്ഞ് റിട്ടയര്മെന്റ്റ് ജീവിതത്തിലാണ്. മാധ്യമങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന തേലക്കാട്ട് അവർക്ക് ആവശ്യമുള്ളത് വിളമ്പാനും വിദഗ്ധനാണ്.

ഒറ്റപ്പെട്ട ചില ആരോപണങ്ങളുടെ പേരില്‍ ക്രൈസ്തവ സമൂഹത്തെ മുഴുവന്‍ ചില പത്രങ്ങളും, ടിവി ചാനലുകളും കരിവാരി തേയ്ക്കുന്നുവെന്ന് ആഞ്ഞടിച്ച് ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രമായ കേരളസഭ. ക്രൈസ്തവ സഭയുടെ നന്മകളൊന്നും കാണാതെ ചില വ്യക്തികളെപ്പറ്റി ആരോപണങ്ങള്‍ ഉയരുമ്പോള്‍ തന്നെ അവരെയും അവര്‍ അംഗമായ സമൂഹത്തെയും അവഹേളിക്കുന്ന മാധ്യമ സംസ്‌കാരം കേരളത്തിന് അപമാനമെന്നും, മാധ്യമ സ്വാതന്ത്ര്യം വ്യക്തിഹത്യയ്ക്കുള്ള ലൈസന്‍സല്ലെന്നും, വിശ്വാസം തകര്‍ക്കാനുള്ള സാത്താന്റെ വിഫലശ്രമമാണിതെന്നും മാധ്യമപ്രവര്‍ത്തകരെ പരിഹസിക്കുകയാണ് സഭ.

മാതൃഭൂമി ഉള്‍പ്പെടെയുള്ള വര്‍ഗീയ പത്രങ്ങളും ചാനലുകളും കത്തോലിക്കാ സഭയേയും വൈദികരേയും കത്തോലിക്കാ പൗരോഹിത്യത്തേയും വിശ്വാസ സംഹിതകളേയും നിരന്തരം, നികൃഷ്ടമായി വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്നും, ഏതാണ്ട് ഒരു മാസത്തിലേറെയായി. ഇത് തുടരുകയാണെന്നും രൂപത ആഞ്ഞടിക്കുന്നു.

ഇംഗ്ലീഷ് പത്രമായ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ 'മലയാളം' വാരികയില്‍ പ്രസിദ്ധീകരിച്ച കെ.സി വര്‍ഗീസിന്റെ ലേഖനത്തോളം മ്ലേച്ഛമായി ക്രൈസ്തവരേയും കത്തോലിക്കാ പൗരോഹിത്യം, സന്യസ്തജീവിതം, ബ്രഹ്മചര്യം, കുമ്പസാരം എന്നിവയേയും ചിത്രീകരിച്ച മറ്റൊന്ന് സമീപകാലത്ത് മലയാള ഭാഷയെ മലിനമാക്കിയിട്ടില്ലെന്നും മുഖപത്രത്തില്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമം 153 എ, 153 ബി, 295 എ എന്നീ വകുപ്പുകള്‍ പ്രകാരം മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയും അവജ്ഞയും അവിശ്വാസവും ശത്രുതയും വളര്‍ത്തുന്നതിന്റെയും വിശ്വാസത്തെ അവഹേളിച്ചതിന്റെയും പേരില്‍ ലേഖകനും വാരികയ്ക്കും എതിരെ കേസ് എടുക്കേണ്ടതാണെന്ന താക്കീതും ലേഖനത്തിലൂടെ സഭ മുന്നോട്ട് വയ്ക്കുന്നുണ്ട്.

കത്തോലിക്കാ വിശ്വാസികളുടെ പരിപാവനമായ കുമ്പസാരം എന്ന കൂദാശയെ 'വൈകൃതം' എന്നു വിശേഷിപ്പിച്ചതുമാത്രം മതി, മൂന്നുവര്‍ഷത്തെ തടവു ശിക്ഷ ലഭിക്കാന്‍. ലേകനം എഴുതിയ കെ.സി വര്‍ഗീസ് എഡിറ്റര്‍ സജി ജയിംസ്, പ്രസാധകരായ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എന്നിവരാണ് പ്രതിക്കൂട്ടിലാവുക.

തലവാചകത്തിലെ 'കുമ്പസരിക്കാത്ത' എന്ന വാക്ക് വായനക്കാര്‍ ശ്രദ്ധിച്ചല്ലോ, അതിലെ അബദ്ധം ഇതെഴുതുന്ന ലേഖകന്റേതല്ല. കൂദാശകളെപ്പറ്റി സാമാന്യ വിവരമുള്ളവരൊക്കെ കുമ്പസാരം എന്നേ പറയാറുള്ളു. എന്നാല്‍ വിവരത്തിന്റെ സര്‍വജ്ഞപീഠം കയറിയ സാംസ്‌കാരിക വാരികയ്ക്കും അതില്‍ കുമ്പസാരത്തെ അവഹേളിച്ചു എഴുതിയിട്ടുള്ള കെ.സി. വര്‍ഗീസ് എന്ന വ്യക്തിക്കും കുമ്പസരം ആണ്, കുമ്പസാരം അല്ല! കുമ്പസാരം എന്ന് തെറ്റുകൂടാതെ എഴുതാന്‍പോലുമറിയാത്തവരാണ് കുമ്പസാരം എന്ന പവിത്രമായ കൂദാശയെപ്പറ്റി 'ദൈവശാസ്ത്രം' എഴുതിപ്പിടിപ്പിച്ചിരിക്കുന്നതെന്നും പരിഹസിക്കുന്നുണ്ട്.


'കൗദാശിക ദൈവശാസ്ത്രം' എന്ന ഒരു ശാഖതന്നെയുണ്ട്, സാര്‍വത്രിക കത്തോലിക്കാ സഭയില്‍. അതൊന്നും ഈ ദൈവശാസ്ത്ര വിദ്വാന്‍ കണ്ടതായി തോന്നുന്നില്ല. സഭ, വൈദികര്‍, വൈദികരുടെ ബ്രഹ്മചാര്യം, സന്യസ്ത ജീവിതം, ആരാധനാക്രമം, കൂദാശകള്‍ തുടങ്ങിയവയെപ്പറ്റി തങ്ങള്‍ക്കു വേണ്ടവിധത്തില്‍ എഴുതാനും അവയെയൊക്കെ താറടിച്ചുകാണിക്കാനും മലയാള മാധ്യമങ്ങളില്‍ 'വിദഗ്ധര്‍' കുറച്ചൊന്നുമല്ല; അവരിലൊരാളാണ് ക്രൈസ്തവ വിരുദ്ധതയുടെ തിമിരംബാധിച്ച ഇതിന്റെ സ്രഷ്ടാവ്.

പണ്ടൊരു എഡിറ്റര്‍ കത്തോലിക്കരുടെ കുര്‍ബാനയെപ്പറ്റി പ്രമുഖ പത്ര ഓഫീസില്‍ പറഞ്ഞത് ഓര്‍മയുണ്ട്: കുര്‍ബാനയെന്നു പറയുന്നത്, 'അച്ചന്മാരും കന്യാസ്ത്രീകളും അല്‍മായരും ഒക്കെ കുടയും കൊടിയുമൊക്കെ പിടിച്ചു വഴിയിലൂടെ നടത്തുന്ന ഘോഷയാത്രയാണ്; ബാന്റ് കൊട്ടും ഉണ്ടാകും!' എങ്ങനയുണ്ട് അയാളുടെ വിവരം! ഇത്തരം വിഡ്ഢി വൃകോദരന്മാരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം; എങ്കിലും മലയാളം വാരികയും കെ.സി വര്‍ഗീസും കത്തോലിക്കാ സഭയിലെ കുമ്പസാരമെന്ന കൂദാശയെപ്പറ്റി മനസ്സിലാക്കിവച്ചിരിക്കുന്ന വിഡ്ഢിത്തങ്ങള്‍ വായനക്കാര്‍ അറിയണം. ഇതാണല്ലോ, ഈ വാരികയിലൂടെ അതിന്റെ വായനക്കാര്‍ക്ക് വിളമ്പി അവരെയും വിഡ്ഢികളാക്കുന്നത്!


മുഖപത്രത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ....


പൊതുസമൂഹം എന്ത് പറയുന്നു ?

കത്തോലിക്കാ സഭയേയും അതിന്റെ ഇടയരേയും പൊതുജനമധ്യത്തില്‍ അവഹേളിക്കുന്നതിനും അവരോട് അവമതിപ്പുണ്ടാക്കുന്നതിനുമുള്ള ചിലരുടെ കുത്സിതശ്രമങ്ങള്‍ നാം തിരിച്ചറിയണം. അവര്‍ ആരൊക്കെയെന്നും അവര്‍ക്കു പിന്നിലെ ശക്തികള്‍ എന്തൊക്കെയെന്നും നമ്മുടെ സമൂഹം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. അസത്യ പ്രചരണം നടത്തുന്ന ചില ഓണ്‍ലൈന്‍ മഞ്ഞപ്പത്രങ്ങളുടെ പിന്നില്‍ നമ്മിലെ തന്നെ ചിലരാണെന്നതാണ് വിചിത്രം. 'മഞ്ഞപ്പത്ര'വാര്‍ത്തകളിലെ ആധികാരികതയെ സംശയമുന്നയിക്കുമ്പോള്‍ ഒരുളുപ്പുമില്ലാതെ അവ മറ്റാളുകളുള്ള (മതസ്ഥര്‍) ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്തും കുറ്റമാരോപിച്ചുള്ള പോസ്റ്റുകളിട്ടും സന്തോഷിക്കുന്നവരുടെ മനോരോഗാവസ്ഥയില്‍ സഹതപിക്കുക.

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും അവരെ സംരക്ഷിക്കുകയില്ലെന്നും സഭാ നേതൃത്വങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും, ഏകപക്ഷീയമായ വിചാരണ തുടരുന്നവരെപ്പറ്റി എന്തുപറയും! ആരോപണങ്ങള്‍ ഉയരുമ്പോള്‍ തന്നെ ഒരു വ്യക്തിക്ക് വധശിക്ഷ കൊടുക്കണമെന്നു പറയുന്നത് ഫാസിസ്റ്റ് രീതിയാണ്. ക്രൈസ്തവ സമൂഹത്തിന്റെ നന്മകളെ കണ്ടിട്ടും കാണാത്ത ഭാവം നടിക്കുന്നവരാണ് കരിവാരിത്തേയ്ക്കുന്നവരും കല്ലെറിയുന്നവരും. ത്യാഗത്തിന്റേയും സഹനത്തിന്റേയും ലാളിത്യത്തിന്റേയും ഉപവിയുടേയും വക്താക്കളായ നിരവധി വൈദികരും സന്യസ്തരും സമൂഹത്തിലുണ്ടെങ്കിലും മാധ്യമങ്ങള്‍ക്ക് ചീഞ്ഞു നാറുന്ന വാര്‍ത്തകളേ വേണ്ടൂ.

സത്യത്തിനും നീതിക്കും വേണ്ടി ശബ്ദിച്ച, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും ശബ്ദമില്ലാത്തവന്റേയും ശബ്ദമായ, ത്യാഗത്തിന്റെ മാതൃകയിലൂടെ ജീവകാരുണ്യ ചിന്ത മാനവകുലത്തിനു നല്‍കിയ പതിനായിരകണക്കിനു വൈദികരും സന്യസ്തരും കോടികണക്കിനു വിശ്വാസികളും ചേര്‍ന്നതാണ് അഞ്ചു ഭൂഖണ്ഡങ്ങളിലും വ്യാപിച്ചു കിടക്കുന്ന ക്രൈസ്തവ സഭ. പ്രതിസന്ധികളെയും വെല്ലുവിളികളേയും നേരിട്ടു മുന്നേറിയ ചരിത്രമാണ് സഭയുടേത്. വിശ്വാസത്തിന്റെ ദീപശിഖയേന്തി ഇനിയും നമുക്ക് ഒത്തൊരുമിച്ചു മുന്നേറാം.


മാധ്യമ സ്വാതന്ത്ര്യം വ്യക്തിഹത്യയ്ക്കുള്ള ലൈസന്‍സല്ല'


മാധ്യമ സ്വാതന്ത്ര്യം വ്യക്തികളെയും സമൂഹങ്ങളെയും താറടിച്ചുകാട്ടാനുള്ള ദുസ്വാതന്ത്ര്യമായി അധഃപതിച്ചിരിക്കുന്നു. ആരോപണങ്ങളുടെ പേരില്‍ വ്യക്തികളെ പ്രതികളായി പ്രഖ്യാപിച്ചു വിചാരണ ചെയ്യുന്നത് ജനാതിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന മാധ്യമ ധര്‍മമല്ല. ചാനല്‍ ചര്‍ച്ചയെന്ന പ്രഹസനം നടത്തി നിരപരാധികള്‍ക്ക് 'തൂക്കുകയര്‍' വിധിക്കുന്ന മാധ്യമ ധാര്‍ഷ്ട്യമാണിവിടെ നടക്കുന്നത്. ഇവരെ ആരാണ് സമൂഹത്തിനുമേല്‍ വിധിയാളന്മാരാക്കിയത്? റേറ്റിംഗിനും പരസ്യവരുമാനം കൂട്ടാനും വേണ്ടി എന്തും ഏതും നടത്താമെന്ന അവസ്ഥ അംഗീകരിക്കാനാവില്ല. ഇത്തരം മാധ്യമ ഗുണ്ടായിസത്തിനെതിരെ യുവജനങ്ങള്‍ രംഗത്തുവരട്ടെ. മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടണം.


വിശ്വാസം തകര്‍ക്കാനുള്ള സാത്താന്റെ വിഫലശ്രമം

ഒരായിരം വാളുകള്‍ ഓരോ ദിവസവും സഭാ ഗാത്രത്തിലേക്ക് കുത്തിയിറക്കുന്ന സാത്താന്റെ ദൂതന്മാര്‍. വേദനയാല്‍ പുളയുമ്പോള്‍ പതിവുപ്രാര്‍ഥന മാത്രമേ ഓരോ വിശ്വാസിയുടെയും ചുണ്ടിലുള്ളൂ: 'ഈശോയെ'! സാത്താന്റെ ദൂതന്മാര്‍ പല രൂപത്തില്‍ തിമിര്‍ത്താടിയിട്ടും നാം വീണ്ടും ഉറച്ച സ്വരത്തില്‍ ഉച്ചത്തില്‍ വിളിക്കുന്നു: 'ഈശോയെ'! ക്രൈസ്തവന്റെ വിശ്വാസം തകര്‍ക്കാനുള്ള സാത്താന്റെ ഉദ്യമത്തില്‍ അവന്‍ വിജയിക്കില്ല; ഉറപ്പ്. എന്നാല്‍ വിശുദ്ധ പൗലോസ് ഗലാത്തിയയിലെ സഭയോട് പറഞ്ഞത് നാമും മറക്കരുത്: 'അന്യോന്യം കടിച്ചുകീറുകയും വിഴുങ്ങുകയും ചെയ്ത് പരസ്പരം നശിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍. പരസ്പരം പ്രകോപിപ്പിക്കുന്നവരും അസൂയപ്പെടുന്നവരും വ്യര്‍ഥാഭിമാനികളും ആകാതിരിക്കുവിന്‍...' ജീര്‍ണിച്ച മാധ്യമ സംസ്‌കാരം കേരളത്തിന് അപമാനം

ഒറ്റപ്പെട്ട ചില ആരോപണങ്ങളുടെ പേരില്‍ ക്രൈസ്തവ സമൂഹത്തെ മുഴുവന്‍ കരിവാരി തേയ്ക്കുന്ന ചില പത്രങ്ങളുടെയും ടിവി ചാനലുകളുടേയും നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ക്രൈസ്തവ സഭയുടെ നന്മകളൊന്നും കാണാതെ ചില വ്യക്തികളെപ്പറ്റി ആരോപണങ്ങള്‍ ഉയരുമ്പോള്‍ തന്നെ അവരേയും അവര്‍ അംഗമായ സമൂഹത്തെയും അവഹേളിക്കുന്ന മാധ്യമ സംസ്‌കാരം കേരളത്തിന് അപമാനമാണ്. ഇത്തരം ആരോപണങ്ങളുടെ പേരില്‍ ക്രൈസ്തവ സഭയേയോ സഭയുടെ പ്രവര്‍ത്തനങ്ങളേയോ തകര്‍ക്കാമെന്നുള്ള മോഹം വിജയിക്കില്ല. മാധ്യമ ജീര്‍ണ്ണത അവഗണിച്ച് യുവജനങ്ങള്‍ സഭയോടൊപ്പം നിലകൊള്ളും. പ്രതിസന്ധികളിലും വെല്ലുവിളികളിലും കത്തോലിക്കാ യുവജനങ്ങള്‍ സഭയോടൊപ്പം നിലകൊള്ളുക തന്നെ ചെയ്യും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (20 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (35 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (58 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends